ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 'പഠാന്‍' ബോക്‌സ് ഓഫിസില്‍ വിജയക്കുതിപ്പ് തുടരുന്നു. ജനുവരി 26ന് റിലീസ് ചെയ്‌ത ചിത്രം ബോക്‌സ് ഓഫിസില്‍ 1000 കോടിയിലേക്ക് കുതിക്കുകയാണ്. 26 ദിവസം കൊണ്ട് 996 കോടി രൂപയാണ് ഇതുവരെയുള്ള 'പഠാന്‍റെ' ആഗോള ഗ്രോസ് കലക്ഷന്‍.
'പഠാന്‍' നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസാണ് 'പഠാന്‍റെ' ബോക്‌സ് ഓഫിസ് റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് ഖാന്‍ ചിത്രം ബിഗ് സ്‌ക്രീനിലെത്തിയപ്പോള്‍, ആഗോള തലത്തില്‍ താരത്തിനും 'പഠാനും' അഭൂതപൂര്‍വമായ പ്രതികരണമാണ് ലഭിച്ചത്.
'ദംഗല്‍', 'ബാഹുബലി 2', 'ആര്‍ആര്‍ആര്‍', 'കെജിഎഫ്' എന്നിവയാണ് ഇതുവരെ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രങ്ങള്‍. ഏതാനും ദിനങ്ങള്‍ കൊണ്ട് ഈ പട്ടികയില്‍ 'പഠാനും' ഇടംപിടിക്കും എന്നാണ് ആരാധകരുടെയും നിര്‍മാതാക്കളുടെയും പ്രതീക്ഷ.
- " class="align-text-top noRightClick twitterSection" data="">
'പഠാൻ' അതിന്‍റെ 26-ാം ദിനത്തില്‍ ഇന്ത്യയിൽ അവിശ്വസനീയമായ 515.67 കോടി രൂപയുടെ സമ്പാദ്യം രേഖപ്പെടുത്തി. 375 കോടി രൂപയാണ് 'പഠാന്‍' വിദേശ രാജ്യങ്ങളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം ഇന്ത്യയില്‍ നിന്നും 621 കോടി രൂപയാണ് 'പഠാന്‍' ഇതുവരെ നേടിയിരിക്കുന്നത്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. പ്രതിനായകനായി ജോണ്‍ എബ്രഹാം ആണ് എത്തിയത്. സിനിമയുടെ ബോക്‌സ് ഓഫിസ് വിജയത്തെ തുടര്‍ന്ന് 'പഠാന്‍റെ' രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആലോചനയിലാണ് നിര്‍മാതാക്കള്‍.
Also Read: 'പഠാന്‍' ബോക്‌സ് ഓഫിസിനെ തൊടാതെ 'ഷെഹ്‌സാദ' ; നാലാം ആഴ്‌ചയില്‍ ഷോകള്‍ കൂട്ടി
'പഠാന്‍ 2' ചരിത്രം തിരുത്തി എഴുതുന്നത് വരെ, യാഷ് രാജ് ഫിലിംസ് മുതല്‍ ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍, സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് എന്നിവരുടെ ഫിലിമോഗ്രാഫിയിലെ ഹൈലൈറ്റായി 'പഠാന്‍' തുടരും.