ബോളിവുഡ് അരങ്ങേറ്റവുമായി ബന്ധപ്പെട്ട് വരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഗായികയും നടിയുമായ ഷെഹനാസ് ഗിൽ. സൽമാൻ ഖാൻ നായകനാകുന്ന കഭി ഈദ് കഭി ദിവാലി എന്ന ചിത്രത്തിൽ താനുമുണ്ടാകും എന്ന് അറിയിച്ചിരിക്കുകയാണ് ഷെഹനാസ്. ഇതോടെ താരത്തിന്‍റെ ആരാധകർ സന്തോഷത്തിലാണ്.
![Shehnaaz Gill on Kabhi Eid Kabhi Diwali shehnaaz gill on bollywood debut shehnaaz gill in Kabhi Eid Kabhi Diwali shehnaaz gill film with salman khan shehnaaz gill latest news Shehnaaz Gill reacts to rumours കഭി ഈദ് കഭി ദിവാലി ഷെഹനാസ് ഗിൽ ബോളിവുഡ് ചിത്രം shehnaaz gill kabhi eid kabhi diwali](https://etvbharatimages.akamaized.net/etvbharat/prod-images/16054306_p.jpg)
ഈ വർഷം ആദ്യം ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. ചിത്രത്തിൽ രാഘവ് ജുയാലിന്‍റെ ജോഡിയായിട്ടാണ് ഷെഹനാസ് എത്തുക. ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൽമാൻ ഖാൻ, വെങ്കിടേഷ് ദഗ്ഗുബതി, പൂജ ഹെഡ്‌ഗെ എന്നിവരും പ്രധാനവേഷത്തിലെത്തും.
ബിഗ് ബോസ് 13ന് ശേഷമാണ് ഷെഹനാസ് അറിയപ്പെടാൻ തുടങ്ങിയത്. ബിഗ് ബോസിൽ നിന്ന് പുറത്തുവന്നതിന് ശേഷം നിരവധി മ്യൂസിക് വീഡിയോകളിൽ അഭിനയിച്ചു. ദിൽജിത് ദോസഞ്ചിന്റെ ഹോൺസ്‌ലാ രാഖ് ആണ് ഷെഹനാസ് അവസാനമായി ചെയ്‌ത മ്യൂസിക് വീഡിയോ. ശിൽപ ഷെട്ടിയുടെ ടോക്ക് ഷോയിലും താരം പങ്കെടുത്തിരുന്നു.