ETV Bharat / entertainment

ഡങ്കി ഡ്രോപ് 5 ; 'ഓ മാഹി' റൊമാന്‍റിക് മെലഡി ട്രാക്ക് പുറത്ത് - Shah Rukh Khan starrer Dunki

Dunki Drop 5 Out : രാജ്‌കുമാർ ഹിരാനി - ഷാരൂഖ് ഖാൻ കൂട്ടുകെട്ടിന്‍റെ 'ഡങ്കി' വരുന്നു

O Maahi song from Dunki movie out  O Maahi song from Dunki movie  Shah Rukh Khan Rajkumar Hirani Dunki  Dunki Drop 5 O Maahi song  Dunki Drop 5  ഓ മാഹി റൊമാന്‍റിക് മെലഡി ട്രാക്ക് പുറത്ത്  ഡങ്കി ഡ്രോപ് 5 ഓ മാഹി  ഡങ്കി ഡ്രോപ് 5  ഓ മാഹി ഗാനം  ഷാരൂഖ് ഖാൻ നായകനാകുന്ന ഡങ്കി  ഷാരൂഖ് ഖാൻ രാജ്‌കുമാർ ഹിരാനി ചിത്രം ഡങ്കി  Arijit Singh O Maahi song  Shah Rukh Khan starrer Dunki  Shah Rukh Khan Taapsee Pannu in dunki
Dunki Drop 5
author img

By ETV Bharat Kerala Team

Published : Dec 11, 2023, 7:51 PM IST

സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ നായകനാകുന്ന 'ഡങ്കി' സിനിമയിലെ പുതിയ ഗാനം പുറത്തുവന്നു. 'ഓ മാഹി...' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 'ഡങ്കി: ഡ്രോപ് 5' ആയി എത്തിയ ഗാനം പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയാണ് (Dunki Drop 5 O Maahi song).

പ്രൊമോഷണൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സിനിമയിൽ മറ്റൊരു തരത്തിലാണ് ഗാനം ആവിഷ്‌കരിച്ചിരിക്കുന്നത് എന്നും എഴുതിച്ചേർത്തിട്ടുണ്ട്. ഈ റൊമാന്‍റിക് മെലഡി ഒരുക്കിയിരിക്കുന്നത് പ്രീതം ആണ്. അരിജിത് സിംഗ് ആണ് ആലാപനം. ഇർഷാദ് കാമിലാണ് ഹൃദയസ്‌പർശിയായ വരികൾ രചിച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

മരുഭൂമി പശ്ചാത്തലമാക്കിയാണ് ഗാനരംഗം ഒരുക്കിയത്. നായികയായ തപ്‌സി പന്നുവിനെയും വീഡിയോയിൽ കാണാം. ഷാരൂഖ് അവതരിപ്പിക്കുന്ന കഥാപാത്രമായ ഹാർഡിയ്‌ക്ക് തപ്‌സിയുടെ മന്നു എന്ന കഥാപാത്രത്തോടുള്ള പ്രണയത്തെ മനോഹരമായി ഉൾക്കൊള്ളുന്നതാണ് ഈ ഗാനം.

രാജ്‌കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഡങ്കിയിലെ നേരത്തെ പുറത്തുവന്ന മറ്റ് രണ്ട് പാട്ടുകളും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരുന്നു. 'ലുട്ട് പുട്ട് ഗയ', 'നിക്‌ലെ തി കഭി ഹം ഘർ സെ' എന്നീ ഗാനങ്ങളാണ് അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തിലെ റൊമാന്‍റിക് ട്രാക്കും പ്രേക്ഷകർ നെഞ്ചേറ്റുകയാണ്.

നേരത്തെ 'ഡങ്കി'യിലെ 'ഓ മാഹി' ഗാനത്തിന്‍റെ ടീസർ ബോളിവുഡ് ബാദുഷ ഷാരൂഖ് ഖാൻ പുറത്തുവിട്ടിരുന്നു. (Shah Rukh Khan dropped O Maahi teaser). 'ഡങ്കി'യുടെ അര്‍ഥം എന്താണെന്നും ഷാരൂഖ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ടീസറിനൊപ്പം ഒരു അടിക്കുറിപ്പും താരം നൽകി.

READ MORE: ഡങ്കി ഡ്രോപ് 5; 'ഇന്ന് സൂര്യൻ അസ്‌തമിക്കും മുമ്പ് പ്രണയം അനുഭവിക്കൂ' ഡങ്കി പേരിന് പിന്നിലെ അര്‍ത്ഥം വെളിപ്പെടുത്തി താരം

'ഡങ്കി എന്താണെന്ന് എല്ലാവരും ചോദിക്കുന്നു. ഡങ്കി എന്നാൽ നിങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്ന് വേർപെടുക എന്നാണ്. അവരോടൊപ്പമുള്ളപ്പോൾ ആ നിമിഷം അന്ത്യം വരെ നിലനിൽക്കണമെന്ന് നിങ്ങള്‍ക്ക് തോന്നും. ഓ മാഹി ഓ മാഹി.... ഇന്ന് സൂര്യൻ അസ്‌തമിക്കും മുമ്പ് പ്രണയം അനുഭവിക്കൂ! ഡങ്കി ഡ്രോപ് 5 - ഓ മാഹി പ്രൊമോഷണൽ വീഡിയോ ഉടൻ പുറത്തിറങ്ങും!' എന്നാണ് ഷാരൂഖ് കുറിച്ചത്. പിന്നാലെ ഗാനവും പ്രേക്ഷകരിലേക്ക് എത്തി.

ഷാരൂഖ് ഖാനും തപ്‌സിക്കുമൊപ്പം വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ, ബോമൻ ഇറാനി എന്നിവരുൾപ്പടെയുള്ള പ്രതിഭാധനരായ അഭിനേതാക്കളും ഡങ്കിയിൽ അണിനിരക്കുന്നു. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്‍റർടെയിൻമെൻസ്, രാജ്‌കുമാർ ഹിരാനി ഫിലിംസ് എന്നിവയുടെ ബാനറുകളിൽ രാജ്‌കുമാർ ഹിരാനിയും ഗൗരി ഖാനും ചേർന്നാണ് ഡങ്കി നിർമിച്ചിരിക്കുന്നത്.

READ MORE: ഈ കഥ തുടങ്ങിയത് ഞാനാണ്, അവസാനിപ്പിക്കുന്നതും ഞാനായിരിക്കും; 'ഡങ്കി' ട്രെയിലറെത്തി

നേരത്തെ പുറത്തുവന്ന ട്രെയിലറും ശ്രദ്ധ നേടിയിരുന്നു. രസകരമായ രംഗങ്ങൾ കോർത്തിണക്കിയ ട്രെയിലർ സിനിമയുടെ പ്രതീക്ഷകളും ഇരട്ടിയാക്കുന്നതായിരുന്നു. യഥാർഥ ജീവിതാനുഭവങ്ങളിൽ നിന്ന് ഉൾക്കൊണ്ട കഥയാണ് ചിത്രം വരച്ചുകാട്ടുന്നത് എന്നാണ് വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.