മലയാളികളുടെ പ്രിയ താരം ഷറഫുദ്ദീൻ നായകനായി എത്തുന്ന ചിത്രം 'തോല്‍വി എഫ്‌സി'യിലെ പുതിയ ഗാനം പുറത്ത്. സൂരജ് സന്തോഷും സിജിൻ തോമസും ചേർന്ന് ആലപിച്ച 'പതിയെ...' എന്ന മനോഹരമായ മെലഡിയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Sharaf U Dheen's Tholvi F.C movie new song Pathiye out). സിജിൻ തോമസാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
കോമഡി ഡ്രാമ ജോണറില്‍ എത്തുന്ന ഈ സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത് ജോര്‍ജ് കോരയാണ്. അഭിനേതാവെന്ന നിലയിലും പ്രേക്ഷകർക്ക് സുപരിചിതനായ ജോര്‍ജ് കോര 'തോല്‍വി എഫ്‌സി'യിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുമുണ്ട്. 'പ്രേമം', 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള', 'ജാനകി ജാനെ' ഉൾപ്പടെയുള്ള സിനിമകളിലെ ജോർജ് കോരയുടെ പ്രകടനം കയ്യടി നേടിയിരുന്നു.
- " class="align-text-top noRightClick twitterSection" data="">
അതേസമയം ജോണി ആന്‍റണി, ആശ മഠത്തിൽ, അൽത്താഫ് സലീം എന്നിവരാണ് 'തോല്‍വി എഫ്‌സി'യിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കുരുവിള എന്നാണ് ജോണി ആന്‍റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കുരുവിളയുടെ മക്കളായ ഉമ്മനായി ഷറഫുദ്ദീനും തമ്പിയായി ജോർജ് കോരയും വേഷമിടുന്നു. ജിനു ബെൻ, മീനാക്ഷി രവീന്ദ്രൻ, അനുരാജ് ഒ ബി, രഞ്ജിത്ത് ശേഖർ, ബാലനടൻമാരായ എവിൻ, കെവിൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് ശ്രദ്ധേയ വേഷങ്ങളിൽ അണിനിരക്കുന്നത്.
READ ALSO: Tholvi FC New Song : 'തോൽവി എഫ്സി'യുടെ പിന്നണി കാഴ്‌ചകളുമായി പുതിയ ഗാനം; പാടിത്തകർത്ത് വിനീത്
ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയതും ജോര്‍ജ് കോര തന്നെയാണ്. നേഷൻ വൈഡ് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ എബ്രഹാം ജോസഫ് ആണ് 'തോൽവി എഫ്സി'യുടെ നിർമാണം. ജോർജ് കോര സഹനിർമാതാവായ 'തിരികെ' എന്ന ചിത്രത്തിന് ശേഷം നേഷൻ വൈഡ് പിക്‌ചേഴ്‌സ് ഒരുക്കുന്ന ചിത്രം കൂടിയാണ് 'തോൽവി എഫ്‍സി'. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ് മാത്യു മന്നത്താനിൽ എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിർമാതാക്കൾ. ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസർ പ്രണവ് പി പിള്ള ആണ്.
അടുത്തിടെയാണ് ചിത്രത്തിന്‍റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മേക്കിങ്ങിന്‍റെ മികവ് ഉടനീളം പുലർത്തുന്നതായിരുന്നു ഈ ട്രെയിലർ. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ മറ്റ് രണ്ട് ഗാനങ്ങളും പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.
ശ്യാമപ്രകാശ് എം എസ് ആണ് ഈ സിനിമയുടെ ഛായാഗ്രാഹകൻ. സിജിൻ തോമസിന് പുറമെ വിഷ്‌ണു വർമ, കാർത്തിക് കൃഷ്‌ണൻ എന്നിവരാണ് 'തോൽവി എഫ്‌സി'യിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. സിബി മാത്യു അലക്‌സ് ആണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. ലാൽ കൃഷ്‌ണയാണ് എഡിറ്റിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ഷനും നിർവഹിച്ചിരിക്കുന്നത്.