ETV Bharat / entertainment

കൂറ്റന്‍ സെറ്റ്, 45 ദിവസത്തെ ചിത്രീകരണം; ടൈഗര്‍ 3 ഷാരൂഖ്- സല്‍മാന്‍ സീക്വന്‍സിന്‍റെ കൂടുതല്‍ അപ്‌ഡേറ്റുകള്‍ - സൽമാൻ ഖാന്‍

പഠാനില്‍ എസ്ആർകെയെ സഹായിക്കാൻ സൽമാൻ ഖാന്‍ എത്തിയെങ്കില്‍ ഇപ്പോള്‍ സല്‍മാനെ സഹായിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാരൂഖ് ഖാന്‍..

SRK and Salman Khan  SRK  Salman Khan  SRK and Salman Khan to shoot action scenes  ടൈഗര്‍ 3ലെ ഷാരൂഖ് സല്‍മാന്‍  ടൈഗര്‍  പഠാനില്‍ എസ്ആർകെയെ സഹായിക്കാൻ സൽമാൻ ഖാന്‍  ഷാരൂഖ് ഖാന്‍  സൽമാൻ ഖാന്‍  പഠാന്‍
ടൈഗര്‍ 3ലെ ഷാരൂഖ് സല്‍മാന്‍ സീക്വന്‍സിന്‍റെ കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്ത്
author img

By

Published : Mar 23, 2023, 12:57 PM IST

സല്‍മാന്‍ ഖാന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ടൈഗര്‍ 3'. ചിത്രത്തില്‍ കിംഗ് ഖാന്‍ ഷാരൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തുന്നതുണ്ട്. ഇപ്പോഴിതാ ഇതുസംബന്ധിച്ച് പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

'ടൈഗര്‍ 3'യിലെ ഷാരൂഖ് ഖാന്‍റെ റോളിനായുള്ള ചിത്രീകരണ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണിപ്പോള്‍. സിനിമയില്‍ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഒന്നിച്ചുള്ള ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനായി 45 ദിവസം നീണ്ടു നില്‍ക്കുന്ന ഷെഡ്യൂളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി ഒരു കൂറ്റന്‍ സെറ്റ് നിര്‍മിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സിനിമയുടെ അണിയറ പ്രവർത്തകരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

'ടൈഗര്‍ 3യിലൂടെ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും വീണ്ടും ഒന്നിക്കുകയാണ്. ആദിത്യ ചോപ്രയും സംവിധായകൻ മനീഷ് ശർമ്മയും ചേർന്ന് ചിത്രത്തിന്‍റെ ഏറ്റവും വലിയ സർപ്രൈസ് ഘടകമായി ഇത് പ്ലാൻ ചെയ്‌തിട്ടുണ്ട്. 45 ദിവസത്തെ ചിത്രീകരണത്തിനായി ഒരു വലിയ സെറ്റ് നിർമ്മിക്കാൻ യാഷ് രാജ് ഫിലിംസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 'ടൈഗര്‍ 3'യില്‍ സൽമാനും ഷാരൂഖും ഒന്നിച്ചുള്ള ത്രസിപ്പിക്കുന്ന രംഗങ്ങളാണുള്ളത്.'

'എസ്ആർകെയെ സഹായിക്കാൻ സൽമാൻ ഖാന്‍ 'പഠാനി'ൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ, സല്‍മാന്‍റെ 'ടൈഗർ 3'യ്‌ക്കായി തിരിച്ച് സഹായം നല്‍കാനുള്ള ഷാരൂഖ് ഖാന്‍റെ ഊഴമാണ്. സല്‍മാനും ഷാരൂഖും ഗംഭീര വിരുന്നൊരുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇരുവരുടെയും അത്യുഗ്രന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ നമ്മുടെ മനസ്സിനെ തകര്‍ക്കും.' -അണിയറ പ്രവർത്തകർ പറഞ്ഞു.

'ടൈഗര്‍ 3'യിലെ ഷാരൂഖ് ഖാന്‍റെ അതിഥി വേഷത്തിനായുള്ള ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കുമെന്നാണ് സൂചന. ഇതിനായി മുംബൈയില്‍ ഏഴ് ദിവസത്തെ ചിത്രീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള പ്രത്യേക സീന്‍ ആസൂത്രണം ചെയ്യാന്‍ ആറ് മാസമെടുത്തു എന്നാണ് നിര്‍മാതാക്കളുടെ വെളിപ്പെടുത്തല്‍.

മനീഷ് ശര്‍മ്മയാണ് 'ടൈഗർ' ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ 'ടൈഗർ 3' സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം ദീപാവലി റിലീസായി ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഇമ്രാൻ ഹാഷ്‌മിയാണ് 'ടൈഗര്‍ 3'യില്‍ പ്രതിനായകനായെത്തുന്നത്. നായികയായി കത്രീന കെയ്‌ഫും എത്തും.

ഇതാദ്യമായല്ല ഷാരൂഖും സല്‍മാനും ഒന്നിച്ചെത്തുന്നത്. ഇതിന് മുമ്പ് 'ഹം തുമാരെ ഹേ സനം', 'കുച്ച് കുച്ച് ഹോത്താ ഹേ', 'കരണ്‍ അര്‍ജുന്‍' തുടങ്ങി സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

അതേസമയം ഷാരൂഖാന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ 'പഠാനി'ല്‍ തലമുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടത്. പഠാനി'ലേത് പോലെ 'ടൈഗര്‍ 3' ക്കും നീട്ടി വളര്‍ത്തിയ തലമുടിയാണ് ഷാരൂഖിന് വേണ്ടത്. എന്നാല്‍ മറ്റ് പുതിയ പ്രോജക്‌ടുകളുടെ ചിത്രീകരണത്തെ തുടര്‍ന്ന് ഷാരൂഖിന് മുടി നീട്ടി വളര്‍ത്താന്‍ കഴിയില്ല. പകരം താരത്തിന് ഒരു വിഗ് തെരഞ്ഞെടുക്കേണ്ടി വരുമെന്നാണ് സൂചന.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഷാരൂഖ്‌ ഖാന്‍റെ ബിഗ്‌ സ്‌ക്രീനിലേയ്‌ക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു 'പഠാന്‍'. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ ദീപിക പദുകോണ്‍ നായികയായും ജോണ്‍ എബ്രഹാം പ്രതിനായകനായുമാണ് എത്തിയത്. 'പഠാന്‍' 1,000 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.

Also Read: മുടി നീട്ടി വളര്‍ത്തില്ല, വിഗ്‌ വയ്‌ക്കും; ഷാരൂഖും സൽമാനും ഒന്നിക്കും; ടൈഗര്‍ 3 ചിത്രീകരണ വിവരങ്ങള്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.