ETV Bharat / entertainment

SP Balasubrahmanyam Malayalam Songs: 'ഓടത്തണ്ടിൽ കാറ്റൂതുമ്പോൾ ഓരോ പാട്ടില്ലേ.. ഓർമച്ചെപ്പിൽ താലോലിക്കാൻ കണ്ണീർമുത്തില്ലേ': എസ്‌പിബിയിൽ നിന്ന് പതഞ്ഞൊഴുകിയ മലയാളഗാനങ്ങൾ - എസ്‌പിബി ചരമവാർഷികം

SPB death Anniversary: സെപ്റ്റംബർ 25.. എസ്‌പിബി എന്ന ഗായകൻ ഓർമയായിട്ട് മൂന്ന് ആണ്ടുകൾ.

SP Balasubrahmanyam malayalam songs  എസ്‌പിബി  SPB  SP Balasubrahmanyam best songs in malayalam  SPB death anniversary  SPB songs  എസ്‌പിബി മലയാള ഗാനങ്ങൾ  എസ്‌പി ബാലസുബ്രഹ്മണ്യം ആലപിച്ച ഗാനങ്ങൾ  എസ്‌പിബി ചരമവാർഷികം  മലയാള സിനിമയിൽ എസ്‌പിബി ആലപിച്ച ഗാനങ്ങൾ
SP Balasubrahmanyam malayalam songs
author img

By ETV Bharat Kerala Team

Published : Sep 24, 2023, 6:07 PM IST

'താരാപഥം ചേതോഹരം.. പ്രേമാമൃതം പെയ്യുന്നിതാ.. നവമേഘമേ കുളിർകൊണ്ടുവാ..

ഒരു ചെങ്കുറിഞ്ഞിപ്പൂവിൽ മൃതു ചുംബനങ്ങൾ നൽകാൻ..'

എസ്‌പിബിയുടെ ശബ്‌ദത്തിൽ പെയ്‌തിറങ്ങിയ ഈ പ്രണയമഴയിൽ എത്ര നനഞ്ഞുകുതിർന്നാലും മതിവരില്ല. എസ്‌പിബിയുടെ തമിഴ്‌ ഗാനങ്ങളെല്ലാം ഹൃദ്യതയോടെ സ്വീകരിച്ച മലയാളികൾക്ക് അദ്ദേഹം എണ്ണം പറഞ്ഞ മലയാളഗാനങ്ങളാണ് സമ്മാനമായി നൽകിയത്. വിരഹത്തിന്‍റെ നൊമ്പരവും പ്രണയത്തിന്‍റെ നൈർമല്യവും താരാട്ടിന്‍റെ ആർദ്രതയും സൗഹൃദത്തിന്‍റെ ആഘോഷങ്ങളുമെല്ലാം നിറയുന്ന അനശ്വര ഗാനങ്ങൾക്ക് അദ്ദേഹം ജീവൻ നൽകി.

ഓർമിക്കാൻ മലയാളത്തിനായി.. 1969ൽ കടൽപ്പാലം എന്ന ചിത്രത്തിലാണ് എസ്‌പിബി ആദ്യ മലയാള ഗാനം ആലപിക്കുന്നത്. ജി ദേവരാജന്‍റെ സംഗീത സംവിധാനത്തിൽ ഈ കടലും മറുകടലും എന്ന ഗാനമാണ് അദ്ദേഹം ആലപിച്ചത്. പിന്നീട് യോഗമുള്ളവൾ, കവിത, പട്ടാളം ജാനകി, ചിലങ്ക, ശിവരഞ്ജിനി, എനിക്കു ഞാൻ സ്വന്തം തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം പാടി. എന്നാൽ 1979ൽ 'ശുദ്ധികലശം' എന്ന ചിത്രത്തിൽ എസ് ജാനകിയോടൊപ്പം പാടിയ ഓർമകളിൽ എന്ന ഗാനം വൻ ഹിറ്റായി. (SP Balasubrahmanyam Malayalam Songs)

തുടർന്ന് അതേ വർഷം തന്നെ സർപ്പം എന്ന ചിത്രത്തിൽ യേശുദാസിനും പി സുശീലയ്‌ക്കും വാണി ജയറാമിനുമൊപ്പം സ്വർണമീനിന്‍റെ ചേലൊത്ത കണ്ണാളെ.. എന്ന ഗാനം പാടി. 'ശങ്കരാഭരണം' എന്ന ചിത്രത്തിലെ ഗാനങ്ങളും ഏവരേയും പോലെ മലയാളികൾ ഏറ്റെടുത്തിരുന്നു. ശാസ്‌ത്രീയ സംഗീതം പഠിക്കാത്തയാൾ ശങ്കരാ..നാദശരീരാ പരാ.. വേദവിഹാരാ ഹരാ ജീവേശ്വരാ എന്ന് പാടിയത് കേട്ട് പ്രേക്ഷകർ കോരിത്തരിച്ചു.

