ETV Bharat / entertainment

മുംബൈയില്‍ വിവാഹവിരുന്നിനൊരുങ്ങി സിദ്ധാര്‍ഥും കിയാരയും ; ക്ഷണക്കത്ത് ചോര്‍ന്നു - സിദ്ധാര്‍ഥ് കിയാര വിവാഹം

SidKiara wedding reception: കുടുംബത്തിനായുള്ള വിവാഹ സത്കാരത്തിന് ശേഷം ബോളിവുഡ് സുഹൃത്തുക്കള്‍ക്കായുള്ള വിരുന്നിനായി താര ദമ്പതികള്‍ മുംബൈയിലേയ്‌ക്ക് പറന്നു.

വിവാഹ സല്‍ക്കാരത്തിനൊരുങ്ങി സിദ്ധാര്‍ഥും കിയാരയും  Sidharth Malhotra Kiara Advani tied knot  Sidharth Malhotra Kiara Advani  Sidharth Malhotra Kiara Advani wedding reception  Sidharth Kiara second wedding reception  Sidharth Kiara wedding reception invitation leaked  Bollywood celebs will attend on SidKiara reception  Sidharth Malhotra Kiara Advani relationship  Sidharth Kiara wedding pictures and videos  താര ദമ്പതികള്‍ മുംബൈയിലേയ്‌ക്ക് പറന്നു  ബോളിവുഡ് സുഹൃത്തുക്കള്‍ക്കായുള്ള സല്‍ക്കാരത്തിനായി  SidKiara wedding reception  Sidharth Kiara to host a grand reception in Mumbai  Sidharth Kiara to host a grand reception  Sidharth Kiara  Sidharth Malhotra  Kiara Advani  ദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും  സിദ്ധാര്‍ഥ് മല്‍ഹോത്ര  കിയാര അദ്വാനി  സിദ്ധാര്‍ഥ് കിയാര വിവാഹം  സിദ്ധാര്‍ഥ് മല്‍ഹോത്ര കിയാര അദ്വാനി വിവാഹം
മുംബൈയില്‍ വിവാഹ സല്‍ക്കാരത്തിനൊരുങ്ങി സിദ്ധാര്‍ഥും കിയാരയും
author img

By

Published : Feb 11, 2023, 1:39 PM IST

Sidharth Malhotra Kiara Advani tied knot: രാജകീയ പ്രൗഢിയോടെ രാജസ്ഥാനിലെ ജയ്‌പൂരില്‍ വിവാഹിതരായ താര ദമ്പതികള്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും കല്യാണ ശേഷമുള്ള വിരുന്നിന്‍റെ ഒരുക്കത്തിലാണിപ്പോള്‍. വിവാഹ ശേഷം ഡല്‍ഹിയിലും മുംബൈയിലുമായി സത്കാരങ്ങള്‍ ഒരുക്കുമെന്ന് താര ദമ്പതികള്‍ നേരത്തെ അറിയിച്ചിരുന്നു. മുംബൈയില്‍ ഒരുക്കുന്ന വിവാഹ സത്കാരത്തില്‍ സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Sidharth Malhotra Kiara Advani wedding reception: ജയ്‌സാല്‍മീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ നടന്ന ആഡംബര വിവാഹ ശേഷം വധൂവരന്‍മാര്‍ സിദ്ധാര്‍ഥിന്‍റെ വസതിയിലേയ്‌ക്ക് പോയിരുന്നു. ഡല്‍ഹിയില്‍ ലീല പാലസില്‍ സിദ്ധാര്‍ഥിന്‍റെ കുടുംബത്തിനായി താര ദമ്പതികള്‍ അവരുടെ ആദ്യ വിവാഹ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഫെബ്രുവരി 9നായിരുന്നു വരന്‍റെ കുടുംബത്തിനായുള്ള വിവാഹസത്കാരം നടന്നത്.

