തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യ നായകനായെത്തിയ തമിഴ് ചിത്രം 'സൂരറൈ പോട്രി'ന്‍റെ ഹിന്ദി പതിപ്പ് അണിയറയില്‍ ഒരുങ്ങുകയാണ്. ഹിന്ദി പതിപ്പില്‍ അക്ഷയ് കുമാര്‍ ആണ് നായകനായെത്തുന്നത്. ചിത്രത്തിന്‍റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ഇന്‍സ്‌റ്റഗ്രാമിലൂടെ നടന്‍ അക്ഷയ് കുമാറാണ് ഇക്കാര്യം പങ്കുവച്ചത്. 2023 സെപ്റ്റംബർ ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഒരു അടിക്കുറിപ്പോടു കൂടി പുതിയ പോസ്‌റ്റര്‍ പങ്കുവച്ചു കൊണ്ടാണ് താരം റിലീസ് തീയതി പ്രഖ്യാപിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
'ഞങ്ങൾ പുറപ്പെടാൻ തയ്യാറായി കഴിഞ്ഞു! പ്രൊഡക്ഷൻ നമ്പർ 27 (പേരിടാത്ത ചിത്രം) ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 2023 സെപ്റ്റംബർ ഒന്നിന് റിലീസ് ചെയ്യും' -ഇപ്രകാരമാണ് അക്ഷയ് കുമാര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പരേഷ് റാവൽ, രാധിക മദൻ എന്നിവരും അഭിനയിക്കുന്നുണ്ട്. സിംപ്ലിഫൈ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജിആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്‌പദമാക്കിയാണ് സുധ കൊങ്കര 'സൂരറൈ പോട്ര്' ഒരുക്കിയത്. സൂര്യ നായകനായ ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായെത്തിയത്. സിനിമയില്‍ പരേഷ് റാവലും സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു.
2021ലാണ് നിര്‍മാതാക്കള്‍ 'സൂരറൈ പോട്രി'ന്‍റെ ഹിന്ദി റീമേക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അക്ഷയ് കുമാറും രാധിക മദനുമാണ് ഹിന്ദി റീമേക്കില്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നത്. കൂടാതെ നടൻ സൂര്യയും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും. അതിഥി വേഷത്തിലാകും ചിത്രത്തില്‍ സൂര്യ പ്രത്യക്ഷപ്പെടുന്നതെന്നും സൂചനയുണ്ട്.
തമിഴ് ചിത്രം 'സൂരറൈ പോട്രി'ലെ മികച്ച അഭിനയത്തിന് കഴിഞ്ഞ വര്‍ഷം സൂര്യയ്‌ക്കും അപർണയ്ക്കും മികച്ച നടനും നടിക്കുമുള്ള ദേശീയ ചലച്ചിത്ര അവാർഡുകൾ ലഭിച്ചിരുന്നു. പുരസ്‌കാര നേട്ടത്തില്‍ സൂര്യയെ അഭിനന്ദിച്ച് അക്ഷയ് കുമാറും രംഗത്തെത്തിയിരുന്നു.
'ദേശീയ പുരസ്‌കാരത്തിൽ സൂരറൈ പോട്ര് മികച്ച ബഹുമതികൾ നേടി. എന്‍റെ സഹോദരൻ സൂര്യ, അപര്‍ണ ബാലമുരളി, എന്‍റെ സംവിധായിക സുധ കൊങ്കര എന്നിവര്‍ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇത്തരമൊരു ഐതിഹാസിക സിനിമയുടെ ഹിന്ദി പതിപ്പിൽ പ്രവർത്തിക്കുന്നതിൽ വിനീതനാണ് ഞാന്‍' -ഇപ്രകാരമാണ് അക്ഷയ് കുമാര്‍ കുറിച്ചത്.
അതേസമയം 'സൂരറൈ പോട്രി'ന്‍റെ ഹിന്ദി പതിപ്പിന്‍റെ പേര് ഇനിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. 'സൂരറൈ പോട്ര്' റീമേക്കിന് പുറമെ 'ഹേരാ ഫേരി 3'യിലും അക്ഷയ് കുമാര്‍ അഭിനയിക്കും. പരേഷ് റാവലിനും സുനിൽ ഷെട്ടിക്കുമൊപ്പമാണ് താരം 'ഹേരാ ഫേരി 3'ല്‍ എത്തുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 'ഓ മൈ ഗോഡ് 2', 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്നിവയാണ് അക്ഷയ് കുമാറിന്‍റെ മറ്റ് പുതിയ പ്രോജക്‌ടുകള്‍.
'സെല്‍ഫി' ആയിരുന്നു താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഇമ്രാന്‍ ഹാഷ്‌മിയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ 'ഡ്രൈവിംഗ് ലൈസന്‍സി'ന്‍റെ ഹിന്ദി റീമേക്കായിരുന്നു 'സെല്‍ഫി'.
Also Read: ആദ്യ സിനിമയ്‌ക്ക് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി അക്ഷയ് കുമാര്‍