1991ൽ ജോമോന്‍റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ അനശ്വരം എന്ന ചിത്രത്തിന് വേണ്ടിയാണ് താരാപഥം ചേതോഹരം എന്ന ഗാനം എസ്‌പിബിയും കെ എസ്‌ ചിത്രയും ഒന്നിച്ച് പാടിയത്. ആ പാട്ട് ഒരു പ്രണയാമൃതമായിരുന്നു. ശാന്തമായി ഒഴുകുന്ന പുഴയ്‌ക്ക് സമാനമായ ആലാപനം. ആ സ്വരമഴ കേൾവിക്കാരനെ അടിമുടി നനച്ചു.

1993ൽ പുറത്തിറങ്ങിയ ഗാന്ധർവ്വം എന്ന ചിത്രത്തിലെ നെഞ്ചിൽ കഞ്ചബാണമെയ്യും എന്ന ഗാനം കേട്ട് മലയാളികൾ കൈയടിച്ചു. മലയാളത്തിൽ അത്രയും നാൾ കേട്ട പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും എസ്‌പിബി സ്വരം പെട്ടെന്ന് ഒരു അടിച്ചുപൊളി ട്രാക്കിലേക്ക് മാറുന്നതാണ് നമ്മൾ കണ്ടത്.

ജോണി ആന്‍റണി സംവിധാനം ചെയ്‌ത സിഐഡി മൂസ എന്ന ചിത്രത്തിലെ മേനെ പ്യാർ കിയ എന്ന ഗാനം മൂളാത്ത മലയാളികളുണ്ടോ? ഹിന്ദിയുടെ എബിസിഡി അറിയാത്ത കാലത്ത് പോലും ഈ പാട്ട് വരി തെറ്റാതെ പാടിക്കൊണ്ടുനടന്നവർ. സത്യകഥ എന്തെന്നാൽ ഗായകൻ അഫ്‌സലാണ് ഈ പാട്ട് പാടിയതെന്നായിരുന്നു പലരുടെയും തെറ്റിദ്ധാരണ. മലയാളികളുടെ നൊസ്റ്റാൾജിക് സോങ്‌സിൽ ഇടംപിടിച്ച ഈ ഗാനം മനോഹരമായി എസ്‌പിബി ആലപിച്ചു. മുഴുനീളെ ചിരിപ്പിച്ച സിനിമയിലെ ഈ ഗാനവും അദ്ദേഹം രസകരമായി പാടി.

1997ൽ റിലീസ് ചെയ്‌ത യാത്രാമൊഴി എന്ന ചിത്രത്തിലെ കാക്കാല കണ്ണമ്മ.. കണ്മിഴിച്ച് പാറമ്മ എന്ന ഗാനവും ഹിറ്റ് തന്നെ. ദോസ്‌ത് എന്ന സിനിമയിലെ വാനം പോലെ.. വാനം മാത്രം എന്ന ഗാനം ഇന്നും സൗഹൃദ ഗാനങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ മുൻപന്തിയിൽ ഉണ്ടാകും.

പല ഭാവത്തിലുള്ള സംഗീത സാഗരം, പാട്ടിന്‍റെ വികാരങ്ങളിലേക്ക് കേൾവിക്കാരെ എത്തിക്കുന്ന മികവ്. ആ ഗാനങ്ങൾ കേൾക്കുമ്പോൾ കേൾവിക്കാരന്‍റെ ചിന്തകളുടെ ഭ്രമണപഥം നിയന്ത്രിക്കുക അദ്ദേഹമായിരിക്കും. ചിലപ്പോൾ ശാന്തത, ചിലപ്പോൾ ഹൃദയം നിലച്ചുപോകുന്ന വിരഹ നൊമ്പരം ചിലപ്പോൾ ആർദ്രത, ആശ്വാസം, സന്തോഷം, ആഘോഷം, എന്നിങ്ങനെയുള്ള ഭാവപ്പകർച്ചകൾ. അനുകരണീയമല്ലാത്ത അത്ഭുതം തീർത്ത മാന്ത്രിക സംഗീതജ്ഞൻ.. യുഗാന്തരങ്ങളുടെ പാട്ടുകാരൻ.. ഭാഷകളുടെ അതിരുകൾ ഭേദിക്കുന്ന അസാധ്യമായ ആലാപനം.. സംഗീതാസ്വാദകരുടെ ഹൃദയത്തിൽ പെയ്‌തിറങ്ങുന്ന മരണമില്ലാത്ത മധുരഗാനങ്ങൾ..

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.