ശ്രീനഗര്‍: ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ ചിത്രം 'പഠാന്‍' കാണാന്‍ തിയേറ്ററിന് മുന്നില്‍ തടിച്ചു കൂടി കശ്‌മീര്‍ ജനത. കശ്‌മീര്‍ താഴ്‌വരയില്‍ 33 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഒരു കശ്‌മീര്‍ തിയേറ്റര്‍ ഹൗസ്‌ഫുള്ളാകുന്നത്. കശ്‌മീരില്‍ തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്നും ആക്രമണത്തെ തുടര്‍ന്നും മൂന്ന് പതിറ്റാണ്ടായി അടച്ചിട്ടിരുന്ന സിനിമ തിയേറ്ററുകള്‍ കഴിഞ്ഞ വര്‍ഷമാണ് വീണ്ടും തുറന്നത്.
Kashmir theatre houseful after 33 years: വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിന് മുന്നില്‍ ജനങ്ങള്‍ തടിച്ചു കൂടിയതില്‍ സന്തോഷവാനാണ് കശ്‌മീരിലെ ഏക മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ഉടമ വികാസ് ധര്‍. ജനുവരി 25ന് റിലീസ് ചെയ്‌ത ഷാരൂഖ് ഖാന്‍റെ സ്‌പൈ ത്രില്ലര്‍ ചിത്രം 'പഠാന്‍റെ' ആദ്യ ദിനം തന്നെ എല്ലാ ഷോകളും ഹൗസ് ഫുള്ളായിരുന്നു എന്നാണ് തിയേറ്റര്‍ ഉടമ വികാസ് ധര്‍ പറയുന്നത്. കശ്‌മീരില്‍ ഷാരൂഖിന് ഇത്രയധികം ആരാധകര്‍ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നും തിയേറ്റര്‍ ഉടമ പറയുന്നു.
Kashmir theatre owner about Pathaan shows: 'ആദ്യ ദിവസത്തിലെ എല്ലാ ഷോകളും പൂര്‍ണമായും ബുക്ക് ചെയ്‌തിരുന്നു. റിലീസിന്‍റെ രണ്ടാം ദിനമായ റിപ്പബ്ലിക് ദിനത്തിലെ ഏഴ് ഷോകളില്‍ അഞ്ചെണ്ണവും വിറ്റുപോയി. നഗരത്തിലെ ബദാമിബാഗ് ഏരിയയിലെ മള്‍ട്ടിപ്ലക്‌സിന് സമീപത്ത് റിപ്പബ്ലിക് ദിന പരേഡ് നടന്നതിനെ തുടര്‍ന്ന് ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനാലാണ് 'പഠാന്‍റെ' ആദ്യ രണ്ട് ഷോകള്‍ക്ക് പ്രതീക്ഷിച്ചതിലും കുറവുണ്ടായത്.
Multiples theatre in Kashmir: 2022 സെപ്‌റ്റംബറിലാണ് ധര്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 520 സീറ്റുകളുള്ള മൂന്ന് സ്‌ക്രീനുകളാണ് തിയേറ്ററിലുള്ളത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കശ്‌മീരില്‍ സിനിമ കാണാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നത്. മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ എന്ന പദ്ധതിയുമായി ഞങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ ഇതായിരുന്നു ഞങ്ങളുടെ സ്വപ്‌നം. അത് യാഥാര്‍ഥ്യമായിരിക്കുന്നു', തിയേറ്റര്‍ ഉടമ പറഞ്ഞു.
-
#ShahRukhKhan brings cheers to the Kashmir valley as #Pathaan scores HUGE at the newly opened @INOXMovies property there with houseful sign! Everyone out there at the beautiful valley say “thank you” to him “dil se” for all the entertainment❤️@iamsrk @YRF @PathaanTheFilm #YRF50 pic.twitter.com/AnUU3rPbx1
— Joginder Tuteja (@Tutejajoginder) January 26, 2023 " class="align-text-top noRightClick twitterSection" data="
">#ShahRukhKhan brings cheers to the Kashmir valley as #Pathaan scores HUGE at the newly opened @INOXMovies property there with houseful sign! Everyone out there at the beautiful valley say “thank you” to him “dil se” for all the entertainment❤️@iamsrk @YRF @PathaanTheFilm #YRF50 pic.twitter.com/AnUU3rPbx1
— Joginder Tuteja (@Tutejajoginder) January 26, 2023#ShahRukhKhan brings cheers to the Kashmir valley as #Pathaan scores HUGE at the newly opened @INOXMovies property there with houseful sign! Everyone out there at the beautiful valley say “thank you” to him “dil se” for all the entertainment❤️@iamsrk @YRF @PathaanTheFilm #YRF50 pic.twitter.com/AnUU3rPbx1
— Joginder Tuteja (@Tutejajoginder) January 26, 2023
Pathaan release: പ്രതിഷേധ പ്രകടനങ്ങളും വിവാദങ്ങളും ഒന്നും തന്നെ സിനിമയുടെ കലക്ഷനെ ബാധിച്ചില്ലെന്നും വിനോദത്തിന് വേണ്ടിയാണ് ഇവിടെ ഉള്ളവരെല്ലാം വരുന്നതെന്നും തിയേറ്റര്‍ ഉടമ പറഞ്ഞു. 'ബേഷരം രംഗ്' ഗാനത്തിനെതിരെ മികച്ച ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ നടന്നെങ്കിലും പഠാന്‍ ബോക്‌സോഫിസില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചു. 219.6 കോടി രൂപയാണ് രണ്ട് ദിവസത്തെ സിനിമയുടെ ആഗോള ഗ്രോസ് കലക്ഷന്‍. രാജ്യത്തുടനീളം കനത്ത സുരക്ഷയിലാണ് ജനുവരി 25ന് 'പഠാന്‍' റിലീസ് ചെയ്‌തത്.
