ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി സിനിമ ഒരുക്കുന്നു. 72-ാം വയസിലാണ് എസ് എന്‍ സ്വാമി സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മലയാള സിനിമയില്‍ ഈ പ്രായത്തില്‍ സംവിധായകന്‍ ആകുന്ന ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം. ഈ പ്രായത്തില്‍ സിനിമ ഒരുക്കുന്ന ലോകത്തിലെ തന്നെ ആദ്യ വ്യക്തി കൂടിയാകാം എസ് എന്‍ സ്വാമി.
ത്രില്ലര്‍ സിനിമകളിലൂടെ പ്രശസ്‌തനായ അദ്ദേഹം തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയുമായാണ് എത്തുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ പൂജ വിഷു ദിനം കൊച്ചിയില്‍ നടക്കും. എസ്.എന്‍ സ്വാമി തന്നെയാണ് സിനിയുടെ രചനയും നിര്‍വഹിക്കുക. ലോഞ്ചിങ് ചടങ്ങില്‍ സിനിമയെ കുറിച്ചെല്ലാം വിശദമായി പറയാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
എറണാകുളത്തപ്പന്‍ ക്ഷേത്രക്ഷേമ സമിതി പ്രസിഡന്‍റായ പി രാജേന്ദ്ര പ്രസാദാണ് സിനിമയുടെ നിര്‍മാണം. മകന്‍ ശിവറാമാണ് സഹ സംവിധായകന്‍. കെ.മധു, ഷാജി കൈലാസ്, എ.കെ സാജന്‍ തുടങ്ങിയവര്‍ക്കൊപ്പം ശിവറാം പ്രവര്‍ത്തിച്ചിട്ടുണ്ട്. 'സേതുരാമയ്യര്‍', 'സാഗര്‍ ഏലിയാസ് ജാക്കി' എന്നിവരെ സൃഷ്‌ടിച്ച തിരക്കഥാകൃത്താണ് എസ് എന്‍ സ്വാമി. 1984ല്‍ സാജന്‍ സംവിധാനം ചെയ്‌ത 'ചക്കരയുമ്മ' എന്ന സിനിമയ്‌ക്ക് വേണ്ടിയാണ് എസ് എന്‍ സ്വാമി ആദ്യമായി തിരക്കഥ എഴുതിയത്.
സ്‌നേഹമുള്ള സിംഹം, ഗീതം, ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബഐ, നേരറിയാന്‍ സിബിഐ, ഒരു അഭിഭാഷകന്‍റെ കേസ് ഡയറി, ഓഗസ്‌റ്റ് 1, മൂന്നാം മുറ, ചരിത്രം, നാടുവാഴികള്‍, ധ്രുവം, സൈന്യം, അടയാളം, മൗനം സമ്മതം, ഒരാള്‍ മാത്രം, ലോക്‌പാല്‍ തുടങ്ങിയവയാണ് അദ്ദേഹം തിരക്കഥയൊരുക്കിയ പ്രധാന ചിത്രങ്ങള്‍. ഏറ്റവും ഒടുവില്‍ കെ മധു സംവിധാനം ചെയ്‌ത 'സിബിഐ 5'ന് വേണ്ടിയാണ് അദ്ദേഹം തൂലിക ചലിപ്പിച്ചത്.
Also Read: 'തന്ന കണക്ക് പലിശ അടക്കം തീര്‍ത്തിരിക്കും'; രാഷ്‌ട്രീയ പകപോക്കലുമായി ഹിഗ്വിറ്റ