ETV Bharat / entertainment

തായ്‌കൊണ്ടോ മത്സര വിജയിയായി അബ്രാം ഖാന്‍ ; മകന് സ്‌നേഹ ചുംബനം നല്‍കി ഷാരൂഖ് - Suhana Khan

SRK kisses son Abram: തായ്‌കൊണ്ടോ മത്സര വിജയിയായ അബ്രാം ഖാനെ മെഡല്‍ അണിയിച്ച് ഷാരൂഖ് ഖാന്‍. മകന് സ്‌നേഹ ചുംബനം നല്‍കാനും ഷാരൂഖ് മറന്നില്ല. കരീനയുടെ മകന്‍ തൈമൂറും മത്സരത്തില്‍ പങ്കെടുത്തിരുന്നു

SRK kisses son Abram  Abram wins Taekwando competition  SRK  Abram  Taekwando competition  തായ്‌കൊണ്ടോ മത്സര വിജയിയായി അബ്രാം ഖാന്‍  മകന് സ്‌നേഹ ചുംബനം നല്‍കി ഷാരൂഖ്  തായ്‌കൊണ്ടോ മത്സര വിജയി  അബ്രാം ഖാനെ മെഡല്‍ അണിയിച്ച് ഷാരൂഖ് ഖാന്‍  Taimur Ali Khan participates Taekwando competition  Star kids in Taekwando competition  Celebrities posed with their kids  Aryan Khan Suhana Khan debut  Shah Rukh Khan latest movies  Shah Rukh Khan upcoming movies  Shah Rukh Khan  Aryan Khan  Suhana Khan  ഷാരൂഖ് ഖാന്‍
തായ്‌കൊണ്ടോ മത്സര വിജയിയായി അബ്രാം ഖാന്‍; മകന് സ്‌നേഹ ചുംബനം നല്‍കി ഷാരൂഖ്
author img

By

Published : Oct 17, 2022, 1:56 PM IST

Abram wins Taekwondo competition: ബോളിവുഡ്‌ ലോകത്ത് ചര്‍ച്ചാവിഷയമായി കിങ് ഖാന്‍റെ ഇളയ മകന്‍ അബ്രാം ഖാന്‍. തായ്‌കൊണ്ടോ മത്സരത്തില്‍ ഷാരൂഖിന്‍റെ മകന്‍ അബ്രാം ഖാന്‍ പങ്കെടുത്തിരുന്നു. ഞായറാഴ്‌ച നടന്ന മത്സരത്തില്‍ അബ്രാം ഖാനാണ് വിജയിച്ചത്.

SRK kisses son Abram: വിജയിയായ അബ്രാമിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. മകനെ മെഡല്‍ അണിയിക്കാനുള്ള ഭാഗ്യവും ഷാരൂഖിന് ലഭിച്ചു. അബ്രാമിനെ മെഡല്‍ അണിയിക്കുന്ന സമയത്ത് ഷാരൂഖ് മകന് സ്‌നേഹ ചുംബനം നല്‍കിയിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Taimur Ali Khan participates in Taekwondo competition: കരീന കപൂര്‍-സെയ്‌ഫ്‌ അലി ഖാന്‍ താര ദമ്പതികളുടെ മകന്‍ തൈമൂറാണ് മത്സരത്തില്‍ പങ്കെടുത്ത് വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ച മറ്റൊരു കുട്ടിത്താരം. മെഡല്‍ അണിയിച്ച് തൈമൂറിനും ഷാരൂഖ് സ്‌നേഹ ചുംബനം നല്‍കി. ഇതിന്‍റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Star kids in Taekwondo competition: കരിഷ്‌മ കപൂറിന്‍റെ മകന്‍ കിയാന്‍ രാജ് കപൂര്‍, നടനും സംവിധായകനുമായ നിഖില്‍ ദ്വിവേദിയുടെയും നടി ഗൗരി പണ്ഡിറ്റിന്‍റെയും മകന്‍ ശിവാന്‍ തുടങ്ങിയ കുട്ടിത്താരങ്ങളും മത്സരത്തില്‍ പങ്കെടുത്തിരുന്നു. കുട്ടികള്‍ക്കൊപ്പം താരങ്ങളും ചിത്രത്തില്‍ പോസ്‌ ചെയ്യുന്നുണ്ട്.

