Pathonpatham Noottandu teaser: സിജു വില്‍സനെ കേന്ദ്രകഥാപാത്രമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്തൊന്‍പതാം നൂറ്റാണ്ട്'. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി പ്രമുഖ താരങ്ങള്‍ അവരുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.
Siju Wilson highlighted in teaser: ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ടീസറിലെ രംഗങ്ങള്‍. 1.39 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ സിജു വില്‍സനാണ് ഹൈലൈറ്റാകുന്നത്. മികച്ച പ്രകടനമാണ് പുറത്തിറങ്ങിയ ടീസറില്‍ സിജു വില്‍സന്‍ കാഴ്‌ചവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Siju Wilson as Aarattupuzha Velayudha Panicker: ആറാട്ടു പുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സിജു വില്‍സന്‍ അവതരിപ്പിക്കുക. കഥാപാത്രത്തിനായി സിജു വില്‍സണ്‍ കഴിഞ്ഞ ആറുമാസമായി കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും അഭ്യസിച്ചിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച കായംകുളം കൊച്ചുണ്ണിയും, മാറു വറയ്‌ക്കല്‍ സമരനായിക നങ്ങേലിയും, മറ്റനേകം ചരിത്ര പുരുഷന്‍മാരും കഥാപാത്രങ്ങളാകുന്ന ചിത്രമാണ് വിനയന്‍റെ 'പത്തൊന്‍പതാം നൂറ്റാണ്ട്'.
Junior artists in Pathonpatham Noottandu: കയാദു ലോഹര്‍ ആണ് ചിത്രത്തില്‍ നായികയായെത്തുക. കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദ് ജോസും എത്തും. ഇവരെ കൂടാതെ ഇന്ദ്രന്‍സ്, അനൂപ് മേനോന്‍, സുധീര്‍ കരമന, ടിനി ടോം, സുരേഷ് കൃഷ്‌ണ, ജാഫര്‍ ഇടുക്കി, വിഷ്‌ണു വിനയ്, രാഘവന്‍, സുദേവ് നായര്‍, അലന്‍സിയര്‍, മുസ്‌തഫ, മണികണ്‌ഠന്‍ ആചാരി, ശരണ്‍, സെന്തില്‍ കൃഷ്‌ണ, ചാലിപാല, സ്‌ഫടികം ജോര്‍ജ്, ബൈജു എഴുപുന്ന, സുനില്‍ സുഗത, ജയന്‍ ചേര്‍ത്തല, സുന്ദര പാണ്ഡ്യന്‍, ആദിനാട് ശശി, മന്‍രാജ്, ഹരീഷ് േപങ്ങന്‍, ബിട്ടു തോമസ്, ഗോഡ്‌സണ്‍, ടോംജി വര്‍ഗ്ഗീസ്, ജെയ്‌സപ്പന്‍, സിദ്ധ് രാജ്, ഷിനു ചൊവ്വ, ജയകുമാര്‍, പൂജപ്പുര രാധാകൃഷ്‌ണന്‍, നസീര്‍ സംക്രാന്തി, ദീപ്‌തി സതി, പൂനം ബജ്വ, രേണു സൗന്ദര്‍, നിയ, ശ്രീയ ശ്രീ, വര്‍ഷ വിശ്വനാഥ്, മാധുരി ബ്രഗാന്‍സ, സായ് കൃഷ്‌ണ, അഖില, ബിനി, റ്റ്വിങ്കിള്‍ ജോബി തുടങ്ങി നിരവധി താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നു.
Pathonpatham Noottandu character posters: ഒരിടവേളയ്‌ക്ക് ശേഷം വിനയന്‍ ഒരുക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമാണിത്. രണ്ട് വര്‍ഷം മുമ്പായിരുന്നു ചിത്രപ്രഖ്യാപനം. ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ ക്യാരക്‌ടര്‍ പോസ്‌റ്ററുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
Pathonpatham Noottandu release: ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം. ഷാജികുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കും. അജയന്‍ ചാലിശ്ശേരി കലാസംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിര്‍വഹിക്കും. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ആണ് സംഗീതം. ഇരുവരും ചേര്‍ന്നൊരുക്കുന്ന നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. 2022 ഒക്‌ടോബറില്‍ ചിത്രം റിലീസിനെത്തും.
Also Read: ദേശസ്നേഹത്തിന്‍റെ ചലചിത്രാവിഷ്ക്കാരങ്ങൾ; റിപ്പബ്ലിക്ക് ദിനാഘോഷ വേളയിൽ കണ്ടിരിക്കേണ്ട ചിത്രങ്ങൾ