Threatening on Kashmir theatres: 1980കളുടെ അവസാനം വരെ കശ്‌മീര്‍ താഴ്‌വരയില്‍ ഏകദേശം 12 ഓളം സിനിമ ഹാളുകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും തീവ്രവാദ സംഘടനകളുടെ ഭീഷണികളെ തുടര്‍ന്ന് തിയേറ്റര്‍ ഉടമകള്‍ക്ക് അവരുടെ ബിസിനസുകള്‍ അവസാനിപ്പിക്കേണ്ടി വന്നു. എന്നാല്‍ 1990കളുടെ അവസാനത്തില്‍ ചില തിയേറ്ററുകള്‍ വീണ്ടും തുറക്കാന്‍ ശ്രമിച്ചുവെങ്കിലും 1999 സെപ്‌റ്റംബറില്‍ ലാല്‍ ചൗക്കിന്‍റെ ഹൃദയ ഭാഗത്തുള്ള റീഗല്‍ സിനിമയ്‌ക്ക് നേരെയുള്ള തീവ്രവാദികളുടെ മാരകമായ ഗ്രനേഡ് ആക്രമണം തിയേറ്റര്‍ ഉടമകളുടെ ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തിയിരുന്നു.
After Tridev movie Pathaan houseful: നീലം, ബ്രോഡ്‌വേ എന്നിങ്ങനെ മറ്റ് രണ്ട് തിയേറ്ററുകള്‍ തുറന്നുവെങ്കിലും മോശം പ്രതികരണം കാരണം ബിസിനസ് അടച്ചു പൂട്ടേണ്ടി വന്നു. 1989ല്‍ സണ്ണി ഡിയോളിന്‍റെ 'ത്രിദേവ്' എന്ന സിനിമ റിലീസ് ചെയ്‌പ്പോഴാണ് തിയേറ്ററിന് പുറത്ത് ഹൗസ്‌ഫുള്‍ ബോര്‍ഡ് താന്‍ അവസാനമായി കണ്ടതെന്ന് സിനിമ പ്രേക്ഷകനായ മുഹമ്മദ് ഇഖ്‌ബാല്‍ പറഞ്ഞു. 'തിയേറ്ററിന് പുറത്ത് ഹൗസ്‌ഫുള്‍ ബോര്‍ഡ് കണ്ടിട്ട് 33 വര്‍ഷമായി. 1989ല്‍ ഖയ്യാം സിനിമയില്‍ വച്ച് 'ത്രിദേവി'ന് വേണ്ടിയാണ് അവസാനമായി അത്തരമൊരു ബോര്‍ഡ് കണ്ടത്'-മുഹമ്മദ് ഇഖ്‌ബാല്‍ പറഞ്ഞു.
റിലീസ് ദിനം രാജ്യത്തുടനീളം 5,000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്‌തത്. മികച്ച പ്രതികരണത്തെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള 'പഠാന്‍റെ' സ്‌ക്രീനുകളുടെ എണ്ണം 8,500 ആയി വര്‍ധിപ്പിച്ചു. സിദ്ധാര്‍ഥ് ആനന്ദ് ആണ് യാഷ് രാജ് ഫിലിംസിന്‍റെ പ്രോജക്‌ട് 'പഠാന്‍റെ' സംവിധാനം. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാം ആണ് പ്രതിനായകനായി അഭിനയിച്ചത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഷാരൂഖ് ഖാന്‍ ചിത്രം കൂടിയാണ് 'പഠാന്‍'.
Also Read: 3 ദിനം, 300 കോടി; വിജയക്കുതിപ്പ് തുടര്‍ന്ന് പഠാന്‍... ബോക്‌സ് ഓഫീസ് കലക്ഷന്‍