മുംബൈ : സന്തോഷിക്കാനുള്ള ഒരു അവസരവും ഷെഹ്‌നാസ് ഗില്‍ നഷ്‌ടപ്പെടുത്താറില്ല. ചെറിയ കാര്യങ്ങളില്‍ പോലും താരം സന്തോഷം കണ്ടെത്താറുണ്ട്. അതിനുദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന നടിയുടെ വീഡിയോ.
Shehnaaz Gill dance with peacock: മയിലിനൊപ്പം നൃത്തം ചെയ്യുന്ന ഷെഹ്‌നാസിനെയാണ് വീഡിയോയില്‍ കാണാനാവുക. ചിറകുകള്‍ വിരിച്ച് നൃത്തം ചെയ്യുന്ന മയിലിനെ പോലെ തന്‍റെ രണ്ട് കൈകളും വിടര്‍ത്തി നിറ പുഞ്ചിരിയോടെയാണ് നടി നൃത്തം ചെയ്യുന്നത്. മയിലിനൊപ്പം വെള്ള സ്യൂട്ടില്‍ അതിമനോഹരിയായാണ് നടിയെ കാണാനാവുക.
- " class="align-text-top noRightClick twitterSection" data="
">
Shehnaaz Gill feeds a peacock with her hands: നൃത്തം ചെയ്യുന്ന വീഡിയോ കൂടാതെ ഒരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മയിലിന് ഭക്ഷണം നല്‍കുന്ന നടിയെയാണ് രണ്ടാമത്തെ വീഡിയോയില്‍ കാണാനാവുക. നിമിഷ നേരം കൊണ്ട് രണ്ട് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
Also Read: 4 കുഞ്ഞ് അതിഥികള്‍ക്ക് ഭക്ഷണം നല്‍കി കത്രീന; വീഡിയോ വൈറല്‍
Fans say Shehnaaz spreading happiness everywhere: ഷെഹ്‌നാസിന്‍റെ ഈ എളിമയെ പുകഴ്‌ത്തി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 'എല്ലായിടത്തും സന്തോഷം പടര്‍ത്തുന്നു...' 'ദൈവം എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകും. നല്ല മനുഷ്യരെ ദൈവം എല്ലായിപ്പോഴും പിന്തുണയ്‌ക്കും.' 'അവള്‍ വളരെ സന്തോഷവതിയായി കാണപ്പെടുന്നു.' 'ആ വീഡിയോയില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നില്ല..' തുടങ്ങി നിരവധി കമന്‍റുകളാണ് വീഡിയോക്ക് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Shehnaaz Gill bollywood debut: റിപ്പോര്‍ട്ടുകള്‍ പ്രകാരം, നടി ബോളിവുഡ് അരങ്ങേറ്റത്തിനായുള്ള തയ്യാറെടുപ്പിലാണ്. സല്‍മാന്‍ ഖാനൊപ്പം 'കബി ഈദ് കബി ദിവാലി' എന്ന ചിത്രത്തിലാകും ഷെഹ്‌നാസ് ഗില്‍ വേഷമിടുക. ആയുഷ്‌മാന്‍ ഖുറാന, പൂജ ഹെഗ്‌ഡെ, സഹീര്‍ ഇക്‌ബാല്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രത്തിലും നടി വേഷമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.