ഷെയിൻ നിഗത്തെ (Shane Nigam) കേന്ദ്രകഥാപാത്രമാക്കി ശ്യാം ശശി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വേല' (Vela). 'വേല'യുടെ ഉദ്വേഗജനകമായ ട്രെയിലര്‍ കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍റെ (Dulquer Salmaan) 'കിംഗ് ഓഫ് കൊത്ത'ക്കൊപ്പമാണ് (King of Kotha) റിലീസ് ചെയ്‌തത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന 1.55 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്.
ഉല്ലാസ് അഗസ്‌റ്റിൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ ഷെയിന്‍ നിഗം എത്തുന്നത്. മല്ലികാർജ്ജുനന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി സണ്ണി വെയ്‌നും (Sunny Wayne) ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. പൊലീസ് വേഷത്തിൽ ഷെയിൻ നിഗവും സണ്ണി വെയ്‌നും കൊമ്പുകോർക്കുന്ന ദൃശ്യങ്ങളും ട്രെയിലറിലുണ്ട്. നിമിഷ നേരം കൊണ്ട് ട്രെയിലര്‍ ട്രെന്‍ഡിങിലും ഇടംപിടിച്ചു.
- " class="align-text-top noRightClick twitterSection" data="">
ഒരു പൊലീസ് കൺട്രോൾ റൂമിന്‍റെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം. ട്രെയിലറിലെ ഷെയ്‌ന്‍ നിഗം, സിദ്ധാര്‍ഥ് ഭരതന്‍, സണ്ണി വെയ്‌ന്‍ എന്നിവരുടെ ഡയലോഗുകളും ശ്രദ്ധേയമാണ്. 'പവര്‍ എന്നത് ഒരാളെ അടിമ ആക്കാന്‍ മാത്രം അല്ല, സഹായിച്ചില്ലേലും ഉപദ്രവിക്കാതെ ഇരുന്നൂടെ', 'ഫേക്ക് കോള്‍സിനെ അവോയ്‌ഡ് ചെയ്യുന്ന സമയത്ത് ജെനുവിന്‍ കോള്‍സിനെ ഐഡന്‍റിഫൈ ചെയ്യാന്‍ പറ്റാതെ പോകരുത്' -തുടങ്ങിയവയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്ന 'വേല' ട്രെയിലറിലെ ഡയലോഗുകള്‍.
ശക്തമായ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷെയിന്‍ നിഗം, സണ്ണി വെയ്‌ന്‍ എന്നിവരുടെ ക്യാരക്‌ടര്‍ പോസ്‌റ്ററുകള്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ക്യാരക്‌ടര്‍ പോസ്‌റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്‌തിരുന്നു.
ഷെയിന്‍ നിഗം, സണ്ണി വെയ്‌ന്‍ എന്നിവരെ കൂടാതെ സിദ്ധാർഥ് ഭരതനും അതിഥി ബാലനും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. എം സജാസിന്‍റെ തിരക്കഥയില്‍ ശ്യാം ശശിയാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
സിൻസിൽ സെല്ലുലോയിഡിന്‍റെ ബാനറിൽ എസ് ജോർജ് ആണ് സിനിമയുടെ നിര്‍മാണം. ബാദുഷ പ്രൊഡക്ഷൻസാണ് 'വേല'യുടെ സഹ നിർമാതാക്കൾ. ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസ് ആണ് 'വേല' തിയേറ്ററുകളില്‍ എത്തിക്കുന്നത്. സുരേഷ് രാജൻ ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് ചിത്ര സംയോജനവും നിര്‍വഹിച്ചിരിക്കുന്നു. സാം സി എസ് ആണ് സംഗീതം.
ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - പ്രശാന്ത് ഈഴവൻ, അസിസ്‌റ്റന്‍റ് ഡയറക്ടേഴ്‌സ് - അദിത്ത് എച്ച് പ്രസാദ്, ഷിനോസ്, അഭിലാഷ് പി ബി, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - ഷൈൻ കൃഷ്‍ണ, തൻവിൻ നസീർ, കൊറിയോഗ്രാഫി - കുമാർ ശാന്തി, സംഘട്ടനം - പി സി സ്‌റ്റണ്ട്‍സ്, കലാസംവിധാനം - ബിനോയ് തലക്കുളത്തൂർ, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്‍ണൻ, മേക്കപ്പ് - അമൽ ചന്ദ്രൻ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - എബി ബെന്നി, ഔസേപ്പച്ചൻ, സൗണ്ട് ഡിസൈൻ - എം ആർ രാജാകൃഷ്‌ണൻ, പ്രൊജക്‌ട് ഡിസൈനർ - ലിബർ ഡേഡ് ഫിലിംസ്, ഫിനാൻസ് കൺട്രോളർ - അഗ്നിവേശ്, പ്രൊഡക്ഷൻ മാനേജർ - മൻസൂർ, ഡിസൈൻസ് - ടൂണി ജോൺ, സ്‌റ്റിൽസ് - ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി - ഓൾഡ് മോങ്ക്‌സ്, പിആർഒ - പ്രതീഷ് ശേഖർ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.
Also Read: Vela Trailer Release : കിംഗ് ഓഫ് കൊത്തയുടെ റിലീസിനൊപ്പം വേലയുടെ ട്രെയിലര്‍