ETV Bharat / entertainment

ഗന്ധർവന് ശതാഭിഷേകം, ശിഷ്യന്‍റെ കണ്ണീർ ഒഴുകിയ ദാസേട്ടന്‍റെ നെഞ്ചകം ; ഗുരുവിനെ കുറിച്ച് സുദീപ് കുമാര്‍

KJ Yesudas Birthday : മറ്റെല്ലാ മലയാളികളെയും പോലെ താനുമൊരു ദാസേട്ടന്‍ ആരാധകന്‍. നേരില്‍ കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ശിഷ്യപ്പെടണമെന്ന അതിമോഹം ഉണ്ടായിരുന്നില്ല. ഗാനഗന്ധര്‍വന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രിയ ശിഷ്യന്‍ കെ എസ് സുദീപ് കുമാര്‍

KJ Yesudas 84th birthday  Singer KS Sudeep Kumar  കെജെ യേശുദാസ്  യേശുദാസ് ജന്മദിനം
singer-ks-sudeep-kumar-about-kj-yesudas-on-his-birthday
author img

By ETV Bharat Kerala Team

Published : Jan 10, 2024, 11:56 AM IST

Updated : Jan 10, 2024, 4:33 PM IST

ഗുരുവിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഗായകന്‍ സുദീപ് കുമാര്‍

യിരം പൂർണ ചന്ദ്ര ദർശന യോഗം പ്രകൃതി അനുഗ്രഹിച്ചുനൽകി ശതാഭിഷിക്തനാകുന്നു മലയാളത്തിന്‍റെ ഗാനഗന്ധർവൻ. 2024 ജനുവരി 10ന് മലയാളികളുടെ പ്രിയ ദാസേട്ടന് 84 വയസ്. (KJ Yesudas 84th birthday). ശബരിമല ശാസ്‌താവിനെ പാടിയുറക്കുന്ന സ്വര മാധുര്യത്തിന് പക്ഷേ എക്കാലവും യൗവ്വനം.

വിശ്വ ഗായകൻ യേശുദാസിന്‍റെ ജന്മദിനത്തിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് ഗായകനും പ്രിയ ശിഷ്യനുമായ കെ എസ് സുദീപ് കുമാർ. ദാസേട്ടന്‍റെ 'ഒറ്റക്കമ്പി നാദം' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് സുദീപ് കുമാർ സംസാരിച്ചുതുടങ്ങിയത് (Singer KS Sudeep Kumar about KJ Yesudas). ഏതൊരു മലയാളിയേയും പോലെ താനും ഒരു തികഞ്ഞ ദാസേട്ടന്‍ ഫാന്‍ ആയിരുന്നു എന്ന് പറയുമ്പോള്‍ സുദീപ് കുമാറിന് തികഞ്ഞ അഭിമാനമാണ്.

ഗായകൻ ആയതുകൊണ്ട് തന്നെ അദ്ദേഹത്തെ നേരിൽ കണ്ട് നിർവൃതിയടയുന്നതിന് അപ്പുറം ശിഷ്യപ്പെടണമെന്ന അതിമോഹം ഒരിക്കൽപ്പോലും ഉള്ളിൽ ഉദിച്ചിട്ടില്ല. പക്ഷേ കാലം ദാസേട്ടനെ തനിക്കൊരു ഗുരുവായി അനുഗ്രഹിച്ചുനൽകി. ദാസേട്ടന്‍റെ ശിഷ്യൻ ആവുക അത്ര എളുപ്പമുള്ള കാര്യമല്ല. സ്വര വ്യക്തതയ്ക്ക‌പ്പുറം അദ്ദേഹം മറ്റൊന്നും തന്നെ പറഞ്ഞുതരാറുമില്ല.

സംഗീതമാകുന്ന കടലിനുമുന്നിൽ പകച്ചുനിൽക്കുന്ന കുട്ടിയാണ് താനെന്ന് ദാസേട്ടന്‍റെ പ്രസ്‌താവന ഉണ്ടല്ലോ. ആ കുട്ടി മറ്റുള്ളവർക്ക് എന്തുപഠിപ്പിച്ചു തരാൻ. അതൊരു പക്ഷേ ദാസേട്ടന്‍റെ മാത്രം പക്ഷം. തങ്ങളെപ്പോലുള്ള പാട്ടുകാരെ സംബന്ധിച്ച് ദാസേട്ടൻ തന്നെയാണ് മഹാസാഗരം.

Also Read: യേശുദാസ് @ 84; സിരികളിൽ പടരുന്ന ലഹരി, സംഗീതത്തിന്‍റെ മറുപേര്, പിറന്നാൾ നിറവിൽ ദാസേട്ടൻ

ഒരിക്കൽ അമേരിക്കൻ സന്ദർശനത്തിനിടെ ദാസേട്ടൻ ഒരു വേദിയിൽ പാടുന്നുണ്ട് എന്നറിയാൻ ഇടയായി. സുഹൃത്തായ അഫ്‌സലുമൊത്ത് ദാസേട്ടന്‍റെ ഗാനം കേൾക്കാൻ അങ്ങോട്ടെത്തി. വേദിയിൽ ദാസേട്ടൻ ആലപിച്ച ഗാനം, ആലാപന ശൈലി, സ്വര മാധുര്യം എന്നിവ സത്യത്തിൽ തന്നെയും അഫ്‌സലിനെയും മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഗാനമാലപിച്ചുകഴിഞ്ഞ് ദാസേട്ടൻ വേദിയിൽ നിന്നിറങ്ങുമ്പോൾ അദ്ദേഹത്തോട് എന്തുപറയണമെന്ന് അറിയാതെ പകച്ചു.

ആ ഗാനത്തിൽ സ്വയം മറന്ന് കണ്ണിൽ നിന്നും ആനന്ദാശ്രു പൊഴിയുവാൻ ആരംഭിച്ചു. ദാസേട്ടന്‍റെ നെഞ്ചിലേക്ക് ചാഞ്ഞ താൻ പൊട്ടിക്കരഞ്ഞു. തന്‍റെ കണ്ണുനീർ ദാസേട്ടന്‍റെ വസ്ത്രത്തിലൂടെ ഒഴുകിയിറങ്ങി. പഠിക്കുക, സംഗീതം നന്നായി പഠിക്കുക, ദാസേട്ടന്‍റെ മറുപടി അത്രമാത്രം.

Also Read: ഹൃദയം കവർന്ന സ്വരമാധുരി, പുരസ്‌കാര നേട്ടങ്ങളിലും കിങ്

Last Updated : Jan 10, 2024, 4:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.