ETV Bharat / entertainment

ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ താന്‍ നിശബ്‌ദയായി ഇരിക്കില്ല, നന്‍പകല്‍ നേരത്ത് മയക്കത്തിനെതിരെ തമിഴ്‌ സംവിധായിക - Nanpakal Nerath Mayakkam audience best movie

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കത്തിനെതിരെ തമിഴ് സംവിധായിക ഹലിത ഷമീ. തന്‍റെ സിനിമയെ ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ താന്‍ നിശബ്‌ദയായി ഇരിക്കില്ലെന്ന് സംവിധായിക ഫേസ്‌ബുക്കില്‍ കുറിച്ചു

Tamil director Halitha Shameem against Lijo Jose  Halitha Shameem against Lijo Jose movie  Tamil director Halitha Shameem  Halitha Shameem  Nanpakal Nerath Mayakkam  ഐക്‌സ്‌ക്രീം കാരന് പകരം പാല്‍ക്കാരന്‍  മോര്‍ച്ചറി വാനിന് പകരം മിനി ബസ്  നന്‍പകല്‍ നേരത്തിനെതിരെ തമിഴ് സംവിധായിക  Halitha Shameem against Nanpakal Nerath Mayakkam  Tamil director Halitha Shameem Facebook post  similarities of lijo Jose movie with Aelay  ഏലേ  Nanpakal Nerath Mayakkam stealing all aesthetics  Aelay  തമിഴ് സംവിധായിക ഹലിതാ ഷമീം  ഹലിതാ ഷമീം
നന്‍പകല്‍ നേരത്തിനെതിരെ തമിഴ് സംവിധായിക
author img

By

Published : Feb 26, 2023, 1:34 PM IST

Tamil director Halitha Shameem against Lijo Jose movie: മമ്മൂട്ടി ലിജോ ജോസ്‌ പെല്ലിശ്ശേരി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് തമിഴ് സംവിധായിക ഹലിത ഷമീം. തന്‍റെ 'ഏലേ' എന്ന സിനിമയുടെ സൗന്ദര്യാനുഭൂതി മുഴുവന്‍ ലിജോ ജോസഫ്, അദ്ദേഹത്തിന്‍റെ ചിത്രമായ 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിനായി മോഷ്‌ടിച്ചുവെന്നാണ്‌ ഹലിത ഷമീമിന്‍റെ ആരോപണം.

Halitha Shameem against Nanpakal Nerath Mayakkam: തന്‍റെ സിനിമയെ ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ താന്‍ നിശബ്‌ദയായി ഇരിക്കില്ലെന്നും സംവിധായിക പറയുന്നു. തന്‍റെ ചിത്രവുമായി 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന് കൂടൂതല്‍ താരതമ്യങ്ങള്‍ ഉണ്ടെന്നും ഹലിത ഷമീം പറയുന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു സംവിധായികയുടെ പ്രതികരണം.

Tamil director Halitha Shameem Facebook post: 'ഒരു സിനിമയില്‍ നിന്ന് അതിന്‍റെ സൗന്ദര്യാനുഭൂതി മുഴുവന്‍ മോഷ്‌ടിക്കുന്നത് അംഗീകരിക്കാനാവില്ല. 'ഏലേ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിന്‌ വേണ്ടി ഒരു ഗ്രാമം ഞങ്ങള്‍ തയ്യാറാക്കിയിരുന്നു. അതേ ഗ്രാമത്തിലാണ് 'നന്‍പകല്‍ നേരത്ത് മയക്ക'വും ചിത്രീകരിച്ചിരിക്കുന്നത് എന്നത് സന്തോഷം നല്‍കുന്ന ഒന്നാണ്. ഞാന്‍ കണ്ടതും സൃഷ്‌ടിച്ചെടുത്തതുമായ സൗന്ദര്യാനുഭൂതി അങ്ങനെ തന്നെ എടുത്തിരിക്കുന്നത് കാണുന്നത് കുറച്ച് ബുദ്ധിമുട്ടാണ്.

  • " class="align-text-top noRightClick twitterSection" data="">

Halitha Shameem says similarities of lijo Jose movie with Aelay: അവിടുത്തെ ഐസ്ക്രീംകാരന്‍ ഇവിടെ പാല്‍ക്കാരനാണ്. അവിടെ ഒരു മോര്‍ച്ചറി വാനിനു പിറകെ പ്രായമായ ഒരു മനുഷ്യന്‍ ഓടുന്നുവെങ്കില്‍ ഇവിടെ ഒരു പ്രായമായ മനുഷ്യനു പിന്നാലെ ഒരു മിനി ബസ് തന്നെ ഓടുകയാണ്. ഞാന്‍ പരിചയപ്പെടുത്തിയ നടനും സംവിധായകനുമായ ചിത്രൈ സേനന്‍ മമ്മൂട്ടിക്കൊപ്പം പാടുകയാണ്, 'ഏലേ'യിലേതു പോലെ തന്നെ.

Nanpakal Nerath Mayakkam stealing all aesthetics from Aelay: പല കാലങ്ങള്‍ക്ക് സാക്ഷികളായ ആ വീടുകള്‍ മറ്റു സിനിമകളിലൊന്നും വന്നിട്ടുള്ളവയല്ല. അതൊക്കെ ഞാന്‍ ഇതില്‍ കണ്ടു. കഥ മുന്നോട്ട് പോകുമ്പോള്‍ താരതമ്യത്തിനായി ഇനിയും ഏറെയുണ്ട്. എനിക്കു വേണ്ടി ഞാന്‍ തന്നെ സംസാരിച്ചേ മതിയാവൂ എന്നൊരു പശ്ചാത്തലത്തിലാണ് ഞാനിത് പോസ്‌റ്റ് ചെയ്യുന്നത്.

'ഏലേ' എന്ന എന്‍റെ ചിത്രത്തെ നിങ്ങള്‍ക്ക് എഴുതിത്തള്ളാം. പക്ഷേ അതില്‍ നിന്ന് ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ ഞാന്‍ നിശബ്‌ദയായി ഇരിക്കില്ല'- സംവിധായിക ഹലിത ഷമീം കുറിച്ചു.

Nanpakal Nerath Mayakkam audience best movie: പ്രമേയം കൊണ്ടും ആഖ്യാന രീതി കൊണ്ടും ഏറെ ശ്രദ്ധയാകര്‍ഷിച്ച 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന് തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനെത്തിയ ശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഫെബ്രുവരി 23 മുതല്‍ ചിത്രം നെറ്റ്‌ഫ്ലിക്‌സിലും റിലീസിനെത്തിയിരുന്നു. ഇതോടെ 'നന്‍പകല്‍ നേരത്ത് മയക്കം' ലോകമൊട്ടാകെയുള്ള പ്രേക്ഷകരിലേക്കും എത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെയായിരുന്നു ചിത്രത്തിനെതിരെയുള്ള തമിഴ് സംവിധായിക ഹലിത ഷമീമിന്‍റെയും പ്രതികരണം.

Also Read: ആ വലിയ പ്രഖ്യാപനം ഉടനെ; മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ സിനിമയുടെ ടൈറ്റിലും ഫസ്‌റ്റ്‌ ലുക്കും ഇന്ന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.