ETV Bharat / entertainment

അഡ്വ. രവിയായി ടിജി രവി; 'ജലധാര പമ്പ്‌സെറ്റ്' പുതിയ കാരക്‌ടർ പോസ്റ്റർ

ഉര്‍വശിയും ഇന്ദ്രന്‍സുമാണ് 'ജലധാര പമ്പ് സെറ്റ് സിന്‍സ് 1962'ൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ജലധാര പമ്പ്‌സെറ്റ്  ജലധാര പമ്പ് സെറ്റ് സിന്‍സ് 1962  Jaladhara Pumpset Since 1962  ആശിഷ് ചിന്നപ്പ  ഉര്‍വശിയും ഇന്ദ്രന്‍സും  ഉര്‍വശി  ഇന്ദ്രന്‍സ്  Urvashi  Indrans  ടി ജി രവി  TG RAVI  TG Ravi in Jaladhara Pumpset Since 1962  TG Ravi in Jaladhara Pumpset Since 1962
TG RAVI
author img

By

Published : Jul 31, 2023, 6:43 PM IST

രു ആക്ഷേപ ഹാസ്യ ചിത്രമായി ആശിഷ് ചിന്നപ്പ അണിയിച്ചൊരുക്കുന്ന 'ജലധാര പമ്പ് സെറ്റ് സിന്‍സ് 1962' (Jaladhara Pumpset Since 1962) സിനിമയുടെ പുതിയ കാരക്‌ടർ പോസ്റ്റർ പുറത്തുവന്നു. മുതിർന്ന നടൻ ടി ജി രവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് പുറത്ത് വിട്ടത്. ഒരു അഡ്വക്കേറ്റിന്‍റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. രവി എന്ന് തന്നെയാണ് സിനിമയിലെ കഥാപാത്രത്തിന്‍റെയും പേര്.

ഉര്‍വശിയും (Urvashi) ഇന്ദ്രന്‍സും (Indrans) കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് 'ജലധാര പമ്പ് സെറ്റ് സിന്‍സ് 1962'. ചിത്രത്തിന്‍റെ സ്‌നീക്ക് പീക്ക് (Jaladhara Pumpset sneak peek) അടുത്തിടെ പുറത്ത് വന്നിരുന്നു. മികച്ച പ്രതികരണമാണ് വീഡിയോയ്‌ക്ക് ലഭിച്ചത്. ഉര്‍വശിയും ഇന്ദ്രന്‍സും തമ്മിലുള്ള കൗണ്ടര്‍ സംഭാഷണമാണ് 49 സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ള സ്‌നീക്ക് പീക്കില്‍ ഉണ്ടായിരുന്നത്. കാണികളില്‍ ചിരിപടര്‍ത്തിയാണ് വീഡിയോ അവസാനിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്‍റിന്‍റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, ആര്യ പൃഥ്വിരാജ്, സംഗീത ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ സനുഷ, സാഗർ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്‍റിന്‍റെ ആദ്യ നിര്‍മാണ സംരംഭമാണ് 'ജലധാര പമ്പ് സെറ്റ് സിന്‍സ് 1962'. വിജയരാഘവൻ, ടിജി രവി, ശിവജി ഗുരുവായൂർ, ജോണി ആന്‍റണി, അൽത്താഫ്, ജയൻ ചേർത്തല, കലാഭവൻ ഹനീഫ്, സജിൻ, ഹരിലാൽ പിആർ, വിഷ്‌ണു ഗോവിന്ദ്, ജോഷി മേടയിൽ, കോഴിക്കോട് ജയരാജ്, തങ്കച്ചൻ, പരമേശ്വരൻ പാലക്കാട്, ജെയ്, രാമു മംഗലപ്പള്ളി, ആദിൽ റിയാസ്ഖാൻ, അഞ്ജലി നായർ, നിഷ സാരംഗ്, സുജാത തൃശൂർ, സ്നേഹ ബാബു, നിത ചേർത്തല, ശ്രീരമ്യ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

സജിത് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് രതിന്‍ രാധാകൃഷ്‌ണന്‍ ആണ്. ആശിഷ് ചിന്നപ്പ, പ്രജിന്‍ എം പി എന്നിവരാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയത്. മനു മഞ്ജിതിന്‍റെ വരികൾക്ക് ഈണം പകരുന്നത് ബി കെ ഹരിനാരായണൻ ആണ്. കൈലാസ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.

കഥ - സാനു കെ ചന്ദ്രന്‍, ഗായകർ - കെഎസ് ചിത്ര, വൈഷ്‌ണവ്, ഗിരീഷ്, കല - ദിലീപ് നാഥ്, മേക്കപ്പ് - സിനൂപ് രാജ്, കോസ്റ്റ്യൂംസ് - അരുണ്‍ മനോഹര്‍. ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു കെ തോമസ്, കാസ്‌റ്റിങ് ഡയറക്‌ടര്‍ - ജോഷി മേടയില്‍, വിഎഫ്എക്‌സ് - ശബരീഷ്, സൗണ്ട് ഡിസൈന്‍ - ധനുഷ് നായനാര്‍, ഫിനാൻസ് കൺട്രോളർ - ശ്രീക്കുട്ടൻ, ഓഡിയോഗ്രാഫി - വിപിന്‍ നായര്‍, ലൈവ് ആക്ഷന്‍ സ്‌റ്റുഡിയോസ്, സ്‌റ്റില്‍സ് - നൗഷാദ് കണ്ണൂര്‍, പബ്ലിസിറ്റി ഡിസൈന്‍ - 24 എഎം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - വിനോദ് ശേഖർ, വിനോദ് വേണുഗോപാൽ, പിആര്‍ഒ - എഎസ് ദിനേശ് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

READ ALSO: ഉര്‍വശിയും ഇന്ദ്രന്‍സും, ഈ കോമ്പോ കലക്കും...! ; ചിരിപടര്‍ത്തി ജലധാര പമ്പ്‌സെറ്റ് സ്‌നീക്ക് പീക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.