Manjari wedding : പിന്നണി ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് വരന്‍. പത്തനംതിട്ട സ്വദേശിയാണ് ജെറിന്‍. നാളെ (ജൂണ്‍ 23) രാവിലെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം.
വിവാഹ ശേഷം ഇരുവരും മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാദമിയിലേയ്‌ക്ക് പോകും. അവിടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പമായിരിക്കും വിവാഹ വിരുന്ന്. വിവാഹത്തിന് മുന്നോടിയായി കൈയില്‍ മെഹന്തി അണിഞ്ഞ വീഡിയോ മഞ്ജരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
Manjari getting married to childhood friend: ബാല്യകാലം മുതലുള്ള മഞ്ജരിയുടെ സുഹൃത്താണ് ജെറിന്‍. മസ്‌കറ്റിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ എച്ച് ആര്‍ മാനേജര്‍ ആയി ജോലി ചെയ്യുകയാണ് ജെറിന്‍.
- " class="align-text-top noRightClick twitterSection" data="
">
Manjari film career: 'വാമനപുരം ബസ് റൂട്ട്' (2004) എന്ന ചിത്രത്തിലെ 'താനെ തമ്പുരു..' എന്ന ഗാനം പാടിക്കൊണ്ടാണ് മഞ്ജരി മലയാള സിനിമയിലെത്തുന്നത്. സത്യന്‍ അന്തിക്കാടിന്‍റെ 'അച്ചുവിന്‍റെ അമ്മ'യിലൂടെ ഇളയരാജയ്‌ക്കൊപ്പവും മഞ്ജരി പ്രവര്‍ത്തിച്ചു. പിന്നീട് രമേഷ് നാരായണന്‍, എം.ജി രാധാകൃഷ്‌ണന്‍, കൈതപ്രം വിശ്വനാഥന്‍, വിദ്യാസാഗര്‍, ഔസേപ്പച്ചന്‍, എം.ജയചന്ദ്രന്‍, മോഹന്‍ സിത്താര, പരേതരായ ജോണ്‍സണ്‍ മാസ്‌റ്റര്‍, രവീന്ദ്രന്‍ മാസ്‌റ്റര്‍ തുടങ്ങിയവര്‍ക്കൊപ്പവും മഞ്ജരി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്വതന്ത്ര സംഗീത ആല്‍ബങ്ങളിലൂടെയും പിന്നണി ഗാനങ്ങളിലൂടെയും മഞ്ജരി സംഗീത ലോകത്ത് സജീവമാണ്. ഹിന്ദുസ്ഥാനി, കര്‍ണാട്ടിക്, റാപ്, ഫ്യൂഷന്‍ എന്നീ ആലാപന ശൈലികളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. നിരവധി ആല്‍ബങ്ങള്‍ ഉള്‍പ്പടെ മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും മഞ്ജരി പാടിയിട്ടുണ്ട്. 2005ല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ഗായികയ്‌ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുമുണ്ട്.