ETV Bharat / entertainment

Survivor Thriller Exit First Look ഒറ്റ രാത്രി നടക്കുന്ന കഥയുമായി എക്‌സിറ്റ്; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ ശ്രദ്ധേയം

author img

By ETV Bharat Kerala Team

Published : Oct 29, 2023, 10:47 PM IST

Exit First Look Poster : ഒറ്റ രാത്രിയിൽ നടക്കുന്ന കഥയാണ് എക്‌സിറ്റ്. ടൊവിനോ തോമസാണ് എക്‌സിറ്റ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടത്.

Survivor Thriller Exit First Look  Survivor Thriller Exit  Exit First Look  Exit First Look Poster released  Exit First Look Poster  ഒറ്റ രാത്രി നടക്കുന്ന കഥയുമായി എക്‌സിറ്റ്  എക്‌സിറ്റ്  എക്‌സിറ്റ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍  ഒറ്റ രാത്രി നടക്കുന്ന കഥയുമായി വിശാക് നായര്‍
Survivor Thriller Exit First Look

ഒറ്റ രാത്രി നടക്കുന്ന കഥയുമായി വിശാഖ് നായര്‍. വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് എക്‌സിറ്റ്. എക്‌സിറ്റിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു (Exit First Look Poster released).

ടൊവിനോ തോമസാണ് എക്‌സിറ്റ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ ഫേസ്‌ബുക്കിലൂടെ റിലീസ് ചെയ്‌തത് (Tovino Thomas released Exit First Look Poster). ദ്വിഭാഷ ആക്ഷൻ സർവൈവൽ ത്രില്ലറാണ് എക്‌സിറ്റ് (Survivor Thriller Exit). ഒറ്റ രാത്രിയിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രപശ്ചാത്തലം. വിശാഖിനെ കൂടാതെ 'പസംഗ' എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ ശ്രീറാം, ഹരീഷ് പേരടി, റെനീഷ റഹ്മാൻ, ആഷ്ലിൻ ജോസഫ്, വൈശാഖ് വിജയൻ, പുതുമുഖം ശ്രേയസ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

ബ്ലൂം ഇന്‍റര്‍നാഷണലിന്‍റെ ബാനറിൽ വേണു ഗോപാലകൃഷ്‌ണൻ ആണ് സിനിമയുടെ നിര്‍മാണം. നവാഗതനായ അനീഷ് ജനാർദ്ദനനാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴിലും ചിത്രം റിലീസ് ചെയ്യും.

സംഗീതം - വിമൽജിത്ത് വിജയൻ, ധനുഷ് ഹരികുമാർ, കലാസംവിധാനം - എം കോയാസ്, ഛായാഗ്രഹണം - റിയാസ് നിജാമുദ്ദീൻ, എഡിറ്റിംഗ് - നിഷാദ് യൂസഫ്, മേക്കപ്പ് - സുരേഷ്, കോസ്റ്റ്യൂം ഡിസൈൻ - ശരണ്യ ജീബു, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഫൈസൽ ഷാ, അസോസിയേറ്റ് ഡയറക്‌ടർ - അമൽ ബോണി, ആക്ഷൻ - റോബിൻച്ച, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, ഡിസൈൻസ് - യെല്ലോ ടൂത്ത്, പിആർഒ - പി ശിവപ്രസാദ്, നിയാസ് നൗഷാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

അതേസമയം മറ്റൊരു സര്‍വൈവല്‍ ത്രില്ലറാണ് ‘ജൂലിയാന’. പ്രശാന്ത് മാമ്പുള്ളി (Prasanth Mambully) സംവിധാനം ചെയ്‌ത സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയത് മുതല്‍ ചിത്രം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പെന്‍ ആൻഡ് പേപ്പര്‍ ക്രിയേഷന്‍സ്, ബാദുഷ ഫിലിംസ് എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിർമാണം. ലോക സിനിമയില്‍ ഇന്നോളം പരീക്ഷിച്ചിട്ടില്ലാത്ത സര്‍വൈവല്‍ ത്രില്ലര്‍ എന്ന അവകാശവാദവുമായാണ് പ്രശാന്ത് മാമ്പുള്ളി ‘ജൂലിയാന’യുമായി എത്തുന്നത്.

Also Read: Juliana Trailer പെൺകുട്ടിയുടെ തലയില്‍ കലം കുടുങ്ങുന്നു, പിന്നീട്...? ഉദ്വേഗം നിറച്ച് ‘ജൂലിയാന’ ട്രെയിലർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.