ETV Bharat / entertainment

എല്ലാവര്‍ക്കും ഇഷ്‌ടപ്പെടും, എന്തോ ഒരു അത്ഭുതം ആ സിനിമയ്‌ക്കുണ്ട് : ശിവകാര്‍ത്തികേയന്‍ - Ayalaan

Sivakarthikeyan about Ayalaan: സിനിമയുടെ കഥയും അവതരണ രീതിയും 'അയലാനെ' ഒരു പാന്‍ ഇന്ത്യന്‍ ലെവലിലേയ്‌ക്ക് ഉയര്‍ത്തുമെന്ന് ശിവകാര്‍ത്തികേയന്‍

Sivakarthikeyan about his new movie Ayalaan  ശിവകാര്‍ത്തികേയന്‍  Sivakarthikeyan  അയലാന്‍  Ayalaan  Sivakarthikeyan latest movies
'എല്ലാവര്‍ക്കും ഇഷ്‌ടപ്പെടും, എന്തോ ഒരു അത്ഭുതം ആ സിനിമയ്‌ക്കുണ്ട്'; ശിവകാര്‍ത്തികേയന്‍
author img

By

Published : Nov 25, 2022, 6:07 PM IST

തെന്നിന്ത്യന്‍ സൂപ്പര്‍താരം ശിവകാര്‍ത്തികേയന്‍റെ അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ തമിഴ്‌ ചിത്രമാണ് 'അയലാന്‍'. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളുമായി ശിവകാര്‍ത്തികേയന്‍ രംഗത്തെത്തിയിരിക്കുകയാണ്. 'അയലാന്‍' പുതിയ തരത്തിലുള്ള ചിത്രമാണെന്നാണ് നടന്‍ പറയുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഭിപ്രായപ്രകടനം.

തമിഴില്‍ ഇതുവരെയും ഇത്തരത്തിലൊരു ചിത്രം വന്നിട്ടില്ലെന്നും താരം പറയുന്നു. 'എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആവേശം പകര്‍ന്ന ചിത്രമായിരിക്കും 'അയലാന്‍'. അങ്ങനെ തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന്‍റെ പ്രധാന കാരണം ഇങ്ങനെയൊരു സിനിമ ഇതുവരെ നമ്മളുടെ ഭാഷയില്‍ ഇറങ്ങിയിട്ടില്ല എന്നതാണ്. ഇത്തരം ഒരു ചിന്തയില്‍ നിന്നുമാണ് ഇങ്ങനെ ഒരു സിനിമ രൂപപ്പെടുന്നത്.

അതുകൊണ്ടുതന്നെ ഈ സിനിമ എല്ലാവര്‍ക്കും ഇഷ്‌ടപ്പെടും എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമയെ കുറിച്ചുള്ള ചിന്ത ആരംഭിക്കുമ്പോള്‍ ഒന്നും പാന്‍ ഇന്ത്യ എന്നൊരു വാക്ക് പോലും ഞങ്ങള്‍ കേട്ടിരുന്നില്ല. എന്നാല്‍ കഥയും അവതരിപ്പിക്കുന്ന രീതിയുമൊക്കെ ചിത്രത്തിനെ ഒരു പാന്‍ ഇന്ത്യന്‍ ലെവലിലേയ്‌ക്ക് ഉയര്‍ത്തും.

ഈ സിനിമ ഏത് നാട്ടില്‍ കൊണ്ട് കാണിച്ചാലും ഒരു പോലെ ആസ്വദിക്കാന്‍ കഴിയും. അത് തന്നെയാണ് പ്രധാന സവിശേഷതയും. എല്ലാവര്‍ക്കും ഇഷ്‌ടപ്പെടുന്ന തരത്തിലുള്ള എന്തോ ഒരു അത്ഭുതം ആ സിനിമയ്‌ക്കുണ്ട്. കാരണം അങ്ങനെ ഒര ഴോണറിലാണ് ഈ ചിത്രം ഞങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്' - ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.