ETV Bharat / entertainment

ഷൂട്ടിംഗിനിടെ സിദ്ധാര്‍ഥ്‌ മല്‍ഹോത്രയ്‌ക്ക്‌ പരിക്ക്‌

author img

By

Published : May 15, 2022, 5:46 PM IST

Sidharth Malhotra get injured: സിനിമയുടെ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്‌. ഇതിന്‍റെ വീഡിയോ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്‌.

Sidharth Malhotra get injured  ഷൂട്ടിംഗിനിടെ സിദ്ധാര്‍ഥ്‌ മല്‍ഹോത്രയ്‌ക്ക്‌ പരിക്ക്‌  Sidharth Malhotra shres injury post  Sidharth Malhotra penned about Rohit Shetty  Rohit Shetty shared a post  Sidharth Malhotra upcoming movies
ഷൂട്ടിംഗിനിടെ സിദ്ധാര്‍ഥ്‌ മല്‍ഹോത്രയ്‌ക്ക്‌ പരിക്ക്‌

Sidharth Malhotra get injured: ബോളിവുഡ്‌ ക്യൂട്ട്‌ താരം സിദ്ധാര്‍ഥ്‌ മല്‍ഹോത്രയുടെ ഏറ്റവും പുതിയ പ്രോജക്‌ടാണ് 'ഇന്ത്യന്‍ പൊലീസ്‌ ഫോഴ്‌സ്‌'. രോഹിത്‌ ഷെട്ടി സംവിധാനം ചെയ്യുന്ന വെബ്‌ സീരീസിന്‍റെ ഷൂട്ടിംഗ്‌ തിരക്കിലാണിപ്പോള്‍ താരം. 'ഇന്ത്യന്‍ പൊലീസ്‌ ഫോഴ്‌സ്‌' ചിത്രീകരണത്തിനിടെ താരത്തിന് പരിക്കേറ്റിരിക്കുകയാണ്.

Sidharth Malhotra shres injury post: സിനിമയുടെ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്‌. ഇതിന്‍റെ വീഡിയോ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്‌. വീഡിയോക്കൊപ്പം കയ്യില്‍ മുറവേറ്റ ചിത്രവും താരം ഇന്‍സ്‌റ്റയില്‍ പങ്കുവച്ചിട്ടുണ്ട്‌. സിദ്ധാര്‍ഥ്‌ പകര്‍ത്തിയ സെല്‍ഫിയില്‍ സിദ്ധാര്‍ഥിന് പിന്നിലായി പുഞ്ചിരിച്ച് കൊണ്ട്‌ നില്‍ക്കുന്ന സംവിധായകനെയും കാണാം.

Sidharth Malhotra penned about Rohit Shetty:'വിയര്‍പ്പിനും രക്തത്തിനും തുല്യമാണ് രോഹിത്‌ ഷെട്ടി. ഗോവയിലെ ചില ഭ്രാന്തന്‍ ആക്ഷന്‍ സ്വീക്വന്‍സുകള്‍ക്കായി രോഹിത്‌ സര്‍ പ്രവര്‍ത്തിക്കുന്നു.' - പരിക്കേറ്റ ചിത്രവും വീഡിയോയും പങ്കുവച്ച്‌ കൊണ്ട്‌ സിദ്ധാര്‍ഥ്‌ കുറിച്ചു.

Rohit Shetty shared a post: അതേസമയം രോഹിത്‌ ഷെട്ടിയും മറ്റൊരു ചിത്രം അദ്ദേഹത്തിന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. കൈയ്യിലൊരു ക്യാമറയുമായി ബോട്ടിന് മുകളില്‍ കിടക്കുന്ന രോഹിതിനെയാണ് ചിത്രത്തില്‍ കാണാനാവുക. 'ഗോവ...ആക്ഷൻ മോഡ്!!! ഇന്ത്യൻ പൊലീസ് ഫോഴ്‌സ്‌ ഇന്‍' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്‌.

Sidharth Malhotra upcoming movies: 'ഇന്ത്യന്‍ പൊലീസ്‌ ഫോഴ്‌സ്‌' എന്ന വെബ്‌ സീരീസിലൂടെ ഒടിടി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് സിദ്ധാര്‍ഥ്‌. 'യോദ്ധാ', 'മിഷന്‍ മജ്‌നു' എന്നിവയാണ് സിദ്ധാര്‍ഥിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

Also Read: ബ്രേക്ക് അപ്പ് അഭ്യൂഹങ്ങൾക്കിടയിൽ സമൂഹമാധ്യമങ്ങളിൽ നിഗൂഢത നിറച്ച് സിദ്ധാർഥും കിയാരയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.