ETV Bharat / entertainment

നാലാമത്തെ പ്രദർശനത്തിലും നിറഞ്ഞ സദസ്; ശ്രദ്ധേയമായി ശ്രുതി ശരണ്യത്തിന്‍റെ 'ബി 32 മുതൽ ബി 44 വരെ'

author img

By ETV Bharat Kerala Team

Published : Dec 13, 2023, 10:44 AM IST

Screening of 'B 32 Muthal 44 Vare' at IFFK: 'ബി 32 മുതൽ ബി 44 വരെ' സംവിധായിക ശ്രുതി ശരണ്യം ഇടിവി ഭാരതിനോട്

A packed audience for B 32 Muthal 44 Vare  B 32 Muthal 44 Vare 4th show at IFFK  B 32 Muthal 44 Vare in IFFK  IFFK  IFFK 2023  2023 International Film Festival of Kerala  International Film Festival of Kerala 2023  ശ്രുതി ശരണ്യത്തിന്‍റെ ബി 32 മുതൽ ബി 44 വരെ  ബി 32 മുതൽ ബി 44 വരെ  ബി 32 മുതൽ ബി 44 വരെ ഐഎഫ്‌എഫ്‌കെയിൽ  ഐഎഫ്‌എഫ്‌കെ 2023  സംവിധായിക ശ്രുതി ശരണ്യം  screening of B 32 Muthal 44 Vare at IFFK  4th show of B 32 Muthal 44 Vare at IFFK
B 32 Muthal 44 Vare at IFFK
ഐഎഫ്‌എഫ്‌കെയിൽ കയ്യടി നേടി 'ബി 32 മുതൽ ബി 44 വരെ'

തിരുവനന്തപുരം : സ്‌ത്രീകളുടെ മാറിടത്തിനെ കുറിച്ച് ചർച്ച ചെയ്യുന്ന ശ്രുതി ശരണ്യത്തിന്‍റെ 'ബി 32 മുതൽ ബി 44 വരെ' സിനിമയ്‌ക്ക് ഐഎഫ്‌എഫ്‌കെയുടെ നാലാമത്തെ പ്രദർശന വേദിയിലും ലഭിച്ചത് നിറഞ്ഞ സദസ്. കരഘോഷത്തോടെയാണ് കാണികൾ ചിത്രത്തെ സ്വീകരിച്ചത് (A packed audience for B 32 Muthal 44 Vare at the 4th show at IFFK). പോരാട്ടങ്ങളുടെയും സ്വാതന്ത്ര്യത്തിന്‍റെയും പശ്ചാത്തലത്തിലുള്ള സിനിമകൾ ഉൾക്കൊള്ളിച്ച 28-ാം ഐഎഫ്‌എഫ്‌കെയിലാണ് മാറിടവുമായി ബന്ധപ്പെട്ട് സ്‌ത്രീകൾ സമൂഹത്തിൽ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള അവയ്‌ക്കുള്ള മറുപടി കൂടിയായ സിനിമയും പ്രദർശിപ്പിച്ചത്.

കെ എസ് എഫ് ഡി സിയുടെ (Kerala State Film Development Corporation) നിർമാണ പിന്തുണയോടെയാണ് ചിത്രം പുറത്തിറങ്ങിയത്. കേരള സർക്കാരിന്‍റെ സ്‌ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെ എസ് എഫ് ഡി സി വനിതാ സംവിധായകർക്കായി ഒരുക്കിയ സംരംഭത്തിലാണ് ശ്രുതി ശരണ്യവും ഭാഗമായത്. സർക്കാർ നിർമിച്ച ചിത്രമായതിനാൽ തന്നെ തന്‍റെ സിനിമയിലോ ആശയങ്ങളിലോ ബാഹികമായ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് സംവിധായിക ശ്രുതി ശരണ്യം പറയുന്നു.

സ്‌ത്രീയെ വർണിക്കാനും ഉപഭോഗ വസ്‌തുവാക്കാനും ഏറ്റവുമധികം വർണിക്കപ്പെട്ട അവയവം തന്നെയാണ് മാറിടം. ശരീരത്തിലെ ഈ ഒരു അവയവത്തിന്‍റെ പേരിൽ സ്‌ത്രീകൾ അനുഭവിക്കുന്ന വിഹ്വലതകളുടെ നേർക്കാഴ്‌ചയാണ് 'ബി 32 മുതൽ ബി 44 വരെ' പങ്കുവച്ചത്.

READ ALSO: 'രാഷ്ട്രീയ സിനിമകളായി വിലയിരുത്തപ്പെടുന്നത് തന്‍റെ വംശവും ലിംഗവും കാരണം'; സ്‌പിരിറ്റ്‌ ഓഫ് സിനിമ അവാർഡ് ജേതാവ് വനൂരി കഹിയു പറയുന്നു

പല ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഇമാൻ, സിയ, നിധി, ജയ,മാലിനി, റേച്ചൽ എന്നി ആറ് സ്‌ത്രീകളിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ആറ് പേരും തന്‍റെ മാറിടത്തിനാൽ അർഹതപ്പെട്ട ഇടങ്ങളിൽ തഴയപ്പെട്ടവരും സമൂഹത്തിൽ ഉപഭോഗവസ്‌തു ആകേണ്ടിയും വന്നവർ. ആറു സ്‌ത്രീകളിലൂടെ, ലോകത്തെ മുഴുവൻ സ്‌ത്രീകളും അനുഭവിക്കുന്ന ചൂഷണങ്ങൾ തിരശീലയിലേക്ക് പകർത്തുക കൂടിയാണ് ശ്രുതി എന്ന സംവിധായിക.

സ്‌ത്രീകളും ട്രാൻസ്‌ ജെൻഡർ വ്യക്തികളും സമൂഹത്തിൽ നേരിടുന്ന ഉടലിന്‍റെ രാഷ്‌ടീയം, അനീതികൾ തുടങ്ങിയവ വ്യക്തമായി പ്രതിപാദിക്കുന്ന സിനിമ കഴിഞ്ഞ ഏപ്രിലിലാണ് തിയേറ്ററുകളിൽ എത്തിയത്. സംവിധാനത്തിന് പുറമെ ശ്രുതി തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചത്. സുദീപ് പലനാടാണ് ചിത്രത്തിന് മനോഹരമായ സംഗീതം പകർന്നത്. ഛായാഗ്രഹണം സുദീപ് ഇളമണ്ണും നിർവഹിച്ചിരിക്കുന്നു.

അതേസമയം പ്രേക്ഷക പിന്തുണ ഇത്രയേറെ ലഭിച്ച സിനിമ ഇതുവരെ ഒടിടിയിൽ എത്തിയിട്ടില്ല. സർക്കാരിനോട് സംവിധായിക ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെങ്കിലും സിനിമ എപ്പോൾ ഒടിടിയിൽ എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ജനങ്ങളിൽ നിന്നും കൂടുതൽ സമ്മർദ്ദമുണ്ടായി, ചിത്രം ഒടിടിയിൽ എത്തുമെന്ന് പ്രതീക്ഷയുണ്ടെന്നും ശ്രുതി ശരണ്യം പറയുന്നു.

READ ALSO: ഐഎഫ്എഫ്‌കെ പൊളിയല്ലേ...; സിനിമ കാണാനും വൈബ് ആസ്വദിക്കാനും തലസ്ഥാനത്തേക്കെത്തുന്നവർ ഏറെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.