ETV Bharat / entertainment

ദുരൂഹതകളും സസ്‌പെന്‍സുമായി പാപ്പന്‍ തിയേറ്ററുകളിലേക്ക്

author img

By

Published : Jul 29, 2022, 10:06 AM IST

Paappan theatre list:'പാപ്പന്‍' അഡ്വാന്‍സ്‌ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമയുടെ തിയേറ്റര്‍ ലിസ്‌റ്റും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

Paappan release  Suresh Gopi starrer Paappan  പാപ്പന്‍ തിയേറ്ററുകളിലേക്ക്  Paappan in theatres  Paappan in theatres  Gokul Suresh in Paappan  Paappan theatre list  പാപ്പന്‍ തിയേറ്ററുകളിലേക്ക്
ദുരൂഹതകളും സസ്‌പെന്‍സുമായി പാപ്പന്‍ തിയേറ്ററുകളിലേക്ക്...

Paappan in theatres: സുരേഷ്‌ ഗോപി-ജോഷി കൂട്ടുകെട്ടിലൊരുങ്ങുന്ന 'പാപ്പന്‍' തിയേറ്ററുകളിലേയ്‌ക്ക്. ഒരിടവേളയ്‌ക്ക് ശേഷം സുരേഷ്‌ ഗോപി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയോടു കൂടിയാണ് 'പാപ്പന്‍' തിയേറ്ററുകളിലെത്തിയത്. സിനിമയുടെ അഡ്വാന്‍സ്‌ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

കഴിഞ്ഞ ദിവസം 'പാപ്പന്‍' തിയേറ്റര്‍ ലിസ്‌റ്റും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കേരളത്തിലെ 255 തിയേറ്ററുകളിലാണ് പാപ്പന്‍ ഇന്ന് പ്രദര്‍ശനത്തിനെത്തിയത്. റിലീസിന് ദിനത്തില്‍ (ജൂലൈ 29) തന്നെ തിയേറ്ററില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

Gokul Suresh in Paappan: കുടുംബ ബന്ധങ്ങളുടെ ശക്തമായ അടിത്തറയും, നിരവധി ദുരൂഹതകളും സസ്‌പെന്‍സുമെല്ലാം കോര്‍ത്തിണക്കി മലയാളത്തിന്‍റെ മാസ്‌റ്റര്‍ ക്രഫ്‌റ്റ്‌സമാന്‍ ജോഷി ഒരുക്കുന്ന മാസ്‌ ആക്ഷന്‍ ചിത്രമാണിത്. എബ്രഹാം മാത്തന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചിരിക്കുന്നത്. മകന്‍ ഗോകുല്‍ സുരേഷും സുപ്രധാന വേഷം അവതരിപ്പിച്ചു.

നീത പിള്ളയാണ് ചിത്രത്തില്‍ നായിക വേഷത്തെ അവതരിപ്പിച്ചത്. ആശ ശരത്ത്, കനിഹ, ജുവല്‍ മേരി, സ്വാസിക, ഷമ്മി തിലകന്‍, ടിനി ടോം, വിജയരാഘവന്‍, ജനാര്‍ദനന്‍, സജിത മഠത്തില്‍, മാളവിക മോഹന്‍, രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, അച്ചുതന്‍ നായര്‍, ചന്തു നാഥ്, നിര്‍മ്മല്‍ പാലാഴി, സാവിത്രി ശ്രീധര്‍, ബിനു പപ്പു, ഡയാന ഹമീദ്‌, ബൈജു ജോസ്‌, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, സുന്ദര്‍ പാണ്ഡ്യന്‍ എന്നിവും ചിത്രത്തില്‍ അണിനിരന്നു.

ആര്‍.ജെ ഷാന്‍ ആണ് തിരക്കഥ, അജയ്‌ ഡേവിഡ്‌ കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു. ജേക്‌സ്‌ ബിജോയ്‌ ആണ് സംഗീതം. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്‍റെയും ഇഫാര്‍ മീഡിയയുടെയും ബാനറിലാണ് ഒരുങ്ങുന്നത്. ഗോകുലം ഗോപാലന്‍, ഡേവിഡ്‌ കാച്ചപ്പിള്ളി എന്നിവരാണ് നിര്‍മാതാക്കള്‍.

Also Read: 'നിന്‍റെ ശബ്‌ദം അഭിനയിച്ചിരിക്കുന്നുവെന്ന് ജോഷി സാര്‍ പറഞ്ഞു'; സംവിധായകര്‍ക്ക് നന്ദി പറഞ്ഞ് സുരേഷ്‌ ഗോപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.