സൗബിൻ ഷാഹിർ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്ത്. 'മച്ചാൻ്റെ മാലാഖ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ ശ്രദ്ധനേടുകയാണ്. ഫാമിലി എന്‍റർടെയിനറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, ശാന്തി കൃഷ്‌ണ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട് (Soubin Shahir Namitha Pramod Dhyan Sreenivasan starrer Machante Malakha).
അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് 'മച്ചാൻ്റെ മാലാഖ' നിർമിക്കുന്നത്. അബാം മൂവീസിൻ്റെ പതിമൂന്നാമത് ചിത്രം കൂടിയാണിത്. ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
നിരവധി വൈകാരിക മുഹൂർത്തങ്ങളെ നർമത്തിൽ ചാലിച്ചാണ് കുടുംബ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. ജാക്‌സൺ ആൻ്റണിയുടെ കഥയ്‌ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അജീഷ് പി തോമസാണ്. ശാന്തി കൃഷ്‌ണയും പ്രധാന വേഷത്തിൽ അണിനിരക്കുന്ന ചിത്രത്തിൽ മനോജ് കെ യു, വിനീത് തട്ടിൽ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ തുടങ്ങിയവരും വേഷമിടുന്നു.
READ MORE: കുടുംബചിത്രവുമായി സൗബിൻ ഷാഹിറും നമിത പ്രമോദും; ചിത്രീകരണം ആരംഭിച്ചു
ഔസേപ്പച്ചനാണ് 'മച്ചാൻ്റെ മാലാഖ'യ്‌ക്ക് സംഗീതം പകരുന്നത്. വിവേക് മേനോനും ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്നു. സിൻ്റോ സണ്ണിയാണ് ഗാനരചന. അമീർ കൊച്ചിൻ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്.
പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, കലാസംവിധാനം - സഹസ് ബാല, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനർ - അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്‌ടർ - ജിജോ ജോസ്, സൗണ്ട് ഡിസൈൻ - എം ആർ രാജകൃഷ്‌ണൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ, സ്റ്റിൽസ്- ഗിരിശങ്കർ, പി ആർ ഒ - പി ശിവപ്രസാദ്, മാർക്കറ്റിംങ് - ബി സി ക്രിയേറ്റീവ്സ്, പബ്ലിസിറ്റി ഡിസൈൻസ് - മാജിക് മൊമൻസ് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
'അന്വേഷിപ്പിൻ കണ്ടെത്തും' വരുന്നു, റിലീസ് തീയതി പുറത്ത്: ടൊവിനോ തോമസ് നായകനായി പുതിയ ചിത്രം വരുന്നു. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയുടെ റിലീസ് തീയതി പുറത്തുവന്നു (Tovino Thomas starrer Anweshippin Kandethum). ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും (Anweshippin Kandethum Hits the theaters on February 9).
READ MORE: പൊലീസായി തിളങ്ങാൻ ടൊവിനോ ; 'അന്വേഷിപ്പിൻ കണ്ടെത്തും' വരുന്നു, റിലീസ് തീയതി പുറത്ത്