Sidharth Kiara wedding date changes: ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന താര വിവാഹമാണ് ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹം. ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്നായിരുന്നു (ഫെബ്രുവരി 6) വിവാഹം. എന്നാല്‍ വിവാഹ തീയതിയില്‍ മാറ്റം വന്നിരിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
Sidharth Kiara wedding on February 7: രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ വച്ച് നാളെ (ഫെബ്രുവരി 7) ആകും സിദ്ധാര്‍ഥും കിയാരയും വിവാഹിതരാവുക. സൂര്യഗഡ് കൊട്ടാരത്തില്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി ചടങ്ങുകളോടെ നാളെ നടക്കുന്ന വിവാഹത്തിന്‍റെ ചടങ്ങുകള്‍ ആരംഭിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
Sidharth Kiara wedding celebrations: മെഹന്ദി, സംഗീത വിരുന്ന് ചടങ്ങുകള്‍ ഞായറാഴ്‌ച നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഹല്‍ദി ചടങ്ങ് ഫെബ്രുവരി ആറിനും നടക്കും. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ മരുഭൂമിയിലെ മണ്‍കൂനകള്‍ക്കിടയിലുള്ള ഭീമാകാരമായ വേദി മുഴുവന്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.
Isha Ambani arrived at wedding venue: വിവാഹത്തില്‍ പങ്കെടുക്കാനായി നിരവധി താരങ്ങള്‍ ഇതിനോടകം തന്നെ വിവാഹ വേദിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഞായറാഴ്‌ച രാത്രിയോടെ ഇഷ അംബാനിയും വിവാഹ വേദിയില്‍ എത്തിച്ചേര്‍ന്നു. ഒരു സ്വകാര്യ വിമാനത്തിലാണ് ഇഷ അംബാനി വിവാഹ വേദിയിലെത്തിയത്. കിയാര അദ്വാനിയുടെ ബാല്യകാല സുഹൃത്തും സഹപാഠിയിമാണ് ഇഷ.
Sid grandmother blessed Sidharth and Kiara: ഷാഹിദ് കപൂർ, കരൺ ജോഹർ, അശ്വിനി യാർദി, അർമാൻ ജെയിൻ, അങ്കിത് തിവാരി തുടങ്ങി നിരവധി താരങ്ങള്‍ ഇതിനോടകം തന്നെ വിവാഹ വേദിയില്‍ എത്തിയിട്ടുണ്ട്. ചെറുമകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനായി സിദ്ധാര്‍ഥിന്‍റെ മുത്തശ്ശിയും എത്തിച്ചേര്‍ന്നിട്ടുണ്ട്. വിവാഹിതരാകാനൊരുങ്ങുന്ന സിദ്ധാര്‍ഥിനെയും കിയാരയേയും മുത്തശ്ശി അനുഗ്രഹിക്കുകയും ചെയ്‌തു.
Mobile phone restrictions in SidKiara wedding: വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികളുടെ സുരക്ഷ നിരീക്ഷിക്കാന്‍ സംഘാടകര്‍ പ്രത്യേക സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സൂര്യഗഡിന് ചുറ്റും ആയുധങ്ങളുമായി ഗാർഡുകൾ നിലയുറപ്പിച്ചിട്ടുണ്ട്. പരിസരത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും അനുവദനീയമല്ല.
Special security arrangements in SidKiara wedding: മൂന്ന് ഏജൻസികളെയാണ് സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കാനുള്ള ചുമതല സിദ്ധാർഥും കിയാരയും ഏൽപ്പിച്ചിരിക്കുന്നത്. അതിലൊന്ന് ഷാരൂഖ് ഖാന്‍റെ മുൻ അംഗരക്ഷകൻ യാസീൻ ഖാനാണ് നടത്തുക. മൂന്ന് ഏജൻസികളില്‍ നിന്നുള്ള നൂറിലധികം കാവൽക്കാരെ ഹോട്ടലിൽ വിന്യസിച്ചിട്ടുണ്ട്. വിവാഹത്തിൽ പങ്കെടുക്കുന്ന 150 ഓളം അതിഥികളുടെ സുരക്ഷ ചുമതല ഇവർക്കായിരിക്കും.
Siddharth and Kiara staying at Thar Haveli: സൂര്യഗഡ് സമുച്ചയത്തിനുള്ളിൽ നിർമിച്ചിട്ടുള്ള താർ ഹവേലിയിലാണ് സിദ്ധാർഥും കിയാരയും താമസിക്കുന്നത്. രണ്ട് മാളികകൾ ഉൾക്കൊള്ളുന്നതാണ് ഹവേലി. ഓരോ മാളികയിലും മൂന്ന് മുറികൾ, ഒരു സ്വകാര്യ നീന്തൽ കുളം, ഒരു ഡൈനിംഗ് റൂം എന്നിവയുണ്ട്. ഒരു മാളികയില്‍ കിയാരയും മറ്റൊന്നിൽ സിദ്ധാർഥും താമസിച്ച് വരുന്നു.
Also Read: സിദ്ധാർഥ് കിയാര വിവാഹം: ദമ്പതികളെ അനുഗ്രഹിച്ച് സിദിന്‍റെ മുത്തശ്ശി