മുംബൈ: ആരാധകരുടെ സ്വന്തം സണ്ണി ലിയോണിന്‍റെ 41ാം പിറന്നാള്‍ ദിനമാണിന്ന്. ജന്മദിനത്തില്‍ എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് നടി. ഓണ്‍ലൈന്‍ സെലിബ്രിറ്റി എന്‍ഗേജ്മെന്‍റ് പ്ലാറ്റ്‌ഫോമായ ഹേയ് ഹേയുടെ ടെക്നോളജി പാര്‍ട്‌ണറായി എത്തുകയാണ് നടി. ജന്മദിനത്തില്‍ സണ്‍സിറ്റി മീഡിയ ആന്‍ഡ് എന്‍റര്‍പ്രൈസുമായി സഹകരിച്ചുളള 'ഐ ഡ്രീം ഓഫ് സണ്ണി' എന്ന ഫാന്‍ വേര്‍സ് ലോഞ്ച് ചെയ്തിരിക്കുകയാണ് താരം.
- " class="align-text-top noRightClick twitterSection" data="
">
എൻഎഫ്‌ടികൾ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്(എഐ), ഫാൻ വേഴ്‌സ്, ഗെയിമിംഗ്, ലക്കി ഡ്രോ, വിന്നിംഗ് കോമ്പിനേഷൻ, മറ്റ് സമാന പദങ്ങള്‍ എന്നിവ സംയോജിപ്പിച്ച് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഉൽപ്പന്നമാണ് 'ഐ ഡ്രീം ഓഫ് സണ്ണി'. അസാധാരണവും ഇതുവരെ ഭാഗമായിട്ടില്ലാത്തതുമായ എന്തെങ്കിലും ലോഞ്ച് ചെയ്‌തുകൊണ്ട് ജന്മദിനം ആഘോഷിക്കാന്‍ താന്‍ ആഗ്രഹിച്ചു എന്ന് പുതിയ ഫാന്‍ വേര്‍സ് ലോഞ്ച് ചെയ്ത് സണ്ണി പറയുന്നു.
- " class="align-text-top noRightClick twitterSection" data="
">
യൂട്ടിലിറ്റികളിലൂടെയും ഗെയിമിംഗിലൂടെയും എൻഎഫ്‌ടിയുടെ ലോകത്തേക്ക് പ്രവേശിക്കാൻ ഞാൻ തീരുമാനിച്ചു, ഇത് ആരാധകരുമായുള്ള എന്‍റെ ബന്ധം മികച്ച രീതിയിൽ നിലനിർത്താൻ എന്നെ സഹായിക്കുമെന്ന് എനിക്ക് തോന്നി. അവർക്ക് ഒരേ സമയം അസാധാരണവും രസകരവുമായ ഒരു ഗെയിം നൽകുന്ന നെറ്റ് വര്‍ക്കാണിത്. ഇതിന്‍റെ ഭാഗമാകാന്‍ എന്‍എഫ്‌ടി കാര്‍ഡുകള്‍ ആദ്യം വാങ്ങണം എന്നും സണ്ണി ലിയോണ്‍ പറയുന്നു.
മെയ് 13 മുതല്‍ ഇത് ഐ ഡ്രീം ഓഫ് സണ്ണി വെബ്സൈറ്റില്‍ ലഭ്യമാകും. ഈ യൂട്ടിലിറ്റി എന്‍എഫ്‌ടികള്‍ വാങ്ങുന്നതിലൂടെ നടിയുടെ സ്വകാര്യ ഡിസ്കോര്‍ഡ് സെര്‍വറില്‍ പ്രവേശിക്കുന്നതിനുളള അനുവാദം ലഭിക്കും. ഒരു ഫാൻ വാക്യം എന്ന ആശയം എന്നെ ഏറ്റവും ആകർഷിച്ചുവെന്ന് നടി പറയുന്നു.
അങ്ങനെയാണ് ഞാനും എന്‍റെ ടീമും ഗെയിമിലൂടെ ആളുകൾക്ക് എന്നോട് ബന്ധപ്പെടാൻ കഴിയുന്ന ഈ ലോകം സൃഷ്‌ടിക്കാൻ തീരുമാനിച്ചത്. എന്‍റെ ആരാധകര്‍ എന്‍എഫ്‌ടി കാര്‍ഡുകള്‍ നേടുന്നതിലും വീക്ക്‌ലി ഗെയിമുകളില്‍ ഭാഗമാവുന്നത് കാണാനും ഞാന്‍ കാത്തിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഞാന്‍ എന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിക്കുന്നതായിരിക്കും.
ആകാംക്ഷ നിറഞ്ഞ ഈ പുതിയ ലോകത്തിനായും ഒപ്പം തന്നെ ഇത് ഒരു വലിയ വിജയമാവുന്നതിനായും ഞാന്‍ കാത്തിരിക്കുന്നു, സണ്ണി ലിയോണ്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഗെയിമിങിന് സഹായിക്കുന്നതിന് സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം, ജോക്കര്‍ എന്നീ നാല് എന്‍എഫ്‌ടി കാര്‍ഡ് വാരിയന്‍റുകളാണ് ഉളളത്. ഇതില്‍ ഓരോ കാര്‍ഡുകളിലും ബോണസ് ഫീച്ചറുകളുണ്ട്. ഇത് സണ്ണിക്ക് നേരിട്ട് പ്രവേശനം നല്‍കും.
കൂടാതെ സണ്ണി ലിയോണുമായി സൂമില്‍ ആശയവിനിമയം നടത്താനും, ഇന്‍സ്റ്റഗ്രാം ലൈവുകളില്‍ ഭാഗമാകാനും, നടിയുമായി കോഫി കുടിക്കാനുളള അവസരവും, ദുബായില്‍ ഒരുമിച്ച് സ്കൈ ഡൈവിംഗ് ചെയ്യാനുളള അവസരങ്ങളും ഇതിലൂടെ ഒരുങ്ങും. ഐ ഡ്രീം ഓഫ് സണ്ണിയില്‍ ഭാഗമാകാനുളള ആദ്യം ചെയ്യേണ്ടത് എന്‍എഫ്‌ടി കാര്‍ഡുകള്‍ സ്വന്തമാക്കുക എന്നതാണ്. ഗെയിമിങ് സമയത്ത് എല്ലാവരെയും സഹായിക്കാന്‍ പോളിജന്‍ സ്റ്റുഡിയോസിന്‍റെ സര്‍വീസുകളും ലഭ്യമാകും.