അന്തരിച്ച മുതിര്‍ന്ന നടി സുബ്ബലക്ഷ്‌മിയുടെ വിയോഗത്തിന്‍റെ ദുഃഖം ഇനിയും വിട്ടുമാറാതെ ബന്ധുക്കളും മലയാളി പ്രേക്ഷകരും. ഇപ്പോഴിതാ മുത്തശ്ശിക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ചെറുമകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് (Actress R Subbalakshmi last video).
എട്ട് മാസം മുന്‍പ് മുതല്‍ 15 ദിവസം മുന്‍പ് വരെയുള്ള സുബ്ബലക്ഷ്‌മിക്കൊപ്പമുള്ള നിമിഷങ്ങള്‍ അടങ്ങുന്നതാണ് വീഡിയോ. സൗഭാഗ്യയുടെ മകളെ കൊഞ്ചിക്കുന്ന സുബ്ബലക്ഷ്‌മിയേയാണ് വീഡിയോയില്‍ കാണാനാവുക (Sowbhagya shares Subalakshmi last moment).
Also Read: മലയാള സിനിമയിലെ മുത്തശ്ശി നടി ആര്‍ സുബ്ബലക്ഷ്‌മി അന്തരിച്ചു
ആരോഗ്യാവസ്ഥ മോശമായിരുന്ന അവസ്ഥയിലും കുഞ്ഞിനൊപ്പം കളിക്കാന്‍ ശ്രമിക്കുകയാണ് സുബ്ബലക്ഷ്‌മി. മലയാളി പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കുകയാണ് സൗഭാഗ്യ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച ഈ വീഡിയോ. പകരം വയ്‌ക്കാന്‍ ആകാത്തത് എന്ന അടിക്കുറിപ്പോടു കൂടി പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
സുബ്ബലക്ഷ്‌മിയുടെ മകളും നടിയുമായ താര കല്യാണിന്‍റെ മകളാണ് സൗഭാഗ്യ. മുത്തശ്ശി സുബ്ബലക്ഷ്‌മിയും താര കല്യാണും സൗഭാഗ്യയും മകളും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ ശ്രദ്ധ നേടാറുണ്ട്. മുത്തശ്ശിക്കും അമ്മയ്‌ക്കും മകള്‍ക്കും ഒപ്പമുള്ള നിരവധി പോസ്‌റ്റുകള്‍ സൗഭാഗ്യ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്. ഈ കലാകുടുംബത്തെ മലയാളികള്‍ക്ക് ഏറെ ഇഷ്‌ടമാണ്.
Also Read: സുബ്ബലക്ഷ്മി അമ്മയുടെ മടിയില്‍ തലവെച്ച് കിടക്കുന്ന സുശാന്ത്, അസൂയ തോന്നുന്നില്ലെന്ന് സൗഭാഗ്യ
മലയാള സിനിമയിൽ മുത്തശ്ശി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ആർ സുബ്ബലക്ഷ്‌മി. വാർധക്യ പ്രണയത്തിന്‍റെ കുസൃതിയും മോണ കാട്ടിയുള്ള പുഞ്ചിരിയും മലയാളികളെ ഏറെ ആകർഷിച്ചിരുന്നു. ദിലീപിന്‍റെ 'കല്യാണരാമനി'ലെ കാർത്ത്യായനി അമ്മയെ നിറ ചിരിയോടെ ഓര്‍ക്കാത്ത പ്രേക്ഷകരില്ല.
എന്നും ഓർമിക്കപ്പെടുന്ന ഒരുപിടി കഥാപാത്രങ്ങൾ സുബ്ബലക്ഷ്‌മി മലയാളികൾക്ക് സമ്മാനിച്ചിരുന്നു. സുബ്ബലക്ഷ്‌മിക്ക് ജനപ്രീതി നേടിക്കൊടുത്ത രണ്ട് ചിത്രങ്ങളാണ് നന്ദനവും കല്യാണരാമനും. പൃഥ്വിരാജ് നായകനായ രഞ്ജിത്ത് ചിത്രം 'നന്ദനം' എന്ന ചിത്രത്തിലൂടെയാണ് സുബ്ബലക്ഷ്‌മി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 'നന്ദന'ത്തിലെ വേശാമണി അമ്മാൾ എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
Also Read: അമ്മക്ക് നന്ദി പറഞ്ഞുള്ള സൗഭാഗ്യയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ വൈറലാകുന്നു
'കല്യാണരാമനി'ലെ കാർത്ത്യായനി എന്ന മുത്തശ്ശി കഥാപാത്രത്തെയും മലയാളികൾക്ക് മറക്കാൻ കഴിയില്ല. ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ മുത്തശ്ശൻ കഥാപാത്രവുമായുള്ള കോമ്പോ സീനുകളും പ്രേക്ഷകര്‍ ആസ്വദിച്ചു.
തമിഴ്‌നാട്ടിലെ തിരുനൽവേലിയിൽ ആയിരുന്നു ജനനം. സംഗീതജ്ഞയും നർത്തകിയുമായിരുന്നു സുബ്ബലക്ഷ്‌മി. സംഗീതജ്ഞ ആയാണ് കലാരംഗത്തേയ്‌ക്കുള്ള അരങ്ങേറ്റം. ജവഹർ ബാല ഭവനിൽ ഡാൻസ് അധ്യാപികയായും പ്രവര്‍ത്തിച്ചിരുന്നു. 1951ൽ ഓൾ ഇന്ത്യ റേഡിയോയിൽ തെന്നിന്ത്യയിലെ ആദ്യ വനിത കമ്പോസറായും സുബ്ബലക്ഷ്‌മി പേരെടുത്തു.
Also Read: നന്ദനത്തിലെ വേശാമണി അമ്മാൾ, കല്യാണരാമനിലെ കാർത്ത്യായനി അമ്മ.. ആർ സുബ്ബലക്ഷ്‌മി ഇനി ഓർമകളില്‍