Ullasam release date: ഷെയിന്‍ നിഗത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'ഉല്ലാസം'. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ ഒന്നിനാണ് 'ഉല്ലാസം' തിയേറ്ററുകളിലെത്തുക. ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്‌തമായ രൂപത്തിലും ഭാവത്തിലുമാണ് 'ഉല്ലാസ'ത്തില്‍ ഷെയിന്‍ നിഗം പ്രത്യക്ഷപ്പെടുക.
Choreographer Baba Bhaskar debut in Malayalam: സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. തെന്നിന്ത്യന്‍ സിനിമകളിലെ പ്രശസ്‌ത നൃത്ത സംവിധായകന്‍ ബാബ ഭാസ്‌കര്‍ നൃത്ത ചുവടുകള്‍ ഒരുക്കിയ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകയും 'ഉല്ലാസ'ത്തിനുണ്ട്.
- " class="align-text-top noRightClick twitterSection" data="">
Ullasam song: ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ ടീസറും ട്രെയിലറും ഗാനവുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സിനിമയിലെ 'പെണ്ണേ പെണ്ണേ' എന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 'ഉല്ലാസ'ത്തിലെ ആദ്യ വീഡിയോ ഗാനമാണിത്. ഗാന രംഗത്തില്‍ യാത്രയ്‌ക്കിടെയുള്ള വിവാഹ ആഘോഷത്തില്‍ പങ്കുചേരുന്ന ഷെയിന്‍ നിഗത്തെയും നായികയെയുമാണ് കാണാനാവുക.
Ullasam trailer: ഷെയിന്‍ നിഗത്തിന്‍റെ നൃത്തച്ചുവടുകള്‍ ഗാനത്തെ കൂടുതല്‍ മനോഹരമാക്കി. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍റെ സംഗീതത്തില്‍ ഷെംബകരാജ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം. ചിത്രത്തിന്‍റെ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. മനോഹരമായൊരു പ്രണയ ചിത്രമാകും 'ഉല്ലാസം' എന്നാണ് ട്രെയ്‌ലര്‍ നല്‍കിയ സൂചന.
Shane Nigam about Pranav Mohanlal meet: ഉല്ലാസത്തിലെ ടീസറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബസില്‍ യാത്ര ചെയ്യുന്ന ഷെയിന്‍റെ കഥാപാത്രം, തന്‍റെ ഹിമാലയന്‍ യാത്രയെ കുറിച്ചും അതിനിടെ പ്രണവ് മോഹന്‍ലാലിനെ കണ്ടുമുട്ടിയതും വിവരിക്കുന്നത് ടീസറില്‍ കാണാം. പ്രണവിന് പിന്നീട് എവിടെ പോകണമെങ്കിലും താന്‍ ഇല്ലാതെ പറ്റില്ലെന്ന് ഷെയിന്‍ ബഡായി പറയുന്നതും ടീസറിലുണ്ട്.
Ullasam stars: നിരവധി പരസ്യ ചിത്രങ്ങളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും മറ്റും പ്രശസ്‌തയായ പവിത്ര ലക്ഷ്‌മിയാണ് നായിക. ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ലിയോണ ലിഷോയ്, ജോജി, നയന, അംബിക, അപ്പുക്കുട്ടി തുടങ്ങിയവരും അണിനിരക്കുന്നു.
Ullasam crew: നവാഗതനായ ജീവന്‍ ജോജോ ആണ് സംവിധാനം. കൈതമറ്റം ബ്രദേഴ്‌സിന്‍റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്‌റ്റി കൈതമറ്റം എന്നിവരാണ് നിര്‍മാണം. പ്രവീണ്‍ ബാലകൃഷ്‌ണനാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. 'അരവിന്ദന്‍റെ അതിഥികള്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സമീറ സനീഷാണ് വസ്‌ത്രാലങ്കാരം, റഷീദ് അഹമ്മദ് ആണ് മേക്ക് അപ്പ്.