Shah Rukh Khan Pathaan release: ഷാരൂഖ് ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് 'പഠാന്‍'. ഷാരൂഖ് ഖാനും ദീപിക പദുക്കോണും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന 'പഠാന്‍' ജനുവരി 25നാണ് തിയേറ്ററുകളിലെത്തുക. ചിത്രം റിലീസിനടുത്ത സാഹചര്യത്തില്‍ സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചിരുന്നു.
CBFC cuts Shah Rukh Khan movie Pathaan: കനത്ത വെട്ടിച്ചുരുക്കലുകളും മാറ്റങ്ങളുമാണ് 'പഠാനി'ല്‍ സെന്‍സര്‍ ബോര്‍ഡ് നടത്തിയത്. തുടര്‍ന്ന് സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത 'പഠാന്' യുഎ സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. 'പഠാനി'ലെ 'ബേഷരം രംഗ്' ഗാനത്തിലെ ദീപികയുടെ ക്ലോസപ്പ് ഷോട്ടുകള്‍ ഉള്‍പ്പടെ 12 കട്ടുകളാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സിനിമയുടെ നിര്‍മാതാക്കളോട് നിര്‍ദേശിച്ചത്.
Public against Pathaan censoring: ഡയലോഗുകളില്‍ മാറ്റം വരുത്തിയത് ഉള്‍പ്പെടെ 12 കട്ടുകളും നടത്തിക്കൊണ്ട് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് പുറത്തുവിട്ടിരിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ പലരും രംഗത്തെത്തിയിരിക്കുകയാണ്. ബോര്‍ഡ് നിര്‍ദേശിച്ച കട്ടുകളില്‍ പലതും അനാവശ്യം ആണെന്ന് ആരോപിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.
Shreya Dhanwanthary calls ridiculous censorship: ഇപ്പോഴിതാ സെന്‍സര്‍ ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് നടി ശ്രേയ ധന്വന്തരി രംഗത്തെത്തിയിരിക്കുകയാണ്. ഇത് പരിഹാസ്യമാണെന്നാണ് ശ്രേയ ധന്വന്തരി ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
-
This is ridiculous. This is just ridiculous. Give our wonderful audience the power to decide what they want to see. If they don’t like something, allow them to show their distaste by not purchasing a ticket. Enough with this ridiculous censorship already! What is this?! https://t.co/J1jFt4UIow
— Shreya Dhanwanthary (@shreyadhan13) January 20, 2023 " class="align-text-top noRightClick twitterSection" data="
">This is ridiculous. This is just ridiculous. Give our wonderful audience the power to decide what they want to see. If they don’t like something, allow them to show their distaste by not purchasing a ticket. Enough with this ridiculous censorship already! What is this?! https://t.co/J1jFt4UIow
— Shreya Dhanwanthary (@shreyadhan13) January 20, 2023This is ridiculous. This is just ridiculous. Give our wonderful audience the power to decide what they want to see. If they don’t like something, allow them to show their distaste by not purchasing a ticket. Enough with this ridiculous censorship already! What is this?! https://t.co/J1jFt4UIow
— Shreya Dhanwanthary (@shreyadhan13) January 20, 2023
Shreya Dhanwanthary tweet: 'ഇത് വെറും പരിഹാസ്യമാണ്. എന്താണ് കാണേണ്ടത് എന്ന് തീരുമാനിക്കാനുള്ള അധികാരം പ്രേക്ഷകർക്ക് നൽകുക. അവർക്ക് കാണാന്‍ ഇഷ്‌ടമല്ലെങ്കിൽ, ടിക്കറ്റ് എടുക്കാതെ സിനിമ കാണാതെ അവരുടെ വെറുപ്പും പ്രതിഷേധവും പ്രകടിപ്പിക്കാൻ അവരെ അനുവദിക്കുക. ഈ പരിഹാസ്യമായ സെൻസർഷിപ്പ് മടുത്തു കഴിഞ്ഞു! ഇത് എന്താണ്?!' -ശ്രേയ ധന്വന്തരി കുറിച്ചു.
Pathaan censoring: 'പഠാന്‍' സിനിമയുടെ ആത്മാവിനെ തന്നെ കൊല്ലുന്ന തരത്തിലുള്ള സെന്‍സറിംഗ് ആണ് സെന്‍സര്‍ ബോര്‍ഡ് നടപ്പാക്കിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. സെന്‍സര്‍ ബോര്‍ഡിന്‍റെ പേര് മാറ്റി ഇന്ത്യന്‍ മൂവി ബുച്ചറിംഗ് ഫെഡറേഷന്‍ എന്നാക്കണമെന്നും കമന്‍റുകളുണ്ട്.
Reason behind Pathaan censoring: 'പഠാന്‍' മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയില്‍ കത്രിക വച്ചത്. സിനിമയുടെ ദൈര്‍ഘ്യം കുറിച്ചിട്ടില്ലെങ്കിലും നിരവധി വാക്കുകളും സംഭാഷണങ്ങളും സെന്‍സര്‍ ബോര്‍ഡ് നീക്കി. പകരം പുതിയ സംഭാഷണങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്.
Changes after Pathaan censoring: റോ എന്നതിന് പകരം ഹമാരേ എന്ന് മാറ്റിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് പകരം പ്രസിഡന്‍റ് എന്ന് മാറ്റി. ഇപ്രകാരം പ്രസിഡന്‍റ് എന്നാക്കി മാറ്റിയത് 13 ഇടങ്ങളിലാണ്. അശോക ചക്രയ്‌ക്ക് പകരം വീര്‍ പുരസ്‌കാര്‍, സ്‌കോച്ചിന് പകരം ഡ്രിങ്ക്‌സ്, എക്‌സ് കെജിബിക്ക് പകരം എക്‌സ് എസ്‌ബിയു തുടങ്ങിയവയാണ് മറ്റ് ചില മാറ്റങ്ങള്‍.
Changes in Pathaan Besharam song: സിനിമയിലെ 'ബേഷരം രംഗ്' ഗാന രംഗത്തിലും നിരവധി മാറ്റങ്ങളുണ്ട്. ഗാന രംഗത്തില്‍ നിന്നും നിതംബത്തിന്‍റെ ക്ലോസപ്പ് ഷോട്ടുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഇഴുകിചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങളും വെട്ടിച്ചുരുക്കിയിട്ടുണ്ട്.