ETV Bharat / entertainment

ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് അമ്മ ; 'നടപടിക്ക് നിര്‍വാഹകസമിതിയെ ചുമതലപ്പെടുത്തി' - Shammy Thilakan shoots AMMA meeting

അമ്മയില്‍ നിന്ന് ഷമ്മിയെ പുറത്താക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് ഭാരവാഹികളുടെ വിശദീകരണം

Shammy Thilakan expelled from Amma  AMMA against Shammy Thilakan  ഷമ്മി തിലകനെ അമ്മയില്‍ നിന്നും പുറത്താക്കി  Shammy Thilakan shoots AMMA meeting
അച്ചടക്ക ലംഘനം; ഷമ്മി തിലകനെ അമ്മയില്‍ നിന്നും പുറത്താക്കി
author img

By

Published : Jun 26, 2022, 3:48 PM IST

Updated : Jun 26, 2022, 4:58 PM IST

Shammy Thilakan not expelled from Amma : താര സംഘടനായ അമ്മയില്‍ നിന്ന് നടന്‍ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് ഭാരവാഹികള്‍. ഷമ്മി തിലകന്‍റെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും നടപടിയെന്ന് നടന്‍ സിദ്ദിഖ്‌ മാധ്യമങ്ങളോട്‌ വ്യക്തമാക്കി. അമ്മയില്‍ നിന്ന് ഷമ്മിയെ പുറത്താക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് വിശദീകരണം.

AMMA against Shammy Thilakan: പ്രസിഡന്‍റ്‌ മോഹന്‍ലാലിന്‍റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് അമ്മ ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്‌. വാര്‍ഷിക ജനറല്‍ ബോഡിക്ക് ഒരാളെ പുറത്താക്കാന്‍ അധികാരമില്ലെന്നും അന്തിമ തീരുമാനം എക്സിക്യുട്ടീവ് കമ്മിറ്റിയുടേതാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വിഷയത്തില്‍ നടനെതിരെ നടപടിയെടുക്കാന്‍ നിര്‍വാഹക സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു.

Also Read: സന്തോഷ വാര്‍ത്ത പങ്കുവച്ച് ഹരീഷ്‌ പേരടി; അമ്മയ്‌ക്ക് നന്ദി പറഞ്ഞ്‌ നടന്‍

Shammy Thilakan shoots AMMA meeting: 2021 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗം ഷമ്മി തിലകന്‍ മൊബൈലില്‍ ചിത്രീകരിച്ചതാണ് വിവാദമായത്‌. ഇത് കണ്ട ഉടന്‍ യോഗത്തില്‍ പങ്കെടുത്ത താരങ്ങളിലൊരാള്‍ സംഘടന നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നാല്‌ തവണ ഷമ്മിയോട്‌ ഹാജരാകാന്‍ അമ്മ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ എത്തുകയോ അച്ചടക്ക സമിതിക്ക് നടന്‍ വിശദീകരണം നല്‍കുകയോ ചെയ്‌തില്ല.

തുടര്‍ന്ന് നടനെതിരെ നടപടി വേണമെന്ന ആവശ്യവുമായി അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു. യോഗം ചിത്രീകരിച്ചത് തെറ്റാണ് എന്നാണ് പൊതുവികാരം. അമ്മ ഭാരവാഹികള്‍ക്ക് എതിരെ ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ടതും വിവാദമായിരുന്നു.

Last Updated : Jun 26, 2022, 4:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.