ETV Bharat / entertainment

'പേടിയുണ്ടെങ്കില്‍ കാണരുത്, ചിരിക്കണമെങ്കില്‍ കാണുക തന്നെ വേണം'; 'കണ്ണപ്പ'ന്‍റെ ആഗോള റിലീസ് ഡിസംബര്‍ 8 ന് - Tamil horror comedy thriller movie

'Conjuring Kannappan' Release Worldwide On December 8: ഡ്രീം ബിഗ് ഫിലിംസാണ് തമിഴ് ഹൊറർ കോമഡി ത്രില്ലർ സിനിമയായ 'കോൺജറിങ് കണ്ണപ്പൻ' കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്

കോൺജറിങ് കണ്ണപ്പൻ  തമിഴിൽ നിന്നും ഹൊറർ കോമഡി ത്രില്ലർ  ഹൊറർ കോമഡി ത്രില്ലർ  ഹൊറർ കോമഡി ത്രില്ലർ കോൺജറിങ് കണ്ണപ്പൻ  കോൺജറിങ് കണ്ണപ്പൻ ലോകവ്യാപകമായി ഡിസംബർ 8ന്  കോൺജറിങ് കണ്ണപ്പൻ ഡിസംബർ 8ന് റിലീസിന്  Conjuring Kannappan release December 8  Tamil horror comedy thriller Conjuring Kannappan  Conjuring Kannappan  Conjuring Kannappan release  Tamil horror comedy thriller movie  tamil new movies
Tamil horror comedy thriller Conjuring Kannappan
author img

By ETV Bharat Kerala Team

Published : Nov 25, 2023, 3:57 PM IST

വാ​ഗതനായ സെൽവിൻ രാജ് സേവ്യർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് കോമഡി ഹൊറർ ത്രില്ലർ ചിത്രം 'കോൺജറിങ് കണ്ണപ്പൻ' റിലീസിനൊരുങ്ങുന്നു. ലോകവ്യാപകമായി ഡിസംബർ 8ന് ചിത്രം റിലീസിനെത്തും. തമിഴിൽ ഹാസ്യ നടനായി കയ്യടി നേടിയ സതീഷാണ് 'കോൺജറിങ് കണ്ണപ്പൻ' സിനിമയിൽ നായകനാകുന്നത്.

എജിഎസ് എന്‍റർടെയിൻമെൻസിന്‍റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ​ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് 'കോൺജറിങ് കണ്ണപ്പൻ' നിർമിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വിതരണത്തിക്കുന്നത്.

'ദളപതി 68' എന്ന് താൽക്കാലികമായ് പേരിട്ടിരിക്കുന്ന വിജയ്‌യുടെ 68-ാമത്തെ സിനിമ നിർമിക്കുന്നതും എജിഎസ് എന്‍റർടെയിൻമെൻസാണ്. ഈ പ്രൊഡക്ഷൻ ഹൗസിന്‍റെ ബാനറിൽ പുറത്തിറങ്ങുന്ന 24-ാമത്തെ സിനിമയാണ് 'കോൺജറിങ് കണ്ണപ്പൻ'. സിനിമയുടെ ട്രെയിലർ അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

സതീഷിന് പുറമെ റെജിന കസാന്ദ്ര, നാസർ, ആനന്ദ് രാജ്, ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ് തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രേക്ഷകർക്ക് വ്യത്യസ്‌തമായൊരു കാഴ്‌ചാനുഭവമായിരിക്കും 'കോൺജറിങ് കണ്ണപ്പൻ' സമ്മാനിക്കുക എന്നാണ് വിലയിരുത്തൽ.

യുവയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ചിത്രസംയോജനം നിർവഹിക്കുന്നത് പ്രദീപ് ഇ രാഘവ് ആണ്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഡി ശരവണ കുമാർ, അസോസിയേറ്റ് ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഐശ്വര്യ കൽപാത്തി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് എം വെങ്കട്ട് മാണിക്യം, ക്രിയേറ്റീവ് പ്രൊഡ്യൂസർ - അർച്ചന കൽപാത്തി, കോസ്റ്റ്യൂം - മീനാക്ഷി എൻ, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

വാക്ക് പാലിച്ച് കാന്താര ടീം, രണ്ടാം ഭാഗം ഉടന്‍ : കേരളത്തിലെ തിയേറ്ററുകളിലടക്കം വൻ വിജയം കൊയ്‌ത ചിത്രമായിരുന്നു കാന്താര. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമായി റിഷഭ് ഷെട്ടി മടങ്ങി എത്തുകയാണ്. 2022ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ കഥയുമായി ബന്ധപ്പെട്ട് തന്നെയാണ് രണ്ടാം ഭാഗം ഒരുക്കുന്നത് എന്നാണ് സൂചന.

നവംബര്‍ 27ന് രണ്ടാം ഭാഗത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിടും. കാന്താര: ചാപ്‌റ്റര്‍ 1 എന്നാണ് ടൈറ്റില്‍ (Kantara Chapter 1 coming soon). കാന്താരയുടെ പ്രൊഡക്ഷന്‍ ബാനറായ ഹോംബാലെ ഫിലിംസ് ആണ് പുതിയ ചിത്രത്തിന്‍റെ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. കാന്താര 2ന്‍റെ പ്രഖ്യാപനം ഈ വര്‍ഷം തുടക്കത്തില്‍ തന്നെ നടന്നിരുന്നു. സിനിമയുടെ നൂറുദിന പ്രദര്‍ശന വിജയം ആഘോഷിച്ച പരിപാടിയിലാണ് റിഷഭ് ഷെട്ടി ആരാധകരെ ആവേശത്തിലാഴ്‌ത്തി ആ വൻ പ്രഖ്യാപനം നടത്തിയത്.

READ MORE: ആരാധകരുടെ കാത്തിരിപ്പിന് വിരാമം, വാക്ക് പാലിച്ച് കാന്താര ടീം; രണ്ടാം ഭാഗം ഉടന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.