ETV Bharat / entertainment

'തീര്‍ത്ത് പറയാം, ഈ ഫ്ലാറ്റില്‍ ആത്മാവുണ്ട്!' നിഗൂഢതകള്‍ നിറച്ച് മോഹന്‍ലാല്‍; ട്രെയിലര്‍ ട്രെന്‍ഡിങില്‍

author img

By

Published : Jan 2, 2023, 10:10 AM IST

Alone trailer in YouTube trending: എലോണ്‍ ഹൊറര്‍ ത്രില്ലറോ? ആകാംക്ഷ നിറച്ച് എലോണ്‍ ട്രെയിലര്‍

നിഗൂഢതകള്‍ നിറച്ച് എലോണ്‍ ട്രെയിലര്‍  എലോണ്‍ ട്രെയിലര്‍  നിഗൂഢതകള്‍ നിറച്ച് മോഹന്‍ലാല്‍  ട്രെയിലര്‍ ട്രെന്‍ഡിങില്‍  മോഹന്‍ലാല്‍  Shaji Kailas Mohanlal movie Alone  Shaji Kailas Mohanlal movie  Alone  Alone trailer  Alone trailer in YouTube trending  Mohanlal movie  Mohanlal  Mohanlal movie Alone trailer  Alone release  എലോണ്‍  എലോണ്‍ ട്രെയിലര്‍  എലോണ്‍ റിലീസ്  ഷാജി കൈലാസ് ചിത്രം  ഷാജി കൈലാസ്  പൃഥ്വിരാജ്  മഞ്ജു വാര്യര്‍  എലോണ്‍ ഹൊറര്‍ ത്രില്ലറോ  ആകാംക്ഷ നിറച്ച് എലോണ്‍ ട്രെയിലര്‍
നിഗൂഢതകള്‍ നിറച്ച് എലോണ്‍ ട്രെയിലര്‍

Mohanlal movie Alone trailer: വളരെ നിഗൂഢതകളും ആകാംക്ഷയും നിറച്ച ട്രെയിലറാണ് 'എലോണിന്‍റേ'തായി പുറത്തിറങ്ങിയത്. പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരുന്ന 'എലോണിന്‍റെ' ട്രെയിലര്‍ ആരാധകര്‍ക്ക് ഒരു പുതുവത്സര സമ്മാനമായിരുന്നു. പ്രേത കഥയാണോ 'എലോണ്‍' പറയുന്നത് എന്ന് സംശയം ജനിപ്പിക്കുന്നതാണ് ട്രെയിലര്‍.

  • " class="align-text-top noRightClick twitterSection" data="">

Alone trailer in YouTube trending: സോഷ്യല്‍ മീഡിയയില്‍ ട്രെയിലര്‍ ട്രെന്‍ഡായി. യൂട്യൂബ് ട്രെന്‍ഡിങില്‍ 39ാം സ്ഥാനത്താണ് ട്രെയിലര്‍ ഇടംപിടിച്ചിരിക്കുന്നത്. കൊവിഡ് കാലത്തെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്.

സമീകലാക ചിത്രങ്ങളില്‍ നിന്നൊക്കെ വേറിട്ട ഗെറ്റപ്പിലാണ് 'എലോണില്‍' മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. മോഹന്‍ലാല്‍ ഏക കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. എന്നാള്‍ മോഹന്‍ലാലിനൊപ്പം ശബ്‌ദ സാന്നിധ്യമായി മറ്റ് താരങ്ങളും സിനിമയിലെത്തുന്നുണ്ട്. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, സിദ്ദിഖ്, മല്ലിക സുകുമാരന്‍ തുടങ്ങിയവരുടെ ശബ്‌ദങ്ങളും ട്രെയിലറില്‍ കേള്‍ക്കാം.

പന്ത്രണ്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും 'എലോണി'നുണ്ട്. 2009ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'ന് ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ഷാജി കൈലാസ് ചിത്രം കൂടിയാണ് 'എലോണ്‍'. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം. ആശിര്‍വാദ്‌ സിനിമാസിന്‍റെ 30ാമത്തെ ചിത്രം കൂടിയാണിത്.

Alone release: രാജേഷ് ജയരാമന്‍റേതാണ് തിരക്കഥ. അഭിനന്ദന്‍ രാമാനുജന്‍ ഛായാഗ്രഹണവും ഡോണ്‍ മാക്‌സ്‌ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ജേക്‌സ്‌ ബിജോയ് ആണ് സംഗീതം. ജനുവരി 26നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Also Read: പുതു വര്‍ഷത്തില്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍, ആകാംഷയോടെ ആരാധകര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.