Shah Rukh Khan responds to fans: പ്രതിഷേധക്കാരുടെയും വിമര്‍ശകരുടെയും വാ അടപ്പിച്ച് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍. നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണ് 'പഠാന്‍'. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയതോടെ സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു.
SRK funniest replies on Ask SRK twitter session: റിലീസിനോടടുക്കുന്ന 'പഠാനെ'തിരെ ദിനംപ്രതി പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. ചിത്രത്തിലെ 'ബേഷരം രംഗ്' ഗാനം പുറത്തിറങ്ങിയതോടെ സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് പല ഹിന്ദുത്വ സംഘടനകളും രംഗത്തെത്തി. സിനിമയുടെ റിലീസ് തടയുമെന്നും പ്രതിഷേധക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ഉയര്‍ത്തി.
Shah Rukh Khan witty replies to fans: എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. 'പഠാന്‍' പ്രീ റിലീസിനോടനുബന്ധിച്ചുള്ള ട്വിറ്റര്‍ സംവാദങ്ങളിലെ ചോദ്യങ്ങള്‍ക്കാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. എല്ലാ ചോദ്യങ്ങള്‍ക്കും തനത് എസ്‌ആര്‍കെ സ്‌റ്റൈലിലാണ് താരം മറുപടി പറിഞ്ഞിരിക്കുന്നത്.
Shah Rukh Khan funniest replies: 'പഠാന്‍' ഇതിനകം തന്നെ തകര്‍ന്നുവെന്നും ഇനി നിങ്ങള്‍ സിനിമയില്‍ നിന്നും വിരമിക്കൂ എന്നുമായിരുന്നു ഇതില്‍ ഒരു വിമര്‍ശകന്‍റെ കമന്‍റ്. 'കുട്ടീ, ഇങ്ങനെയല്ല മുതിര്‍ന്നവരോട് സംസാരിക്കേണ്ടത്.' -ഇപ്രകാരമായിരുന്നു ഷാരൂഖിന്‍റെ മാസ് മറുപടി. പഠാന്‍ കാണുന്നതിന്‍റെ ഉദ്ദേശ്യം എന്താണെന്നായിരുന്നു അടുത്ത ചോദ്യം. 'ദൈവമേ, ഈ മനുഷ്യന്‍ വളരെ ആഴമുള്ളവരാണ്. ജീവിതത്തിന്‍റെ ഉദ്ദേശ്യം എന്താണ്? എന്തിന്‍റെയും ഉദ്ദേശ്യം എന്താണ്? ക്ഷമിക്കണം. ഞാന്‍ അത്തരത്തില്‍ ആഴത്തില്‍ ചിന്തിക്കുന്ന ഒരാള്‍ അല്ല.' -ഷാരൂഖ് മറുപടി നല്‍കി.
Shah Rukh Khan loveliest reply to fan: അടുത്ത ചോദ്യം ഒരു എസ്‌ആര്‍കെ ആരാധകന്‍റേതായിരുന്നു. 'നേരില്‍ കാണണമെന്ന് ഏറെ നാളായി ആഗ്രഹിക്കുന്നു. എന്നാല്‍ ഭിന്നശേഷിക്കാരന്‍ ആയത് കാരണം അതിന് സാധിക്കുന്നില്ല'-എന്നായിരുന്നു ആരാധകന്‍റെ കമന്‍റ്. ഈ ആരാധകനെ ഷാരൂഖ് ഖാന്‍ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. 'ജീവിതം ദൈര്‍ഘ്യമുള്ളതാണ്. ഒരിക്കല്‍ എവിടെയെങ്കിലും വച്ച് നമ്മള്‍ കാണും' -ഷാരൂഖ് പറഞ്ഞു.
SRK replied how much he earns one month: അഭിനയത്തിലൂടെ ഒരു മാസം എത്ര രൂപ സമ്പാദിക്കുന്ന് എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ ചോദ്യം. എല്ലാ ദിവസവും നിറയെ സ്‌നേഹമാണ് താന്‍ സമ്പാദിക്കുന്നത് എന്നായിരുന്നു താരത്തിന്‍റെ മറുപടി. ഷാരൂഖിന്‍റെ ഈ മറുപടി താരത്തിന്‍റെ ആരാധകര്‍ ഏറ്റെടുത്തു.
SRK replied question related to his name: തന്‍റെ പേരിനെ കുറിച്ചുള്ള കമന്‍റിനും അദ്ദേഹം പ്രതികരിച്ചു. 'താങ്കളുടെ കുടുംബത്തിന്‍റെ വേരുകള്‍ കശ്‌മീര്‍ അല്ലേ? പിന്നെ എന്തിനാണ് പേരിന് പുറകില്‍ ഖാന്‍ എന്ന് ചേര്‍ക്കുന്നത്' -എന്നായിരുന്നു കമന്‍റ്. 'ഈ ലോകമാണ് എന്‍റെ കുടുംബം. കുടുംബ പേരുകള്‍ വച്ചല്ല ഒരാള്‍ തന്‍റെ പേരിലൂടെ പ്രശസ്‌തനാകുന്നത്. അയാള്‍ അത് കണ്ടെത്തുന്നത് കഠിനാധ്വാനത്തിലൂടെയാണ്.' -ഷാരൂഖ് ഖാന്‍ പറഞ്ഞു.
Pathaan release: പ്രതിഷേധങ്ങള്‍ ശക്‌തമാണെങ്കിലും സിനിമയുടെ റിലീസുമായി മുന്നോട്ടു തന്നെ പോകാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് 'പഠാന്‍' ടീം. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'പഠാന്‍' ജനുവരി 25നാണ് തിയേറ്ററുകളില്‍ എത്തുക. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് നായികയായെത്തുന്നത്. ജോണ്‍ എബ്രഹാമും സുപ്രധാന വേഷത്തിലെത്തും. കൂടാതെ ഡിംപിള്‍ കപാഡിയ, ഗൗതം, ഷാജി ചൗധരി, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
Also Read: പഠാന്‍റെ ഒടിടി അവകാശം റെക്കോഡ് തുകയ്‌ക്ക് സ്വന്തമാക്കി ആമസോണ്‍