സംവിധായകന് കെജി ജോര്‍ജിന്‍റെ വിയോഗത്തിന്‍റെ ഞെട്ടലിലാണ് മലയാള സിനിമാലോകം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം കാക്കനാടുള്ള വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പ്രിയ സംവിധായകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ എത്തി (Malayalam Cinema Condolence).
മമ്മൂട്ടി, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, സംവിധായകന്‍ വിനയന്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, തുടങ്ങിയവരാണ് കെജി ജോര്‍ജിന് ഫേസ്ബുക്കിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. 'ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു. ആദരാഞ്ജലികൾ ജോർജ് സാർ' - എന്നാണ് മമ്മൂട്ടി ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത് (Tearful Adieu TO KG George).
- " class="align-text-top noRightClick twitterSection" data="">
മലയാള സിനിമയെ ലോകോത്തരമാക്കിയ സംവിധായക പ്രതിഭയ്ക്ക് ആദരാഞ്ജലി എന്ന് മഞ്ജു വാര്യര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. 'ചില ചലച്ചിത്രകാരന്മാരുടെ പ്രതിഭ പ്രകാശിച്ച് നിന്ന നാളുകളിൽ ജീവിക്കാന്‍ ആയിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോയിട്ടുണ്ട്. അത്തരത്തിലുള്ള ഒരാൾ ആയിരുന്നു എനിക്ക് കെജി ജോർജ് സർ. അദ്ദേഹത്തിന്‍റെ ഒരു കഥാപാത്രത്തെ പോലും അവതരിപ്പിക്കാന്‍ ആയില്ല എന്നത് അഭിനയ ജീവിതത്തിലെ വ്യക്തിപരമായ സങ്കടങ്ങളില്‍ ഒന്നാണ്. മലയാള സിനിമയെ ലോകോത്തരമാക്കിയ സംവിധായക പ്രതിഭയ്ക്ക് ആദരാഞ്ജലി' - മഞ്ജു വാര്യര്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
'കെജി ജോർജ് സർ, കലാ വാണിജ്യ സിനിമകളുടെ അതിരുകൾ മായ്ച്ച ഇതിഹാസം!!! മലയാള സിനിമാവ്യവസായം നിങ്ങളോട് എന്നും കടപ്പെട്ടിരിക്കും' - കുഞ്ചാക്കോ ബോബന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
മലയാള സിനിമയിലെ വ്യവസ്ഥാപിതമായ നായക-നായിക സങ്കൽപ്പത്തെ മാറ്റി എഴുതിയ പ്രതിഭാധനനായ സംവിധായകന്‍ ആയിരുന്നു കെജി ജോര്‍ജ് എന്നാണ് സംവിധായകന്‍ വിനയന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. ചലച്ചിത്ര വിദ്യർഥികൾക്ക് പാഠപുസ്‌തകം ആക്കാവുന്ന സിനിമകളുടെ സ്രഷ്‌ടാവ് കൂടിയാണ് അദ്ദേഹമെന്നും വിനയന്‍ കുറിച്ചു.
'മലയാള സിനിമയ്‌ക്ക് നവഭാവുകത്വം നൽകിയ പ്രതിഭാധനൻ വിടവാങ്ങി.വ്യവസ്‌ഥാപിതമായ നായക - നായിക സങ്കൽപ്പത്തെ മാറ്റി എഴുതുകയും കപട സദാചാരവാദികളെ തുറന്ന് കാട്ടുകയും ചെയ്‌ത വിപ്ലവകാരിയായ സംവിധായകന്‍ ആയിരുന്നു കെജി ജോർജ് സാർ.
സിനിമയ്‌ക്കുള്ളിലെ സിനിമയായ 'ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്' എടുക്കാൻ എൺപതുകളിൽ അദ്ദേഹം കാണിച്ച ധൈര്യം മറ്റൊരു സംവിധായകനിലും നമുക്ക് കാണാൻ കഴിയില്ല. അദ്ദേഹത്തിന്‍റെ സിനിമകളിലെ ഒന്നിനൊന്ന് വ്യത്യസ്തമായ പ്രമേയങ്ങൾ എന്നെ ഏറെ ആകർഷിച്ചിട്ടുള്ള ഒരു ഘടകമാണ്.
മാക്‌ട എന്ന സാംസ്‌കാരിക സംഘടനയിൽ ഒരുമിച്ച് അദ്ദേഹവുമായി പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. 2007ൽ ഞാൻ മാക്‌ടയുടെ ചെയർമാനായിരുന്ന സമയം കുറേ നാൾ കെ ജി ജോര്‍ജ് സാര്‍ സെക്രട്ടറി ആയിരുന്നു. സ്നേഹവും സൗമ്യതയും നിറഞ്ഞ പെരുമാറ്റം ആയിരുന്നു അദ്ദേഹത്തിന്‍റേത്.ചലച്ചിത്ര വിദ്യർഥികൾക്ക് പാഠപുസ്‌തകം ആക്കാവുന്ന സിനിമകളുടെ സ്രഷ്‌ടാവിന് പ്രണാമം.ആദരാഞ്ജലികൾ...' -വിനയന്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും കെജി ജോര്‍ജിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. സിനിമ എന്തെന്നാണെന്ന് ഞങ്ങൾക്ക് മുന്നേ നടന്ന് വഴികാട്ടി തന്ന മഹാ പ്രതിഭയ്‌ക്ക് മനസുകൊണ്ട് യാത്രാമൊഴി എന്നാണ് അഭിലാഷ് പിള്ള ഫേസ്‌ബുക്കില്‍ കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="">
'ഇതിഹാസ സംവിധായകന്‍ കെജി ജോർജ് സാറിന് വിട.ഒരു വർഷം മുന്നേ കാക്കനാടുള്ള വൃദ്ധസദനത്തിൽ സാറിനെ കണ്ട് അനുഗ്രഹം വാങ്ങാനുള്ള ഭാഗ്യം ലഭിച്ചു. അന്ന് അവിടെ മലയാള സിനിമ ഒരു മുറിക്കുള്ളിൽ ഒതുങ്ങി ഇരിക്കുന്നതായാണ് എനിക്ക് തോന്നിയത്. കാരണം അത്രയും മഹത്തായ സിനിമ നമുക്ക് സമ്മാനിച്ച ജോർജ് സർ ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്‌ഥയിൽ, എല്ലാവരും അദ്ദേഹത്തിന് അപരിചിതർ.
Also Read: Director KG George Passes Away | സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു
പക്ഷേ അദ്ദേഹത്തിന്‍റെ ഓർമ്മയിൽ നിന്ന് ഒന്ന് മാത്രം മാഞ്ഞിരുന്നില്ല, അത് സിനിമയാണ്. യവനികയാണ് എന്‍റെ ഇഷ്‌ട ത്രില്ലറുകളിൽ ഒന്നെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് യവനികയെ പറ്റി പറയാൻ കഴിഞ്ഞു. സിനിമ എന്ന ലോകം അദ്ദേഹം ആ മുറിക്കുള്ളിൽ ഒതുക്കിയെങ്കിലും അദ്ദേഹത്തിന്‍റെ മനസിൽ ഒരുപാട് സിനിമകളുടെ ആഗ്രഹം ബാക്കി ഉണ്ടായിരുന്നു. സിനിമ എന്തെന്നാണെന്ന് ഞങ്ങൾക്ക് മുന്നേ നടന്ന് വഴികാട്ടി തന്ന മഹാപ്രതിഭയ്‌ക്ക് മനസുകൊണ്ട് യാത്രാമൊഴി' - അഭിലാഷ് പിള്ള കുറിച്ചു.