Sidharth Kiara second wedding reception: തങ്ങളുടെ രണ്ടാമത്തെ വിവാഹ സത്കാരത്തിനായി താരദമ്പതികള്‍ ശനിയാഴ്‌ച മുംബൈയിലേക്ക് പോകും. ബോളിവുഡ് സെലിബ്രിറ്റികളുടെ സാന്നിധ്യത്തില്‍ സിനിമ കുടുംബത്തിന് ഗംഭീരമായ സ്വീകരണം ഒരുക്കുമെന്നാണ് സൂചന. ഫെബ്രുവരി 12ന് മുംബൈയിലെ സെന്‍റ് റെജിസ് ഹോട്ടലിലാകും രണ്ടാമത്തെ വിവാഹ വിരുന്ന്. വിവാഹ ശേഷമുള്ള അതിഗംഭീരമായ ചടങ്ങുകള്‍ രാത്രി 8.30 ഓടെ ആരംഭിക്കും.

Sidharth Kiara wedding reception invitation leaked: അതേസമയം മുംബൈയില്‍ നടക്കുന്ന വിവാഹ സത്കാരത്തിന്‍റെ ക്ഷണക്കത്ത് ഓണ്‍ലൈനില്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ സത്കാര ക്ഷണക്കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ക്ഷണക്കത്തില്‍ സിദ്ധാര്‍ഥിന്‍റെയും കിയാരയുടെയും വിവാഹത്തില്‍ നിന്നുള്ള പുഞ്ചിരിക്കുന്ന ചിത്രങ്ങളുമുണ്ട്. സത്കാരത്തിന്‍റെ തീയതി, സമയം, സ്ഥലം തുടങ്ങി വിശദാംശങ്ങളും ക്ഷണക്കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

Bollywood celebs will attend on SidKiara reception: നിരവധി ബോളിവുഡ് താരങ്ങളും വ്യവസായ പ്രമുഖരും പങ്കെടുക്കുന്ന ഒരു ഗംഭീരമായ ചടങ്ങായിരിക്കും മുംബൈയില്‍ നടക്കുന്ന സത്കാരം എന്നാണ് പ്രതീക്ഷ. ഷാരൂഖ് ഖാൻ, വരുൺ ധവാൻ, അക്ഷയ് കുമാർ, കരൺ ജോഹർ, ഷാഹിദ് കപൂർ, ജൂഹി ചൗള, അനിൽ കപൂർ, അജയ് ദേവ്ഗൺ, മനീഷ് മൽഹോത്ര, പരിണീതി ചോപ്ര, രാകുൽ പ്രീത് സിംഗ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.

Also Read: സ്വപ്‌നതുല്യം ഈ വിവാഹം: പ്രണയസഖിക്ക് 'സ്‌നേഹചുംബനം' നൽകി സിദ്ധാർഥ്

Sidharth Kiara wedding pictures and videos: സിദ്ധാര്‍ഥ്- കിയാര വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താര ദമ്പതികള്‍ തന്നെയാണ് തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. കഴിഞ്ഞ ദിവസം വിവാഹ ചടങ്ങിലെ മനോഹര നിമിഷങ്ങള്‍ അടങ്ങുന്ന ഒരു വീഡിയോയും താര ദമ്പതികള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വരണമാല്യം ചാര്‍ത്തിയ ശേഷം പരസ്‌പരം ചുംബിക്കുന്ന വീഡിയോയായിരുന്നു അത്.

Sidharth Malhotra Kiara Advani relationship: വിവാഹിതരാകുന്നതിന് മുമ്പ് സിദ്ധാർഥും കിയാരയും രണ്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. എന്നാല്‍ തങ്ങളുടെ ബന്ധം താരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരുന്നു. വിവാഹത്തിന് രണ്ട് ദിനം മുമ്പാണ് തങ്ങളുടെ വിവാഹ വാര്‍ത്ത താരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2021ല്‍ പുറത്തിറങ്ങിയ 'ഷേര്‍ഷ' എന്ന സിനിമയിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.