തേജ സജ്ജ നായകനായി എത്തുന്ന പാൻ ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ചിത്രം 'ഹനുമാന്‍റെ' ട്രെയിലർ പുറത്ത് (Teja Sajja Starrer Hanuman Movie trailer out). പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ഏറെ കൗതുകകരമായ ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. അത്ഭുതകരമായ ഒരു പ്രപഞ്ചമാണ് പ്രേക്ഷകർക്കായി പ്രശാന്ത് വർമ്മ ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലർ.
പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ആദ്യ ചിത്രമായാണ് 'ഹനുമാൻ' എത്തുന്നത്. ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രൈം ഷോ എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമിക്കുന്നത്. ഇതിഹാസ കഥയായ മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ഒരു ഫാന്‍റസി ലോകത്തേക്കാണ് കാണികളെ കൈപിടിച്ച് കൊണ്ടുപോകുന്നത്.
- " class="align-text-top noRightClick twitterSection" data="">
'അഞ്ജനാദ്രിയുടെ യഥാർഥ സൗന്ദര്യം ഹനുമാൻ കുന്നിലാണ്. അവിടെ മുകളിൽ നിന്ന് വെള്ളം വീഴുന്ന ഒരു വലിയ ഹനുമാൻ പ്രതിമയുണ്ട്. "യഥോ ധർമ്മ തഥോ ഹനുമാ... യഥോ ഹനുമാ തഥോ ജയ..." (എവിടെ ഹനുമാൻ ഉണ്ടോ അവിടെ വിജയമുണ്ട്) എന്ന് പറഞ്ഞുകൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്.
മഹാശക്തികൾ കൈവരുന്ന, ലോകത്തെ രക്ഷിക്കാനുള്ള ചുമതല ശിരസാവഹിക്കുന്ന കഥാപാത്രത്തെയാണ് തേജ സജ്ജ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വരലക്ഷ്‌മി ശരത്കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. വിനയ് റായ്‌യാണ് 'ഹനുമാനി'ലെ പ്രതിനായകൻ. ട്രെയിലറിൽ ഏറെ വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് വിനയ് റായ് പ്രത്യക്ഷപ്പെടുന്നത്.
അമൃത അയ്യർ, രാജ് ദീപക് ഷെട്ടി, വെണ്ണല കിഷോർ, സത്യ, ശ്രീനു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 2024 ജനുവരി 12 സംക്രാന്തി ദിനത്തിൽ 'ഹനുമാൻ' തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. 11 ഭാഷകളിലാണ് റിലീസിനെത്തുക എന്നതും 'ഹനുമാൻ' സിനിമയുടെ സവിശേഷതയാണ്. തെലുഗു, ഹിന്ദി, മറാഠി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്‌പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലാണ് 'ഹനുമാൻ' പ്രേക്ഷകർക്ക് മുന്നിലെത്തുക.
'കല്‍ക്കി', 'സോംബി റെഡ്ഡി' എന്നീ ചിത്രങ്ങളിലൂടെ തെലുഗു ചലച്ചിത്ര ലോകത്ത് ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് പ്രശാന്ത് വര്‍മ. ഇന്ത്യന്‍ പുരാണങ്ങളിലെ ശക്തമായ കഥാപാത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, സൂപ്പര്‍ ഹീറോകളെ കുറിച്ച് ഒരു സിനിമാറ്റിക് വേള്‍ഡ് നിര്‍മിക്കാനാണ് ഹനുമാനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
വിഎഫ്‌എക്‌സിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് തന്‍റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയായ ഹനുമാൻ പ്രശാന്ത് വര്‍മ ഒരുക്കിയിരിക്കുന്നത്. അസ്രിൻ റെഡ്ഡി എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായ ഈ ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസർ വെങ്കട് കുമാര്‍ ആണ്. കുശാൽ റെഡ്ഡിയാണ് അസോസിയേറ്റ് പ്രൊഡ്യൂസർ.
ദശരഥി ശിവേന്ദ്രയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് എസ് ബി രാജു തലാരിയും കൈകാര്യം ചെയ്യുന്നു. സിനിമയ്‌ക്ക് സംഗീതം ഒരുക്കുന്നത് അനുദീപ് ദേവ്, ഹരി ഗൗര, ജയ് കൃഷ്, കൃഷ്‌ണ സൗരഭ് എന്നിവര്‍ ചേര്‍ന്നാണ്.
പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, സ്‌റ്റില്‍സ് - വരാഹല മൂർത്തി, പബ്ലിസിറ്റി ഡിസൈൻസ് - അനന്ത് കാഞ്ചർള, കോസ്‌റ്റ്യൂംസ് - ലങ്ക സന്തോഷി, ഡിജിറ്റൽ മാർക്കറ്റിങ് - ഹാഷ്‌ടാഗ് മീഡിയ, പിആർഒ - ശബരി.
ALSO READ: പ്രശാന്ത് വർമ - തേജ സജ്ജ ചിത്രം 'ഹനുമാനി'ലെ 'സൂപ്പർ ഹീറോ ഹനുമാൻ' ഗാനം പുറത്ത്