തെന്നിന്ത്യന്‍ താര സുന്ദരി തമന്ന വിവാഹിതയാവുന്നുവെന്ന് കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു വ്യവസായിയെ ആണ് താരം വിവാഹം കഴിക്കാനൊരുങ്ങുന്നത് എന്നായിരുന്നു അഭ്യൂഹങ്ങള്‍. ഇതിനോട് പ്രതികരിച്ച് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഇൻസ്‌റ്റഗ്രാം പേജിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. 'ബിസിനസുകാരനായ എന്‍റെ ഭര്‍ത്താവിനെ പരിചയപ്പെടുത്തുന്നു' എന്ന തലക്കെട്ടോടുകൂടിയായിരുന്നു തമന്നയുടെ പരിഹാസ പോസ്റ്റ്. തമന്ന സ്വയം പുരുഷനായി വേഷമിട്ട് എത്തുന്ന ഒരു ചിത്രം പങ്കുവച്ചാണ് മറുപടി. തന്‍റെ വിവാഹ വാര്‍ത്തകളെ പരിഹസിച്ചുകൊണ്ടുള്ള ഒരു വീഡിയോ സ്‌റ്റോറിയായാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. എല്ലാവരും ചേര്‍ന്ന് തന്‍റെ ജീവിതത്തിന് തിരക്കഥ എഴുതുന്നു എന്നതരത്തില്‍ ഹാഷ്‌ടാഗും നല്‍കിയിട്ടുണ്ട്.
മുംബൈ സ്വദേശിയായ ബിസിനസുകാരനുമായി തമന്നയുടെ വിവാഹം നടക്കുമെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നത്. അതേസമയം താനിപ്പോള്‍ വിവാഹം കഴിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്നും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും തമന്ന ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു.