ETV Bharat / entertainment

വിജയ് ചിത്രം ബീസ്റ്റിന്‍റെ ട്രെയിലർ പങ്കുവെച്ച് ഷാറൂഖ് ഖാൻ; ആവേശത്തോടെ ആരാധകർ - ബീസ്റ്റ് വിജയ്‌ ചിത്രം

ആക്‌ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള 'ബീസ്റ്റ്' ഏപ്രിൽ 13ന് തിയേറ്ററുകളിലെത്തും

Shah Rukh Khan beast movie tweet  shah rukh khan moives  beast movie trailer  Thalapathy Vijay upcoming movie  Thalapathy Vijay beast  Thalapathy Vijay pooja hegde  pooja hegde latest movie  beast movie release date  shah rukh khan beast  Atlee kumar beast  വിജയ് ചിത്രം ബീസ്റ്റിന്‍റെ ട്രെയിലർ പങ്കുവെച്ച് ഷാറൂഖ് ഖാൻ  ബീസ്റ്റ് വിജയ്  ദളപതി വിജയ്  ബീസ്റ്റ് വിജയ്‌ ചിത്രം  ബീസ്റ്റിന് ആശംസനേർന്ന് വിജയ്‌
വിജയ് ചിത്രം ബീസ്റ്റിന്‍റെ ട്രെയിലർ പങ്കുവെച്ച് ഷാറൂഖ് ഖാൻ; ആവേശത്തോടെ ആരാധകർ
author img

By

Published : Apr 5, 2022, 10:47 PM IST

തമിഴകത്തിന്‍റെ ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ബീസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്‍റെ ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ഇപ്പോൾ വിജയ് ആരാധകർക്ക് ഇരട്ടി സന്തോഷം നൽകി ബോളിവുഡിന്‍റെ 'കിങ് ഖാൻ' ഷാറൂഖ് ഖാനും തന്‍റെ ട്വിറ്ററിലൂടെ ബീസ്റ്റിന്‍റെ ട്രെയിലർ പങ്കുവെച്ചിരിക്കുകയാണ്.

'എന്നെപ്പോലെ തന്നെ വിജയ്‌യുടെ വലിയ ആരാധകനായ അറ്റ്ലിയോടൊപ്പമാണ് ഇരിക്കുന്നത്. ബീസ്റ്റിന്‍റെ മുഴുവൻ ടീമിനും ആശംസകൾ നേരുന്നു.' ട്രെയിലർ പങ്കുവെച്ചുകൊണ്ട് ഷാറൂഖ് ട്വീറ്റ് ചെയ്‌തു.

ഏറ്റവും കുപ്രസിദ്ധനായ ചാരൻ എന്നാണ് ട്രെയിലറിൽ വിജയ്‌യുടെ കഥാപാത്രമായ വീരരാഘവനെ വിശേഷിപ്പിക്കുന്നത്. ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് മാൾ തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നതും മാളിലകപ്പെട്ടെ ജനങ്ങളെ രക്ഷിക്കാൻ വീരരാഘവൻ എത്തുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ALSO READ: വിജയ് ചിത്രം ബീസ്റ്റിന് വിലക്കേർപ്പെടുത്തി കുവൈറ്റ്

ആക്‌ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ബീസ്റ്റ്. നെൽസന്‍റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ജെയാണ് വിജയ്‌യുടെ നായികയായി എത്തുന്നത്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഏപ്രിൽ 13നാണ് ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.