Celebrities posed with their kids: ഷാരൂഖ് ഖാന്‍, ഗൗരി ഖാന്‍, മക്കളായ ആര്യന്‍ ഖാന്‍, സുഹാന ഖാന്‍ എന്നിവരും അബ്രാമിന്‍റെ മത്സരം കാണാന്‍ തായ്‌കൊണ്ടോ അക്കാദമിയില്‍ എത്തിയിരുന്നു. കിരണ്‍ ഉപാധ്യായയുടെ നേതൃത്വത്തിലുള്ള തായ്‌കൊണ്ടോ അക്കാദമിയില്‍ നിരവധി കുട്ടിത്താരങ്ങള്‍ പരിശീലനം നേടുന്നുണ്ട്. കുട്ടിക്കാലത്ത് ആര്യന്‍ ഖാനും സുഹാന ഖാനും ഇവിടെയാണ് തായ്‌കൊണ്ടോ പരിശീലനം നേടിയത്.

Aryan Khan Suhana Khan debut: തന്‍റെ അരങ്ങേറ്റ വെബ്‌ സീരീസിന്‍റെ തിരക്കിലാണിപ്പോള്‍ ഷാരൂഖിന്‍റെ മൂത്ത മകന്‍ ആര്യന്‍ ഖാന്‍. ക്യാമറയ്‌ക്ക് പിന്നില്‍ നില്‍ക്കാനാണ് താരപുത്രന് ഇഷ്‌ടം. തിരക്കഥാകൃത്തായാണ് ആര്യന്‍ ഖാന്‍റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

Also Read: ആരാധകന്‍റെ കൈ തട്ടിമാറ്റി ഷാരൂഖ്‌; ആശ്വസിപ്പിച്ച് ആര്യന്‍; വീഡിയോ വൈറല്‍

പിതാവിന് പിന്നാലെ സുഹാനയും ബോളിവുഡില്‍ തിളങ്ങാനൊരുങ്ങുകയാണ്‌. സോയ അക്‌തറുടെ സംവിധാനത്തില്‍ 'ദി ആര്‍ച്ചീസി'ലൂടെയാണ് സുഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ശ്രീദേവി- ബോണി കപൂര്‍ ദമ്പതികളുടെ മകള്‍ ഖുശി കപൂര്‍, അമിതാഭ്‌ ബച്ചന്‍റെ ചെറുമകന്‍ അഗസ്‌ത്യ നന്ദ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Shah Rukh Khan latest movies: അയാന്‍ മുഖര്‍ജിയുടെ 'ബ്രഹ്മാസ്‌ത്ര'യിലാണ് താരം ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ഷാരൂഖ് എത്തിയത്. മൂന്ന് പുതിയ പ്രൊജക്‌റ്റുകളാണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Shah Rukh Khan upcoming movies: ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ക്കൊപ്പം 'പത്താന്‍', അറ്റ്‌ലി ചിത്രം 'ജവാന്‍', രാജ്‌കുമാര്‍ ഹിരാനിയുടെ 'ഡുങ്കി' എന്നിവയാണ് താരത്തിന്‍റെ വരാനിരിക്കുന്ന പ്രൊജക്‌റ്റുകള്‍. 'ജവാനി'ല്‍ നയന്‍താരയും 'ഡുങ്കി'യില്‍ തപ്‌സി പന്നുവുമാണ് ഷാരൂഖിന്‍റെ നായികമാരായെത്തുന്നത്. ആമിര്‍ ഖാനൊപ്പമുള്ള 'ലാല്‍ സിങ്‌ ഛദ്ദ'യാണ് കരീന കപൂറിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.