ഷെയിൻ നിഗമിന്‍റെ (Shane Nigam) ഏറ്റവും പുതിയ ചിത്രമായ 'വേല'യിലെ ഗാനം പുറത്ത് (Vela movie lyrical video). ചിത്രത്തിലെ 'പാതകള്‍ പലര്‍' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത് (Paathakal song). ചിത്രത്തിലെ മനോഹരമായൊരു പ്രണയ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത് (Vela movie romantic song).
മെഗാസ്‌റ്റാര്‍ മമ്മൂട്ടിയാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്‌തത്. അന്‍വര്‍ അലിയുടെ ഗാന രചനയില്‍ സാം സിഎസിന്‍റെ സംഗീതത്തില്‍ ഹരിചരണ്‍ ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് (Vela song). ഷെയിൻ നിഗവും സണ്ണി വെയ്‌നുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്‍റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പൊലീസ് കൺട്രോൾ റൂമിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഉല്ലാസ് അഗസ്‌റ്റിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ഷെയിൻ നിഗം വേഷമിടുന്നത്. മല്ലികാർജുനൻ എന്ന പൊലീസ് ഓഫിസറുടെ വേഷത്തില്‍ സണ്ണി വെയ്‌നും പ്രത്യക്ഷപ്പെടും. നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതനും ചിത്രത്തിൽ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതിഥി ബാലനും പ്രധാന വേഷത്തെ അവതരിപ്പിക്കും.
![Shane Nigam starring Vela Shane Nigam Vela Vela movie lyrical video Paathakal released Vela movie lyrical video Paathakal Vela movie lyrical video Paathakal song പ്രണയിച്ച് ഷെയിന്‍ നിഗം വേലയിലെ മനോഹര പ്രണയ ഗാനം ഷെയിന്‍ നിഗം ഷെയിന്‍ നിഗം ചിത്രങ്ങള്‍ വേലയിലെ ഗാനം Vela songs Shane Nigam movies Mammootty shared Vela movie song](https://etvbharatimages.akamaized.net/etvbharat/prod-images/14-10-2023/kl-ekm-01-vinayak-scriptpic_13102023190832_1310f_1697204312_902.jpg)
നവംബര്‍ 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ദുൽഖർ സൽമാന്‍റെ വേഫേറെർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ടി സീരീസാണ് 'വേല'യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
![Shane Nigam starring Vela Shane Nigam Vela Vela movie lyrical video Paathakal released Vela movie lyrical video Paathakal Vela movie lyrical video Paathakal song പ്രണയിച്ച് ഷെയിന്‍ നിഗം വേലയിലെ മനോഹര പ്രണയ ഗാനം ഷെയിന്‍ നിഗം ഷെയിന്‍ നിഗം ചിത്രങ്ങള്‍ വേലയിലെ ഗാനം Vela songs Shane Nigam movies Mammootty shared Vela movie song](https://etvbharatimages.akamaized.net/etvbharat/prod-images/14-10-2023/kl-ekm-01-vinayak-scriptpic_13102023190832_1310f_1697204312_110.jpg)
ബാദുഷ പ്രൊഡക്ഷൻസാണ് സിനിമയുടെ സഹ നിർമാതാക്കൾ. സിൻസിൽ സെല്ലുലോയിഡിന്‍റെ ബാനറിൽ എസ് ജോർജ് ആണ് സിനിമയുടെ നിര്‍മാണം. എം സജാസിന്‍റെ തിരക്കഥയില്‍ ശ്യാം ശശിയാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സുരേഷ് രാജൻ ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിംങ്ങും നിര്‍വഹിച്ചിരിക്കുന്നു.
![Shane Nigam starring Vela Shane Nigam Vela Vela movie lyrical video Paathakal released Vela movie lyrical video Paathakal Vela movie lyrical video Paathakal song പ്രണയിച്ച് ഷെയിന്‍ നിഗം വേലയിലെ മനോഹര പ്രണയ ഗാനം ഷെയിന്‍ നിഗം ഷെയിന്‍ നിഗം ചിത്രങ്ങള്‍ വേലയിലെ ഗാനം Vela songs Shane Nigam movies Mammootty shared Vela movie song](https://etvbharatimages.akamaized.net/etvbharat/prod-images/14-10-2023/kl-ekm-01-vinayak-scriptpic_13102023190832_1310f_1697204312_544.jpg)
സംഘട്ടനം - പി സി സ്‌റ്റണ്ട്‍സ്, കൊറിയോഗ്രഫി - കുമാർ ശാന്തി, കലാസംവിധാനം - ബിനോയ് തലക്കുളത്തൂർ, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്‍ണൻ, മേക്കപ്പ് - അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - പ്രശാന്ത് ഈഴവൻ, അസിസ്‌റ്റന്‍റ് ഡയറക്ടേഴ്‌സ് - അദിത്ത് എച്ച് പ്രസാദ്, ഷിനോസ്, അഭിലാഷ് പി ബി, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - ഷൈൻ കൃഷ്‍ണ, തൻവിൻ നസീർ, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - സുനിൽ സിങ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ഔസേപ്പച്ചൻ, എബി ബെന്നി, ലിജു നടേരി, പ്രൊഡക്ഷൻ മാനേജർ - മൻസൂർ, സൗണ്ട് ഡിസൈൻ - എം ആർ രാജാകൃഷ്‌ണൻ, പ്രൊജക്‌ട് ഡിസൈനർ - ലിബർ ഡേഡ് ഫിലിംസ്, ഡിസൈൻസ് - ടൂണി ജോൺ, ഫിനാൻസ് കൺട്രോളർ - അഗ്നിവേശ്, സ്‌റ്റിൽസ് - ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി - ഓൾഡ് മോങ്ക്‌സ്, ഡിജിറ്റൽ മാർക്കറ്റിങ് - വിഷ്‌ണു സുഗതൻ, പിആർഒ - പ്രതീഷ് ശേഖര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.