Sidharth Malhotra Kiara Advani wedding: ബോളിവുഡ് പ്രണയ ജോഡികളായ കിയാര അദ്വാനിയുടെയും സിദ്ധാര്‍ഥ് മല്‍ഹോത്രയുടെയും വിവാഹമാണിപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാവിഷയം. ഫെബ്രുവരി ആറിന് രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ വച്ചാണ് ഈ താരവിവാഹം. വിവാഹത്തിന് മുന്നോടിയായി താരങ്ങള്‍ ജയ്‌സാല്‍മീറില്‍ എത്തിച്ചേര്‍ന്നു.
- " class="align-text-top noRightClick twitterSection" data="
">
Sidharth Malhotra lands in Jaisalmer: ശനിയാഴ്‌ച വൈകുന്നേരം കുടുംബത്തോടൊപ്പമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര ജയ്‌സാല്‍മീര്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. താരത്തിന് ചുറ്റും കൂടി നിന്ന പാപ്പരാസികള്‍ അദ്ദേഹത്തെ അഭിനന്ദിച്ചപ്പോള്‍ പാപ്പരാസികള്‍ക്ക് താരം പുഞ്ചിരി സമ്മാനിച്ചു മടങ്ങി. കുടുംബത്തോടൊപ്പം വിമാനത്താവളത്തില്‍ എത്തിയ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="
">
Sidharth Malhotra s family confirmed wedding: കിയാരയുമായുള്ള വിവാഹത്തെ കുറിച്ച് സിദ്ധാര്‍ഥിന്‍റെ കുടുംബം സ്ഥിരീകരിച്ചതിന്‍റെ വീഡിയോയും പാപ്പരാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്നും പുറത്തു കടക്കുന്ന സമയത്ത് പാപ്പരാസികള്‍ സിദ്ധാര്‍ഥിന്‍റെ അമ്മയോട്, കിയാര അദ്വാനി മരുമകള്‍ ആയി എത്തുന്നതിനെ കുറിച്ച് ചോദിച്ചു. പാപ്പരാസികളുടെ ഈ ചോദ്യത്തിന് 'ഞങ്ങള്‍ വളരെ ആവേശത്തിലാണ്' എന്നാണ് സിദ്ധാര്‍ഥിന്‍റെ അമ്മ മറുപടി നല്‍കിയത്. സിദ്ധാര്‍ഥിന്‍റെ സഹോദരന്‍ ഹര്‍ഷാദ് മല്‍ഹോത്രയോട് സഹോദരന്‍റെ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ 'ഞങ്ങള്‍ എല്ലാവരും ആവേശഭരിതരാണ്' എന്നാണ് മറുപടി നല്‍കിയത്.
- " class="align-text-top noRightClick twitterSection" data="
">
Kiara reached Jaisalmer with Manish Malhotra: അതേസമയം ജയ്‌സാല്‍മീര്‍ വിമാനത്താവളത്തില്‍ സുരക്ഷ പരിശോധന നടത്തിയ ശേഷമാണ് കിയാരയും കുടുംബവും വിമാനത്താവളത്തില്‍ ശനിയാഴ്‌ച ഉച്ചയോടെ എത്തിച്ചേര്‍ന്നത്. വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന കിയാര അദ്വാനിയുടെ വീഡിയോ വൈറലായിരുന്നു. കിയാരയുടെ അച്ഛന്‍ ജഗ്‌ദീപ് അദ്വാനി, അമ്മ ജെനീവിവ് എന്നിവരെയും വീഡിയോയില്‍ കാണാം.
Sidharth Malhotra Kiara Advani dating: 2021ല്‍ പുറത്തിറങ്ങിയ 'ഷേര്‍ഷ' എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് സിദ്ധാര്‍ഥും കിയാരയും പ്രണയത്തിലാവുന്നത്. ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു 'ഷേര്‍ഷ'. അടുത്തിടെ കിയാരയും സിദ്ധാര്‍ഥും കരണ്‍ ജോഹറിന്‍റെ കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ പങ്കെടുത്തിരുന്നു.
Kiara Advani about relationship with Sidharth: സിദ്ധാര്‍ഥുമായുള്ള ബന്ധത്തെ കുറിച്ച് കിയാരയോട് കരണ്‍ ജോഹര്‍ ചോദിച്ചപ്പോള്‍ വളരെ ബുദ്ധിപരമായാണ് താരം മറുപടി നല്‍കിയത്. 'നിങ്ങൾ സിദ്ധാർഥുമായുള്ള ബന്ധം നിഷേധിക്കുകയാണോ?' എന്ന കരണ്‍ ജോഹറിന്‍റെ ചോദ്യത്തിന്- 'ഞാൻ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല' -എന്നായിരുന്നു കിയാരയുടെ മറുപടി.
Karan Johar asked to Kiara about marriage: അപ്പോള്‍ കരണ്‍ ജോഹര്‍ അടുത്ത ചോദ്യം മുന്നോട്ടു വച്ചു. 'നിങ്ങൾ അടുത്ത സുഹൃത്തുക്കളാണോ?'-കരണ്‍ ജോഹറുടെ ഈ ചോദ്യത്തിന് കിയാര മറുപടി നല്‍കിയത് 'അടുത്ത സുഹൃത്തുക്കളേക്കാൾ കൂടുതൽ' എന്നായിരുന്നു. ശേഷം കിയാരയുടെ വിവാഹ ആലോചനകളെ കുറിച്ച് ചോദിച്ചപ്പോള്‍, 'അത് ഞാന്‍ എന്‍റെ ജീവിതത്തില്‍ കാണുന്നു, പക്ഷേ കോഫി വിത്ത് കരണില്‍ ഞാനത് വെളിപ്പെടുത്തുന്നില്ല' -എന്നാണ് കിയാര മറുപടി നല്‍കിയത്.
Also Read: സിദ്ധാര്‍ഥും കിയാരയും ജയ്‌സാല്‍മീറില്‍ എത്തുമ്പോള്‍... അതിഥികളായി സല്‍മാനും വിക്കിയും കത്രീനയും