ETV Bharat / entertainment

IFFK 2022 | '99 മൂണ്‍സ്‌' ; പ്രണയത്തിന്‍റെയും ലൈംഗികതയുടെയും വൈവിധ്യ തലങ്ങള്‍ തിരശ്ശീലയില്‍ - രാജ്യാന്തര ചലച്ചിത്ര മേള

ലോക സിനിമ വിഭാഗത്തില്‍ തീവ്ര ആത്മ ബന്ധത്തിന്‍റെ ആവിഷ്‌കാരമായി 99 മൂണ്‍സ്‌. ലൈംഗികതയുടെയും പ്രണയത്തിന്‍റെയും പല തലങ്ങള്‍ ലോകത്തോട് വിളിച്ചുപറഞ്ഞ് സംവിധായകന്‍ ജാന്‍ ഗാസ്‌മാന്‍

99 Moons review  99 Moons in IFFK  Swiss German movie 99 Moons  99 Moons  IFFK 2022  27th IFFK  International Film Festival of Kerala  Film Fest  രാജ്യാന്തര ചലച്ചിത്ര മേള  99 മൂണ്‍സ്‌
പ്രണയവും ലൈംഗികതയും പറഞ്ഞ്‌ 99 മൂണ്‍സ്‌
author img

By

Published : Dec 15, 2022, 12:20 PM IST

തിരുവനന്തപുരം : പ്രണയത്തെയും ലൈംഗികതയെയും കുറിച്ചുള്ള കാഴ്‌ചപ്പാടുകള്‍ മാറിമറിയുന്ന കാലഘട്ടമാണിത്. സമകാലിക സിനിമകളിലും ഈ മാറ്റം പ്രകടമാണ്. 27ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച തീവ്ര ആത്മബന്ധത്തിന്‍റെ ആവിഷ്‌കാരമായ ജാൻ ഗാസ്‌മാന്‍ സംവിധാനം ചെയ്‌ത സ്വിസ് - ജർമൻ ചിത്രമായ '99 മൂൺസ്' ലൈംഗികതയുടെയും പ്രണയത്തിന്‍റെയും പല തലങ്ങളാണ് ലോകത്തോട് വിളിച്ചുപറയുന്നത്.

  • " class="align-text-top noRightClick twitterSection" data="">

99 Moons in IFFK : ജീവിതം തന്‍റെ നിയന്ത്രണത്തിലായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ബിഗ്ന എന്ന 28 കാരിയുടെയും മയക്കുമരുന്നിന് അടിമപ്പെട്ട ഫ്രാങ്ക് എന്ന 33 കാരന്‍റെയും ആത്മബന്ധമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കാനിൽ ജനപ്രീതി നേടിയ ചിത്രത്തിന്‍റെ ഏഷ്യയിലെ ആദ്യ പ്രദർശനമാണ് ചലച്ചിത്ര മേളയിൽ നടന്നത്. ബിഗ്ന, ഫ്രാങ്ക് എന്നീ രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് '99 മൂൺസി'ന്‍റെ കഥ മുന്നോട്ടുപോകുന്നത്.

99 Moons review  99 Moons in IFFK  Swiss German movie 99 Moons  99 Moons  IFFK 2022  27th IFFK  International Film Festival of Kerala  Film Fest  രാജ്യാന്തര ചലച്ചിത്ര മേള  99 മൂണ്‍സ്‌
തീവ്ര ആത്മ ബന്ധത്തിന്‍റെ ആവിഷ്‌കാരമായി 99 മൂണ്‍സ്‌

99 Moons review: പ്രണയവും ലൈംഗികതയും തമ്മിലുള്ള വ്യത്യാസമെന്തെന്ന ചോദ്യം ജനിപ്പിക്കാൻ സംവിധായകൻ ജാൻ ഗാസ്‌മാന് സാധിക്കുന്നുണ്ട്. ശാസ്ത്രജ്‍ഞയായ ബിഗ്നയ്ക്ക് തന്‍റേതായ ചില പ്രത്യേക ലൈംഗിക സങ്കൽപ്പങ്ങളും താല്‍പ്പര്യങ്ങളുമുണ്ട്. ബാറിലെ ജീവനക്കാരനായ ഫ്രാങ്ക് ആകട്ടെ സുഹൃത്തുക്കളോടൊപ്പം ജീവിതം ആസ്വദിച്ചുനടക്കുന്ന വ്യക്തിയാണ്.

