Bollywood celebs will attend SidKiara Wedding: ആരാധകര്‍ കാത്തിരുന്ന ആ വിവാഹം നാളെയാണ് (ഫെബ്രുവരി 6). ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ വച്ച് നാളെ വിവാഹിതരാകും. വധൂവരന്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് പിന്നാലെ ബോളിവുഡ് താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയ്‌സാല്‍മീറിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്.
Shahid Kapoor and Mira Rajput fly out of Mumbai: കിയാരക്കൊപ്പം 'കബീര്‍ സിങി'ല്‍ അഭിനയിച്ച ഷാഹിദ് കപൂറും കിയാര സിദ്ധാര്‍ഥ് വിവാഹത്തില്‍ പങ്കെടുക്കും. ഇപ്പോഴിതാ വിവാഹത്തിന് ഒരു ദിവസം മുമ്പ് തന്നെ താരം ഭാര്യ മീര രജ്‌പുത്തിനൊപ്പം മുംബൈയിലെ വിമാനത്താവളത്തില്‍ എത്തിയിരിക്കുകയാണ്. മുംബൈയിലെ ഒരു സ്വകാര്യ വിമാനത്താവളത്തില്‍ എത്തിയ ഷാഹിദ് കപൂറിന്‍റെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തി. ഞായറാഴ്‌ച രാവിലെ വിമാനത്താവളത്തിലെത്തിയ താരം പാപ്പരാസികള്‍ക്ക് പുഞ്ചിരി സമ്മാനിച്ച് യാത്ര തിരിച്ചു.
-
Pics: @shahidkapoor and #MiraKapoor spotted at Kalina airport as they heads for Jaisalmer to attend #SidharthKiaraWedding 💥#SidKiaraWedding #SidharthMalhotra #KiaraAdvani #SidKiara #SidKiaraKiShaadi pic.twitter.com/sHLuGWUmAb
— Sidharth Malhotra FC (@SidharthFC_) February 5, 2023 " class="align-text-top noRightClick twitterSection" data="
">Pics: @shahidkapoor and #MiraKapoor spotted at Kalina airport as they heads for Jaisalmer to attend #SidharthKiaraWedding 💥#SidKiaraWedding #SidharthMalhotra #KiaraAdvani #SidKiara #SidKiaraKiShaadi pic.twitter.com/sHLuGWUmAb
— Sidharth Malhotra FC (@SidharthFC_) February 5, 2023Pics: @shahidkapoor and #MiraKapoor spotted at Kalina airport as they heads for Jaisalmer to attend #SidharthKiaraWedding 💥#SidKiaraWedding #SidharthMalhotra #KiaraAdvani #SidKiara #SidKiaraKiShaadi pic.twitter.com/sHLuGWUmAb
— Sidharth Malhotra FC (@SidharthFC_) February 5, 2023
First guests to arrive Jaisalmer for SidKiara wed: ഈ താര വിവാഹത്തില്‍ പങ്കെടുക്കാനായി ആദ്യം എത്തിച്ചേരുന്ന അതിഥികളാകും ഷാഹിദ് കപൂറും ഭാര്യ മീര രജ്‌പുത്തും. സംവിധായകന്‍ കരണ്‍ ജോഹറും ഇന്ന് രാവിലെ മുംബൈ വിമാനത്താവളത്തില്‍ എത്തിയിരുന്നു. കിയാര സിദ്ധാര്‍ഥ് വിവാഹത്തിൽ താൻ പരിപാടി അവതരിപ്പിക്കുമെന്ന് കരൺ ജോഹർ പറഞ്ഞു. വിമാനത്താവളത്തില്‍ വച്ച് തന്നെ പിടികൂടിയ പാപ്പരാസികളോട് അദ്ദേഹം പറഞ്ഞു. കിയാരയുടെയും സിദ്ധാര്‍ഥിന്‍റെയും അടുത്ത സുഹൃത്താണ് കരണ്‍ ജോഹര്‍.
Producer Shabina Khan will attend SidKiara wedding: കിയാര അദ്വാനിയുടെ അടുത്ത സുഹൃത്തും നിർമ്മാതാവുമായ ഷബിന ഖാനും വിവാഹത്തില്‍ പങ്കെടുക്കാനായി ജയ്‌സാൽമീറിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിവാഹത്തില്‍ പങ്കെടുക്കാനായി നിര്‍മാതാവ് ആരതി ഷെട്ടിയും മുംബൈയിലെ സ്വകാര്യ വിമാനത്താവളത്തില്‍ എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
Sidharth Malhotra s Bollywood break: 2012ല്‍ 'സ്‌റ്റുഡന്‍റ് ഓഫ് ദ ഇയര്‍' എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ഥ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. കരണ്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷന്‍സിന്‍റെ പ്രോജക്‌ടുകളായ 'ഗുഡ് ന്യൂസ്', 'ജഗ്‌ജഗ് ജീയോ' തുടങ്ങി ചിത്രങ്ങളില്‍ കിയാര അദ്വാനി അഭിനയിച്ചിട്ടുണ്ട്. 2018ലെ നെറ്റ്‌ഫ്ലിക്‌സ് സീരീസായ 'ലസ്‌റ്റ് സ്‌റ്റോറീ'സിലും കിയാരയും കരണും ഒന്നിച്ചെത്തിയിരുന്നു.
Sidharth Kiara latest movies: വിക്കി കൗശല്‍, ഭൂമി പട്‌നേക്കര്‍ എന്നിവര്‍ക്കൊപ്പം ധര്‍മ പ്രൊഡക്ഷന്‍സിന്‍റെ 'ഗോവിന്ദ നാം മേര' എന്ന ചിത്രത്തിലായിരുന്നു കിയാര അദ്വാനി ഏറ്റവും ഒടുവിലായി വേഷമിട്ടത്. തബു, കാര്‍ത്തിക് ആര്യന്‍ എന്നിവര്‍ക്കൊപ്പം 'ഭൂല്‍ ഭുലയ്യ 2'ലും കിയാര അഭിനയിച്ചിരുന്നു. രശ്‌മിക മന്ദാനയ്‌ക്കൊപ്പമുള്ള 'മിഷന്‍ മജ്‌നു' ആയിരുന്നു സിദ്ധാര്‍ഥിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. ജനുവരി 20ന് നെറ്റ്‌ഫ്ലിക്‌സിലൂടെ ഡയറക്‌ട് ഒടിടി റിലീസായായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.
Also Read: കിയാരക്ക് പിന്നാലെ സിദ്ധാര്‍ഥ് മല്‍ഹോത്രയും ജയ്‌സാല്‍മീറില്‍