ഹൃത്വിക് റോഷനും ദീപിക പദുക്കോണും ബിഗ് സ്‌ക്രീനിൽ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ഫൈറ്റർ' (Hrithik Roshan and Deepika Padukone's first big screen collaboration). ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ ടീസർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഇന്‍റർനെറ്റിലാകെ തരംഗം തീർത്ത ടീസറിന് കയ്യടിക്കുകയാണ് ബോളിവുഡിന്‍റെ കിംഗ് ഖാൻ ഷാരൂഖ്.
ബോളിവുഡിന്‍റെ 'പഠാൻ' എക്‌സിൽ ടീസർ പങ്കുവച്ചാണ് 'ഫൈറ്റർ' ടീമിന് വിജയാശംസകൾ നേർന്നത്. 'ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ എന്നിവരേക്കാൾ മനോഹരമാകാൻ കഴിയുന്ന ഒരേയൊരു കാര്യം സംവിധായകൻ സിദ്ധാർഥ് ആനന്ദ് തന്‍റെ സിനിമകൾ അവതരിപ്പിക്കുന്ന രീതിയാണ്. എല്ലായിടത്തും വളരെ മനോഹരമായി കാണപ്പെടുന്ന സിദ് ഒടുവിൽ നർമ്മബോധവും വളർത്തിയെടുത്തു. എല്ലാവർക്കും എല്ലാ ആശംസകളും. ഫൈറ്റർ ടേക്ക് ഓഫിന് തയ്യാറാണ്!'- ഷാരൂഖ് ഖാൻ എക്‌സിൽ കുറിച്ചു (Shah Rukh Khan applauds 'Fighter' teaser).
-
The only thing that can be more beautiful than @iHrithik @deepikapadukone @AnilKapoor is the way @justSidAnand presents his films. Looking so good all round and finally Sid has developed a sense of humour….’you must be joking’ bro!! All the best to everyone. Ready for take off! https://t.co/lm7fAPbbG9
— Shah Rukh Khan (@iamsrk) December 8, 2023 " class="align-text-top noRightClick twitterSection" data="
">The only thing that can be more beautiful than @iHrithik @deepikapadukone @AnilKapoor is the way @justSidAnand presents his films. Looking so good all round and finally Sid has developed a sense of humour….’you must be joking’ bro!! All the best to everyone. Ready for take off! https://t.co/lm7fAPbbG9
— Shah Rukh Khan (@iamsrk) December 8, 2023The only thing that can be more beautiful than @iHrithik @deepikapadukone @AnilKapoor is the way @justSidAnand presents his films. Looking so good all round and finally Sid has developed a sense of humour….’you must be joking’ bro!! All the best to everyone. Ready for take off! https://t.co/lm7fAPbbG9
— Shah Rukh Khan (@iamsrk) December 8, 2023
അതിശയിപ്പിക്കുന്ന ഏരിയൽ ആക്ഷൻ സീക്വൻസുകളാൽ സമ്പന്നമായിരുന്നു 'ഫൈറ്റർ' ടീസർ. ദീപികയുടെയും ഹൃത്വിക്കിന്‍റെയും കെമിസ്‌ട്രിയും ടീസറിൽ വന്നുപോകുന്നു. ഷാരൂഖ് ഖാൻ നായകനായി, തിയേറ്ററുകളില്‍ വെന്നിക്കൊടി പാറിച്ച 'പഠാൻ' എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഫൈറ്റർ'.
READ MORE: ജീവന്‍ മരണ ഏരിയല്‍ സീക്വന്‍സുകളുമായി ഹൃത്വിക് റോഷനും ദീപിക പദുക്കോണും; ഫൈറ്റര്‍ ടീസര്‍ പുറത്ത്
ഇത് മൂന്നാം തവണയാണ് ദീപിക സിദ്ധാർഥ് ആനന്ദ് സിനിമയുടെ ഭാഗമാകുന്നത്. 2008ൽ 'ബച്ച്‌ന ഏ ഹസീനാ'യിലും ഷാരൂഖ് ഖാനും ജോൺ എബ്രഹാമും അഭിനയിച്ച 'പഠാൻ' എന്ന സിനിമയിലും ദീപിക തകർപ്പൻ പ്രകടനം കാഴ്‌ചവച്ചിരുന്നു. ഹൃത്വിക് റോഷനും സിദ്ധാർഥ് ആനന്ദും 'ബാംഗ് ബാംഗ്', 'വാർ' തുടങ്ങിയ സിനിമകൾക്കായി നേരത്തെ കൈകോർത്തിരുന്നു.
ദീപികയും ഹൃത്വിക് റോഷനും എയർ ഫോഴ്‌സ് ഉദ്യോഗസ്ഥരായാണ് ഫൈറ്ററിൽ എത്തുന്നത്. പാറ്റി എന്ന കഥാപാത്രത്തെ ഹൃത്വിക് റോഷൻ അവതരിപ്പിക്കുമ്പോൾ മിന്നിയായി ദീപികയും വേഷമിടുന്നു. അനിൽ കപൂർ, കരൺ സിങ് ഗ്രോവർ, അക്ഷയ് ഒബ്‌റോയ് എന്നിവരും ഫൈറ്ററിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.
ഇന്ത്യന്‍ സായുധ സേനയുടെ ധീരതയ്‌ക്കും ത്യാഗത്തിനും ദേശ സ്‌നേഹത്തിനുമുള്ള ആദരവായാണ് സിദ്ധാർഥ് ആനന്ദ് 'ഫൈറ്റർ' ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. ഹൃത്വിക് റോഷൻ നായകനാകുന്ന ആദ്യ 3ഡി ചിത്രം കൂടിയായിരിക്കും ഇത്. ഏരിയൽ ആക്ഷൻ എന്‍റർടെയ്‌നറായ 'ഫൈറ്റർ' ഇന്ത്യയുടെ 75-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 25ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. 2D, 3D, IMAX 3D എന്നിവയിലാകും ചിത്രം പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ.
READ MORE: 'പോരാട്ടങ്ങളിൽ വിജയിക്കൂ' ; 'ഫൈറ്റർ' മോഷൻ പോസ്റ്ററിന് കയ്യടിച്ച് ഷാരൂഖ് ഖാൻ