ETV Bharat / entertainment

ആരാധകരുടെ ലിസ്റ്റിലേക്ക് ഒരു പേരുകൂടി ചേര്‍ക്കൂവെന്ന് ഇര്‍ഫാന്‍ പഠാന്‍ ; ഈ കുട്ടി പഠാൻ നിന്നേക്കാൾ കഴിവുള്ളവനാണല്ലോയെന്ന് ഷാരൂഖ് - ഇർഫാൻ പഠാൻ്റെ മകൻ

തൻ്റെ ഏറ്റവും പുതിയ റിലീസായ പഠാനിലെ ഝൂമേ ജോ പഠാൻ ഗാനത്തിന് നൃത്തം ചെയ്യുന്ന ഇർഫാൻ പഠാന്‍റെ മകൻ്റെ വീഡിയോയ്ക്ക്‌ പ്രതികരണമറിയിച്ച് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ

SRK praises Irfan pathan son  Irfan pathan son dancing to pathaan song  Jhoome Jo Pathaan song  Shah Rukh Khan  Irfan pathan son on twitter  cricketer Irfan Pathan son  Shah Rukh Khan  Irfan Pathan  Pathaan  മുംബൈ  ഇർഫാൻ പത്താൻ്റെ മകൻ  ഝൂമേ ജോ പത്താൻ  വീഡിയോക്ക് പ്രതികരിച്ച് ഷാരൂഖ് ഖാൻ  ഇർഫാൻ പത്താൻ്റെ മകൻ്റെ വീഡിയോ  പഠാനിലെ ഝൂമേ ജോ പഠാൻ  ഷാരൂഖ് ഖാൻ  ഇർഫാൻ പഠാൻ്റെ മകൻ  ട്വീറ്റ്
വീഡിയോക്ക് പ്രതികരിച്ച് ഷാരൂഖ് ഖാൻ
author img

By

Published : Mar 23, 2023, 8:28 PM IST

മുംബൈ : ഏറെ നാളുകൾക്ക് ശേഷം ബോളിവുഡിന് 1000 കോടി കലക്ഷൻ റെക്കോഡ് എന്ന സ്വപ്‌നം നേടികൊടുത്ത സിനിമയാണ് 'പഠാൻ'. ഷാരൂഖ് ഖാൻ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് ഒരു ഇന്ത്യൻ സിനിമയെ സംബന്ധിച്ച് കിട്ടുന്ന ഏറ്റവും കൂടിയ കലക്ഷൻ എന്ന റെക്കോർഡും സ്വന്തമാണ്. സിനിമ റിലീസാകുന്നതിന് മുൻപ് തന്നെ ചിത്രത്തിലെ ഒരു ഗാനരംഗവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉടലെടുത്തിരുന്നു. തുടർന്ന് ബോളിവുഡിൽ നിരോധനാജ്ഞകള്‍ പുറത്തുവരികയും ചെയ്‌തിരുന്നു. എന്നാൽ എല്ലാ വെല്ലുവിളികളെയും നേരിട്ട് വൻ നേട്ടമാണ് പഠാൻ നേടിയെടുത്തത്. വന്ന വിവാദങ്ങളെല്ലാം തിയേറ്ററുകളിൽ ആളുകള്‍ നിറയാൻ കാരണമാവുകയും ചെയ്‌തു.

എന്നാൽ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ്റെ മകൻ ‘പഠാൻ’ സിനിമയിലെ ഗാനമായ ഝൂമേ ജോ പഠാന്‍ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്നതിൻ്റെ വീഡിയോയോട് പ്രതികരിച്ചുകൊണ്ടുള്ള ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ട്വീറ്റ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ദീപിക പദുകോണും എസ്ആർകെയും തകർത്താടിയ ഗാനത്തിൽ തൻ്റെ കൊച്ചു കുട്ടി നൃത്തം വക്കുന്ന വീഡിയോ ക്രിക്കറ്റ് താരം തന്നെയാണ് തൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചത്. പോസ്റ്റ് ചെയ്‌ത് നിമിഷങ്ങൾക്കകം തന്നെ ട്വീറ്റ് വൈറലായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ വീഡിയോയിൽ ഇർഫാൻ്റെ മകൻ ഫോണിൽ ഗാനം കേട്ട് നൃത്തം ചെയ്യുന്നതാണ് കാണാൻ സാധിക്കുക.

‘ആരാധകരുടെ ലിസ്റ്റിലേക്ക് ഒരു പേരുകൂടി' : ‘ഖാൻ സാബ് താങ്കളുടെ ആരാധകരുടെ ലിസ്റ്റിലേക്ക് ഒരു പേരു കൂടി ചേർക്കുക’ എന്ന അടിക്കുറിപ്പോടുകൂടിയാണ് ഇർഫാൻ പഠാന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇർഫാൻ പോസ്റ്റ് പങ്കിട്ടയുടൻ,നിരവധി ട്വിറ്റർ ആരാധകരാണ് കമൻ്റുകളുമായി രംഗത്തെത്തിയത്. ‘ശരിക്കുള്ള പഠാൻ ദാ ഇവനാണ്’, ‘അവനും അവൻ്റെ അച്ഛനെപോലെ നമുക്ക് ലോകകപ്പ് നേടി തരട്ടെ’ ‘കുട്ടി പഠാൻ’ എന്നിങ്ങനെ നിരവധി കമൻ്റുകളാണ് ഇർഫാൻ്റെ പോസ്റ്റിനുകീഴെ വന്നത്.

അതിനിടെയിലാണ് ഷാരൂഖ് തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വീഡിയോ ക്ലിപ്പ് പങ്കുവച്ചത്. ‘ഈ കുട്ടി പഠാൻ നിന്നേക്കാൾ കഴിവുള്ളവനാണല്ലോ’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഷാരൂഖ് ഖാൻ വീഡിയോ പങ്കുവച്ചത്. ഷാരൂഖിൻ്റെ ഈ കമൻ്റിന് മറുപടിയായി ‘ഏതൊരു അച്ഛനും അതുതന്നെയാണ് കേൾക്കാൻ കൊതിക്കുന്നത്’ എന്നായിരുന്നു ഇർഫാൻ പഠാൻ്റെ മറുപടി. അതിന് കമൻ്റായി ‘ലോകത്തിൽ ഒരുപാട് പേരുണ്ട് അതിൽ നിങ്ങൾ. നിങ്ങൾ ഒരു വെളിച്ചമാണ്’ - എന്ന് ഒരാള്‍ കുറിച്ചു.

also read: സംഭവബഹുലമായ കശ്‌മീർ ഷെഡ്യൂൾ പൂർത്തിയാക്കി ‘ലിയോ’ ടീം ചെന്നൈയിലേക്ക്

സ്പൈ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രം: യാഷ് രാജ് ഫിലിംസിൻ്റെ സ്പൈ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രമാണ് ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, ജോൺ എബ്രഹാം, ഡിംപിൾ കപാഡിയ, അശുതോഷ് റാണ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ പഠാൻ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്‌ത സിനിമ ലാബിൽ സൃഷ്ടിച്ച മാരകമായ വൈറസ് ഇന്ത്യയിൽ പടർത്താൻ പദ്ധതിയിടുന്ന മുൻ റോ ഏജൻ്റായ ജിമ്മിനെ തടയാൻ ഐഎസ്‌ഐ ഏജൻ്റ് റുബീന മൊഹ്‌സിനുമായി ചേർന്ന് പ്രവർത്തിക്കുന്ന മുൻ റോ ഏജൻ്റ് പഠാൻ്റെ കഥയാണ് പറയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.