Celebrity couples celebrate their wedding anniversary: ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിലെ രണ്ട് പ്രശസ്‌ത താര ജോഡികളുടെ വിവാഹ വാര്‍ഷികമാണ് ഇന്ന് (ഏപ്രില്‍ 25). അജിത് കുമാര്‍-ശാലിനി, പൃഥ്വിരാജ് സുകുമാരന്‍-സുപ്രിയ മേനോന്‍ താര ദമ്പതികള്‍ അവരുടെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണിന്ന്. പൃഥ്വിയും സുപ്രിയയും തങ്ങളുടെ 12-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ശാലിനിയും അജിത്തും 23-ാം വിവാഹ വാര്‍ഷികമാണ് ആഘോഷിക്കുന്നത്.
Ajith Shalini 23 years of togetherness: സോഷ്യല്‍ മീഡിയയിലൂടെയാണ് അജിത്തും ശാലിനിയും തങ്ങളുടെ വിവാഹ വാര്‍ഷിക സന്തോഷം ആരാധകരെ അറിയിച്ചിരിക്കുന്നത്. 2000ൽ വിവാഹിതരായ അജിത്തും ശാലിനിയും ഇന്നും അവരുടെ പ്രണയം തുടരുകയാണ്. ഇൻസ്റ്റഗ്രാമിൽ താര ദമ്പതികള്‍ മനോഹരമായൊരു ചിത്രം പങ്കിട്ടു.
- " class="align-text-top noRightClick twitterSection" data="
">
Ajith shares an adorable picture: ചിത്രം പങ്കുവച്ചതിന് പിന്നാലെ ആരാധകരുടെ കമന്‍റുകളും ഒഴുകിയെത്തി. 'നിങ്ങളുടെ അർപ്പണബോധവും അഭിനിവേശവും ഞങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നു. എന്നാൽ വിവാഹത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധതയാണ് നിങ്ങളെ വേറിട്ട് നിർത്തുന്നത്. സ്നേഹം നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയുന്ന സൗന്ദര്യത്തിന്‍റെയും മാന്ത്രികതയുടെയും ഉജ്വലമായ ഉദാഹരണമാണ് നിങ്ങളുടെ ബന്ധം' -ഒരു ആരാധകന്‍ കുറിച്ചു.
'അമർക്കളം' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ശാലിനിയും അജിത്തും ആദ്യമായി കണ്ടുമുട്ടിയത്. ശേഷം ഇരുവരും തമ്മില്‍ പ്രണയത്തിലായി. പിന്നീട് ഈ പ്രണയം വിവാഹത്തിലേയ്‌ക്ക് എത്തുകയായിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
Prithviraj Supriy 12 years of togetherness: അതേസമയം വിവാഹ വാർഷികത്തോടനുബന്ധിച്ച് പൃഥ്വിരാജ് തന്‍റെ ഭാര്യ സുപ്രിയുടെ ചിത്രവുമായി സോഷ്യല്‍ മീഡിയയിലെത്തി. സ്വിമ്മിങ് പൂളിന് സമീപത്ത് നില്‍ക്കുന്ന പൃഥ്വിരാജിന്‍റെയും സുപ്രിയയുടെയും ചിത്രമാണ് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
Prithviraj heartfelt note on Supriya: 'സ്ഥിരതയെ ഭയക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, ഇന്ന് ഞാൻ ജീവിതത്തിൽ സ്ഥിരത ഉള്ളവരെ വിലമതിക്കുന്നതിന്‍റെ ഏക കാരണം ഞാൻ കൈ പിടിച്ചിരിക്കുന്ന ഈ പെൺകുട്ടി ആയിരിക്കാം! വിവാഹ വാര്‍ഷിക ആശംസകള്‍ സുപ്‌സ്! ഭാര്യ, ഉറ്റ സുഹൃത്ത്, യാത്ര പങ്കാളി, ആത്മവിശ്വാസം, എന്‍റെ കുഞ്ഞിന്‍റെ അമ്മ, കൂടാതെ മറ്റ് ഒരു ദശലക്ഷം കാര്യങ്ങൾ! എന്നെന്നും ഒരുമിച്ച് പഠിക്കാനും കണ്ടെത്താനും കഴിയട്ടെ' -ഇപ്രകാരമാണ് ചിത്രം പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്.
Prithviraj upcoming movies: ക്ലാസ്മേറ്റ്സ്, വാസ്‌തവം, ഇന്ത്യൻ റുപ്പി, അയാളും ഞാനും തമ്മിൽ, സെല്ലുലോയ്‌ഡ് തുടങ്ങി സിനിമകളിലെ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ പതിഞ്ഞ താരമാണ് പൃഥ്വിരാജ്. അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന ബോളിവുഡ് ചിത്രമാണ് പൃഥ്വിരാജിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. പാന്‍ ഇന്ത്യന്‍ ചിത്രമായ സലാറിലും പ്രഭാസിനൊപ്പം പൃഥ്വിരാജ് പ്രത്യക്ഷപ്പെടും.
Ajith Kumar upcoming movies: അതേസമയം എച്ച് വിനോത് സംവിധാനം ചെയ്‌ത 'തുനിവി'ലാണ് അജിത്ത് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. മഗിഴ് തിരുമേനിക്കൊപ്പം എകെ 62 എന്ന് താത്‌കാലികമായി പേരിട്ടിക്കുന്ന അടുത്ത പ്രോജക്‌ടിനായി താരം കരാര്‍ ഒപ്പിട്ടു. സിനിമയുടെ തിരക്കഥ ഇതുവരെ പൂർത്തിയായിട്ടില്ലെങ്കിലും ഈ വർഷം തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: സിദ്ധാര്‍ഥ് കിയാര വിവാഹത്തില്‍ പൃഥ്വിരാജും സുപ്രിയയും; ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