Shine Tom Chacko reacts: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'കുറുപ്പ്' സിനിമയെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്നും അവഗണിച്ചതിനെതിരെ നടന്‍ ഷൈന്‍ ടോം ചാക്കോ. ഷൈന്‍ കേന്ദ്രകഥാപാത്രമാകുന്ന 'അടി' എന്ന ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചുള്ള കുറിപ്പിലാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍സ്‌റ്റഗ്രാമിലൂടെയായിരുന്നു നടന്‍റെ പ്രതികരണം.
Shine Tom Chacko against State Film award committee: 'ചലച്ചിത്ര പുരസ്‌കാര ജൂറി കുറുപ്പിനെ ഒഴിവാക്കിയത് പോലെ കഴിവുള്ളവരെ കണ്ടില്ലെന്ന് നടിക്കുന്നതിന്‍റെ വേദന താങ്കള്‍ക്ക് അറിയാമല്ലോ' എന്നാണ് ഷൈന്‍ കുറിച്ചിരിക്കുന്നത്. തന്‍റെ പോസ്‌റ്റിന് ദുല്‍ഖറിന്‍റെ മറുപടി കാത്തിരിക്കുകയാണെന്നും ഷൈന്‍ കുറിച്ചു.
Shine Tom Chacko to Dulquer Salmaan: 'ഞാന്‍ നിറഞ്ഞ മനസോടെയാണ് ഈ സിനിമ ചെയ്‌തത്. ഞാന്‍ അത് തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണ്. അഹാനയും ധ്രുവനും എല്ലാം മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. പിന്നെ രതീഷിന്‍റെ ഗംഭീര എഴുത്തും. കഴിവുളളവരെ കണ്ടില്ലെന്ന് നടിക്കുന്നതിന്‍റെ വേദന താങ്കള്‍ക്ക് അറിയാമല്ലോ, ചലച്ചിത്ര പുരസ്‌കാര ജൂറി നമ്മുടെ കുറുപ്പിനെ ഒഴിവാക്കിയത് പോലെ. പ്രിയ സുഹൃത്തേ, ഒരു മറുപടിക്കായി കാത്തിരിക്കുന്നു', ഷൈന്‍ ടോം ചാക്കോ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
Adi cast and crew: ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്‌ണകുമാര്‍, ധ്രുവന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അടി'. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും സിനിമയില്‍ വേഷമിടുന്നു. 'ഇഷ്‌കി'ന്‍റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ഫായിസ് സിദ്ധിഖ് ആണ് ഛായാഗ്രഹണം. 'സുഡാനി ഫ്രം നൈജീരിയ' ഫെയിം നൗഫല്‍ എഡിറ്റിങ് ചെയ്‌തിരിക്കുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം '96'ന് വേണ്ടി സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ആണ് സംഗീത സംവിധാനം.
സ്‌റ്റെഫി സേവ്യര്‍ വസ്‌ത്രാലങ്കാരവും സുഭാഷ് കരുണ്‍ കലാസംവിധാനവും നിര്‍വഹിച്ചു. രഞ്‌ജിത്ത് ആര്‍ ആണ് മേക്കപ്പ്. 'വരനെ ആവശ്യമുണ്ട്', 'മണിയറയിലെ അശോകന്‍', 'കുറുപ്പ്', 'ഉപചാരപൂര്‍വം ഗുണ്ടാ ജയന്‍', 'സല്യൂട്ട്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേ ഫറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ആറാമത്തെ ചിത്രമാണ് 'അടി'. 50 ദിവസങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്. ആലുവയിലും പരിസര പ്രദേശങ്ങളിലുമായായിരുന്നു ചിത്രീകരണം.
Also Read: 'ഇനി കൊല്ലുമെന്ന് എഴുതി വിടരുത്'; 'തല്ലുമാല'യിലെ കൂട്ടത്തല്ലില്‍ പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോ