ETV Bharat / entertainment

സംഭവബഹുലമായ കശ്‌മീർ ഷെഡ്യൂൾ പൂർത്തിയാക്കി ‘ലിയോ’ ടീം ചെന്നൈയിലേക്ക് - ശ്രീധർ പിള്ള ട്വീറ്റ് ചെയ്‌തു

ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിൽ സൂപ്പർ സ്റ്റാർ വിജയ് നായകനാകുന്ന ചിത്രം 'ലിയോ'യുടെ കശ്‌മീരിലെ ഷൂട്ടിങ് പൂർത്തിയായി. ഇന്ന് ചെന്നൈയിൽ തിരിച്ചെത്തുന്ന ടീമിൻ്റെ ഇനിയുള്ള പ്രധാന ഷൂട്ടിങ് ചെന്നൈയിലും, ഹൈദരാബാദിലുമാണ്

Team Leo heads to Chennai  Kashmir schedule  Leo  Leo Kashmir schedule  Team Leo Chennai  after completing eventful Kashmir schedule  Leo Kashmir schedule completed  ചെന്നൈ  കാശ്‌മീർ ഷെഡ്യൂൾ പൂർത്തിയാക്കി ലിയോ ടീം  ലിയോ  ലിയോ ടീം ചെന്നൈയിലേക്ക്  ലിയോ ടീം ചെന്നൈയിൽ  ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിൽ  സൂപ്പർ സ്റ്റാർ വിജയ്  ലിയോ  ഷൂട്ടിങ്ങ്  മൂന്നാറിലും  ശ്രീധർ പിള്ള ട്വീറ്റ് ചെയ്‌തു  തൃഷ
കാശ്‌മീർ ഷെഡ്യൂൾ പൂർത്തിയാക്കി ‘ലിയോ’ ടീം ചെന്നൈയിലേക്ക്
author img

By

Published : Mar 23, 2023, 5:15 PM IST

ചെന്നൈ : തെന്നിന്ത്യന്‍ സിനിമ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘ലിയോ’. ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിൽ എത്തുന്ന സിനിമയ്ക്ക്‌ റിലീസിനൊരുങ്ങുന്ന മറ്റേതൊരു സിനിമയേക്കാളും ഹൈപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരുപാട് പ്രത്യേകതകളുമായാണ് ‘ലിയോ’ എത്തുന്നത്.

മാസ്റ്റർ എന്ന തകർപ്പൻ ആക്ഷൻ സിനിമയ്ക്ക്‌ ശേഷം വിജയ് - ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൽ ഉൾപ്പെടുന്ന കമലഹാസൻ നായകനായ ‘വിക്ര'ത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയുമാണ്. കൂടാതെ ബോളിവുഡ് നടൻ സഞ്ജയ് ദത്ത് വേഷമിടുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട്.

ഏങ്ങനെയാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൽ വിജയ്‌യുടെ ലിയോ ഭാഗമാവുക എന്നതാണ് പ്രേക്ഷകരുടെ ചോദ്യം. അതുകൊണ്ടുതന്നെ ചിത്രത്തെ സംബന്ധിച്ചും സിനിമയുടെ ഷൂട്ടിങ്ങിനെ സംബന്ധിച്ചുമുള്ള വാർത്തകൾക്കായി കാതോർത്തിരിക്കുകയാണ് പ്രേക്ഷകര്‍.

കശ്‌മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ലിയോ ടീം : കശ്‌മീരിലെ ഷൂട്ടിങ്ങ് ഷെഡ്യൂൾ പൂര്‍ത്തിയാക്കിയ ലിയോ ടീം ഇന്ന് ചെന്നൈയിലെത്തും. ഒരു മാസത്തിലേറെ സമയമെടുത്താണ് ലിയോയുടെ കശ്‌മീരിലെ ഷൂട്ടിങ്ങ് അവസാനിച്ചത്. വൻ താരനിര അണിനിരന്ന കാശ്‌മീർ ഷെഡ്യൂളിനുശേഷം ഹോം ടൗണായ ചെന്നൈയിൽ തിരിച്ചെത്തുന്ന ലിയോ ടീമിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

also read: പ്രണവിന് ആക്ഷൻ പറഞ്ഞ് മോഹന്‍ലാല്‍; ബറോസില്‍ പ്രണവ് മോഹന്‍ലാലും?

സിനിമയുടെ മറ്റ് ഷെഡ്യൂളുകള്‍ : ചെന്നൈ കൂടാതെ ഹൈദരാബാദിലും സിനിമയുടെ അടുത്ത ഷൂട്ടിങ് ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. വിവിധ സ്റ്റുഡിയോകളിലായി തയ്യാറാക്കുന്ന സെറ്റുകളിലായിരിക്കും ഇവിടങ്ങളിലെ ചിത്രീകരണം നടക്കുക. സിനിമയുടെ ഒരു രംഗം ഷൂട്ട് ചെയ്യാനായി ലിയോ ടീം മൂന്നാറിലും എത്തുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ‘ഒരു മാസം നീണ്ടുനിന്ന ദളപതി വിജയ്‌യുടെ ആക്‌ഷൻ അഡ്വഞ്ചർ ലിയോയുടെ കശ്‌മീർ ഷഡ്യൂൾ ആവസാനിച്ചു. ടീം ഇന്ന് ചെന്നൈയിൽ തിരിച്ചെത്തും. ലോകേഷ് സിനിമയുടെ അടുത്ത ഷെഡ്യൂൾ ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും സിനിമയുടെ ചില ഔട്ട് ഡോർ ചിത്രീകരണങ്ങള്‍ മൂന്നാറിലുമായി നടത്തപ്പെടും' - ശ്രീധർ പിള്ള ട്വീറ്റ് ചെയ്‌തു.

also read: ‘വി ആർ സേഫ് നൻപാ’ ; കശ്‌മീർ ഭൂചലനത്തിൽ പ്രതികരണവുമായി ടീം ലിയോ

തൃഷ, സാന്‍ഡി, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, മന്‍സൂര്‍ അലി ഖാന്‍, സംവിധായകന്‍ മിഷ്‌കിന്‍, സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവർക്കൊപ്പം മലയാള സിനിമയുടെ അഭിമാനമായ മാത്യു തോമസ്, ബാബു ആൻ്റണി എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസിൻ്റെ ബാനറിൽ വരുന്ന സിനിമയുടെ ഛായാ​ഗ്രഹണം മനോജ് പരമഹംസയാണ് നിർവഹിക്കുന്നത്. ഒക്ടോബര്‍ 19 ന് സിനിമ തിയേറ്ററുകളിൽ എത്തും. അതേസമയം ഷൂട്ടിങ്ങിനിടെ കശ്‌മീരില്‍ ഭൂകമ്പമുണ്ടായ അനുഭവം ലിയോ ടീം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. തങ്ങള്‍ സുരക്ഷിതരാണെന്നും അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.