https://etvbharatimages.akamaized.net/etvbharat/prod-images/kl-tvm-iffk-99-moons-7210807_15122022100303_1512f_1671078783_947.jpg
പ്രണയവും ലൈംഗികതയും പറഞ്ഞ്‌ 99 മൂണ്‍സ്‌

Swiss German movie 99 Moons : ഇത്തരത്തിൽ വ്യത്യസ്‌ത സാഹചര്യങ്ങളിൽ ജീവിക്കുന്ന ബിഗ്നയ്ക്കും ഫ്രാങ്കിനുമിടയിൽ ഉണ്ടാകുന്ന ഒരു പ്രത്യേക അടുപ്പവും ബന്ധവുമാണ് ചിത്രത്തിൻ്റെ പ്രമേയം. സമൂഹത്തിൽ പ്രണയത്തിനും ലൈംഗികതയ്ക്കും പല നിർവചനങ്ങളും കേൾക്കാം. എന്നാൽ '99 മൂൺസ്' എന്ന ചിത്രത്തിലൂടെ സംവിധായകൻ ലോകത്തോട് വിളിച്ചുപറയുന്നത് നവീനമായ ആശയമാണ്.

ലൈംഗികതയുടെയും പ്രണയത്തിന്‍റെയും ചില തലങ്ങള്‍ ലോകത്തോട് വിളിച്ച് പറഞ്ഞ് സംവിധായകന്‍

ചിലർ ലൈംഗികത ശരീര സുഖത്തിനുള്ള ഉപാധിയായി കാണുകയും പ്രണയത്തിന് പവിത്രമായ ഒരു സ്ഥാനം കൊടുക്കുകയും ചെയ്യുന്നുണ്ട്. മറ്റുചിലർ പ്രണയത്തെയും ലൈംഗികതയെയും വേർതിരിച്ചുകാണാറില്ല. ഇത്തരക്കാർക്ക് രണ്ടും ഒന്ന് തന്നെയാണ്. ഈ രണ്ട് അഭിപ്രായങ്ങൾക്കും ചിത്രം സ്ഥാനം കൊടുക്കുന്നുണ്ട്. ഒന്ന് ശരി, മറ്റൊന്ന് തെറ്റ് എന്ന് പറയാതെ രണ്ട് കാഴ്ച്ചപ്പാടുകളെയും അംഗീകരിച്ചുകൊണ്ടുള്ള സിനിമയുടെ അവതരണമാണ് '99 മൂൺസി'ൽ ഏറ്റവും ആകർഷകം.

ലോക സിനിമ വിഭാഗത്തില്‍ 99 മൂണ്‍സ്‌

Also Read: ദുരന്തം വിതച്ച മണ്ണില്‍ അതിജീവനം തേടി യുക്രൈനിയന്‍ ജനത; മേളയില്‍ മാറ്റുരയ്‌ക്കാന്‍ ക്ലോണ്ടൈക്ക്

ബിഗ്നയും ഫ്രാങ്കും സമൂഹത്തിലെ രണ്ട് വ്യത്യസ്‌ത വിഭാഗങ്ങളുടെ പ്രതിനിധികളാണ്. പ്രണയവും ലൈംഗികതയും തമ്മിലുള്ള വലിയൊരു വടംവലി ഈ ബന്ധത്തിൽ കാണാം. വാലന്‍റീന ഡി പേസ് ആണ് ബിഗ്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഡൊമിനിക് ഫെൽമാൻ, ഫ്രാങ്ക് എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു.

സ്വിസ് ജര്‍മന്‍ ചിത്രം 99 മൂണ്‍സ്

വാലന്‍റീനയുടെയും ഫെല്‍മാന്‍റെയും ആദ്യ ചിത്രമാണിത്. ഇരുവരുടെയും തന്മയത്വത്തോടുകൂടിയ അഭിനയ മുഹൂർത്തങ്ങളും കഥയുടെ അവതരണത്തിന് മാറ്റുകൂട്ടി. സ്ത്രീയുടെ ലൈംഗിക താല്‍പ്പര്യങ്ങള്‍ക്കാണ് ചിത്രത്തിൽ സംവിധായകൻ പ്രാധാന്യം നൽകിയിരിക്കുന്നത്. അത്തരം രംഗങ്ങളിൽ സ്ത്രീക്ക് മേൽക്കൈ നൽകി കാണിക്കുന്നതും ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. അതേസമയം ലോക സിനിമ വിഭാഗത്തിലെ ചിത്രങ്ങൾ പ്രേക്ഷക മനസുകൾ കീഴടക്കിയെന്ന് പറയാതെ വയ്യ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.