ETV Bharat / entertainment

'പ്രണയം നടിച്ച് ഷാരോണിനെ കൊന്നു കളഞ്ഞവള്‍ക്ക് മാപ്പില്ല; പരമാവധി ശിക്ഷ നല്‍കണം', പ്രതികരിച്ച് ഷംന കാസിം - ഷാരോണ്‍ രാജ് വധക്കേസ്‌

പ്രണയം നടിച്ച് നടത്തിയ ആസൂത്രിത കൊലപാതകത്തിന് മാപ്പില്ലെന്ന് ഷംന കാസിം. വെട്ടി വീഴ്‌ത്തി ആണും, വിഷം കൊടുത്ത് പെണ്ണും എന്നുമാണ് വിഷയത്തില്‍ നടന്‍ ചന്തുനാഥിന്‍റെ പ്രതികരണം.

Shamna Kasim reacts on Sharon murder case  Shamna Kasim  Sharon murder case  Shamna Kasim reacts  Chandhunadh reacts on Shanon murder  ഷംന കാസിം  പ്രണയം  ചന്തുനാഥ്  ഷാരോണ്‍ രാജ് വധക്കേസ്‌  ഗ്രീഷ്‌മയ്‌ക്ക് പരമാവധി ശിക്ഷ
'പ്രണയം നടിച്ച് ഷാരോണിനെ കൊന്നു കളഞ്ഞവള്‍ക്ക് മാപ്പില്ല; പരമാവധി ശിക്ഷ നല്‍കണം', പ്രതികരിച്ച് ഷംന കാസിം
author img

By

Published : Oct 31, 2022, 7:50 PM IST

Updated : Oct 31, 2022, 9:42 PM IST

Shamna Kasim reacts on Sharon murder case: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഷാരോണ്‍ രാജ് വധക്കേസ്‌ പ്രതി ഗ്രീഷ്‌മയ്‌ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് നടി ഷംന കാസിം. പ്രണയം നടിച്ച് നടത്തിയ ആസൂത്രിത കൊലപാതകത്തിന് മാപ്പില്ലെന്ന് ഷംന അഭിപ്രായപ്പെട്ടു. ഫേസ്‌ബുക്കിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

'പ്രണയം നടിച്ച് ഷാരോണിനെ കൊന്നു കളഞ്ഞവള്‍ മരണത്തിലേയ്‌ക്ക് അവന്‍ നടന്നു പോകുമ്പോള്‍ അവന്‍ അവളെ അത്രയ്‌ക്കും വിശ്വസിച്ചിരുന്നിരിക്കും. ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല. പരമാവധി ശിക്ഷ നല്‍കണം', ഷംന കാസിം കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

Chandhunadh reacts on Sharon murder: വിഷയത്തില്‍ നടന്‍ ചന്ദുനാഥും പ്രതികരിച്ചിട്ടുണ്ട്. വിഷ്‌ണു പ്രിയയുടെയും ഷാരോണിന്‍റെയും കൊലപാതകങ്ങളെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ചന്ദുനാഥിന്‍റെ പ്രതികരണം. 'വെട്ടി വീഴ്‌ത്തി ആണും, വിഷം കൊടുത്ത് പെണ്ണും. സമത്വത്തിന് വേണ്ടിയുള്ള സമരങ്ങള്‍ക്കിടയില്‍ സൈക്കോളജിക്കല്‍ ആയ ഇത്തരം വൈകല്യങ്ങളുടെ മൂലകാരണങ്ങള്‍ കണ്ടെത്തി മുളയിലേ നുള്ളാനും സമൂഹത്തിന് സാധിക്കട്ടെ', ചന്തുനാഥ് കുറിച്ചു.

Also Read: 'ആളുകള്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു, ഞാന്‍ ഗവര്‍ണറോട് അഭ്യര്‍ഥിക്കുന്നു'; രണ്ട് കേസിലും ആര്‍ട്ടിക്കിള്‍ 161 പ്രയോഗിക്കണം

Last Updated : Oct 31, 2022, 9:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.