പ്രശാന്ത് വർമ സംവിധാനം ചെയ്യുന്ന കന്നി പാൻ ഇന്ത്യൻ ചിത്രം 'ഹനുമാനി'ലെ ആദ്യ ഗാനം പുറത്ത്. 'സൂപ്പർ ഹീറോ ഹനുമാൻ' എന്ന ഗാനമാണ് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അനുദീപ് ദേവ് സംഗീതം പകർന്ന ഗാനത്തിന്‍റെ മലയാളം പതിപ്പും പുറത്തുവന്നിട്ടുണ്ട് (Super Hero HanuMan From Hanuman movie).
സായ് വേദം വാഗ്ദേവി, പ്രകൃതി റെഡ്ഡി, മയൂഖ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. വൈഷ്‌ണവി പണിക്കർ, സായി വേദ വാഗ്ദേവി, ഋതു രാജ് എന്നിവർ ചേർന്നാണ് ഗാനത്തിന്‍റെ മലയാളം പതിപ്പിന് ശബ്‌ദം നൽകിയിരിക്കുന്നത്. കൃഷ്‌ണകാന്താണ് ഗാന രചന. തമാശക്കാരനും സാഹസികനുമായ ഹനുമാനെയാണ് ഈ ഗാനത്തിൽ രസകരമായ വരികളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ ആലാട്ടാണ് മലയാളത്തിൽ ഗാനം രചിച്ചത്.
ശിശുദിനത്തിൽ (നവംബർ 14) റിലീസ് ചെയ്‌ത ഗാനം മികച്ച പ്രതികരണം നേടുകയാണ്. ഹനുമാന്‍റെ വീര സാഹസിക പ്രവർത്തികൾ കുട്ടികൾക്ക് ആകർഷകമാകുന്ന രീതിയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. തേജ സജ്ജ നായകനായെത്തുന്ന 'ഹനുമാൻ' 2024 ജനുവരി 12ന് തിയേറ്ററുകളിലേക്കെത്തും. 11 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. തെലുഗു, ഹിന്ദി, മറാഠി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്‌പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ ഭാഷകളിൽ ഹനുമാൻ പ്രേക്ഷകർക്ക് മുന്നിലെത്തും.
പ്രശാന്ത് വർമയുടെ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ആദ്യ ചിത്രമാണ് 'ഹനുമാൻ'. ഇന്ത്യന്‍ പുരാണങ്ങളിലെ ശക്തമായ കഥാപാത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, സൂപ്പര്‍ ഹീറോകളെ കുറിച്ച് ഒരു സിനിമാറ്റിക് വേള്‍ഡ് നിര്‍മിക്കാനാണ് ഈ സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്നത് എന്ന് 'കല്‍ക്കി', 'സോംബി റെഡ്ഡി' എന്നീ ചിത്രങ്ങളിലൂടെ തെലുഗു ചലച്ചിത്ര ലോകത്ത് ശ്രദ്ധയാകര്‍ഷിച്ച സംവിധായകൻ പ്രശാന്ത് വര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഎഫ്‌എക്‌സിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് തന്‍റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം അദ്ദേഹം ഒരുക്കുന്നത്.
പ്രശാന്ത് വർമ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയതും. പ്രൈം ഷോ എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡി നിർമിക്കുന്ന ഹനുമാൻ ചൈതന്യയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. പുരാണത്തിന്‍റെ ഒരു നേർക്കാഴ്‌ച തന്നെയാകും ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. തേജ സജ്ജയെ കൂടാതെ വിനയ് റായ്, വരലക്ഷ്‌മി ശരത് കുമാർ, അമൃത അയ്യർ, രാജ് ദീപക് ഷെട്ടി, വെണ്ണല കിഷോർ, സത്യ, ശ്രീനു തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനയ് റായി പ്രതിനായക വേഷത്തിലാകും എത്തുക.
അസ്രിൻ റെഡ്ഡിയാണ് ഈ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂര്‍. വെങ്കട് കുമാര്‍ ലൈൻ പ്രൊഡ്യൂസറുമാണ്. ദശരഥി ശിവേന്ദ്ര ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് എസ് ബി രാജു തലാരിയാണ്.
അനുദീപ് ദേവ്, ഹരി ഗൗര, ജയ് കൃഷ്, കൃഷ്‌ണ സൗരഭ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - അസ്രിൻ റെഡ്ഡി, ലൈൻ പ്രൊഡ്യൂസർ - വെങ്കട്ട് കുമാർ ജെട്ടി, സ്‌റ്റില്‍സ് - വരാഹല മൂർത്തി, പബ്ലിസിറ്റി ഡിസൈൻസ് - അനന്ത് കാഞ്ചർള, കോസ്‌റ്റ്യൂംസ് - ലങ്ക സന്തോഷി, ഡിജിറ്റൽ മാർക്കറ്റിങ് - ഹാഷ്‌ടാഗ് മീഡിയ എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
READ ALSO: തേജ സജ്ജ നായകനാകുന്ന 'ഹനുമാൻ' ; ആദ്യ ഗാനം നവംബര്‍ 14നെത്തും