ETV Bharat / entertainment

വൻ താരനിരയുമായി 'തേരി മേരി ഒരു ബീച്ച് കഹാനി' വരുന്നു - തേരി മേരി ഒരു ബീച്ച് കഹാനി

'Teri Meri Oru Beach Kahani' Coming Soon: നവാഗതയായ ആരതി ഗായത്രി ദേവി സംവിധാനം ചെയ്യുന്ന 'തേരി മേരി ഒരു ബീച്ച് കഹാനി'യിൽ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹണി റോസ്, അന്ന രാജൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Teri Meri Malayalam movie  Shine Tom Honey Rose Sreenath Bhasi  തേരി മേരി ഒരു ബീച്ച് കഹാനി  ഹണി റോസ് അന്ന രാജൻ സിനിമ
Teri Meri Oru Beach Kahani
author img

By ETV Bharat Kerala Team

Published : Jan 16, 2024, 5:29 PM IST

ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹണി റോസ്, അന്ന രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി പുതിയ ചിത്രം വരുന്നു. 'തേരി മേരി ഒരു ബീച്ച് കഹാനി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതയായ ആരതി ഗായത്രി ദേവിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി (Teri Meri Oru Beach Kahani movie title poster out).

ചിത്രത്തിന്‍റെ വേറിട്ട ടൈറ്റിൽ പ്രേക്ഷകരിൽ കൗതുകമുണർത്തുകയാണ്. പേര് പോലെ സിനിമയും വ്യത്യസ്‌തമായ അനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഈ സിനിമയുടെ രചനയും സംവിധായിക ആരതി ഗായത്രി ദേവി തന്നെയാണ് നിർവഹിക്കുന്നത്.

ടെക്‌സാസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ അംജിത് എസ് കെ, സെമീർ ചെമ്പയിൽ എന്നിവർ ചേർന്നാണ് 'തേരി മേരി ഒരു ബീച്ച് കഹാനി'യുടെ നിർമാണം. ടെക്‌സാസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ വരുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും.

Teri Meri Malayalam movie  Shine Tom Honey Rose Sreenath Bhasi  തേരി മേരി ഒരു ബീച്ച് കഹാനി  ഹണി റോസ് അന്ന രാജൻ സിനിമ
'തേരി മേരി ഒരു ബീച്ച് കഹാനി'

വർക്കലയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുക. വർഷങ്ങൾക്ക് ശേഷം വർക്കലയിൽ പൂർണമായി ചിത്രീകരിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കും 'തേരി മേരി'. പ്രമുഖ താരങ്ങൾക്കൊപ്പം ഓഡിഷൻ വഴി തെരഞ്ഞെടുത്ത അനേകം പുതുമുഖങ്ങളും ഈ സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

ഷൈൻ ടോം ചാക്കോയുടെ ജന്മദിനമായ സെപ്റ്റംബർ 15ന് ആയിരുന്നു സിനിമയുടെ ലോഞ്ച് നടന്നത്. കലൂർ ഐഎംഎ ഹൗസിൽ വച്ചായിരുന്നു ചടങ്ങ്. അലക്‌സ് തോമസ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസർ എൻ എം ബാദുഷയാണ്.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കൈലാസ് മേനോൻ ആണ്. ബിപിൻ ബാലകൃഷ്‌ണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് എംഎസ് അയ്യപ്പൻ നായറാണ്. പ്രൊഡക്ഷൻ കൺട്രോളർ : ബിനു മുരളി, ആർട്ട്‌ : സാബുറാം, കോസ്റ്റ്യൂം : വെങ്കിട് സുനിൽ, മേക്കപ്പ് : പ്രദീപ്‌ ഗോപാലകൃഷ്‌ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

വിക്രമിന്‍റെ 'തങ്കലാന്‍' റിലീസ് ഏപ്രിലിൽ: ചിയാന്‍ വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'തങ്കലാന്‍'. സിനിമയുടെ റിലീസ് സംബന്ധിച്ച വമ്പൻ അപ്‌ഡേറ്റ് പങ്കുവച്ച് നിർമാതാക്കൾ. ഏപ്രിലിൽ 'തങ്കലാൻ' ആഗോളതലത്തിൽ റിലീസ് ചെയ്യും. നേരത്തെ ജനുവരി 26നാണ് ഈ സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാലിപ്പോൾ റിലീസ് നീട്ടിയിരിക്കുകയാണ് (Pa Ranjith Chiyaan Vikram 'Thangalaan' to release in April).

READ MORE: ആരാധകരുടെ കാത്തിരിപ്പ് നീളും; വിക്രമിന്‍റെ 'തങ്കലാന്‍' റിലീസ് ഏപ്രിലിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.