ETV Bharat / entertainment

നിറവയറില്‍ സാമന്ത; പ്രിയനെ കാണാന്‍ യാത്ര പുറപ്പെട്ട് താരം - സാമന്ത

ദുഷ്യന്തനെ കാണാനായി യാത്ര പുറപ്പെട്ട് ശകുന്തളയും കൂട്ടരും.. ശാകുന്തളത്തിലെ മൂന്നാമത്തെ ലിറിക്കല്‍ വീഡിയോയില്‍ നിറവയറിലാണ് സാമന്ത പ്രത്യക്ഷപ്പെടുന്നത്.

Shaakuntalam third single released  Shaakuntalam third single  Shaakuntalam  Shaakuntalam song Yelelo Yelelo  Shaakuntalam song  Yelelo Yelelo  Yelelo Yelelo song  Samantha play title role in Shaakuntalam  Shaakuntalam songs  Shaakuntalam casts  Allu Arjun daughter debut in Shaakuntalam  Samantha s costume designer in Shaakuntalam  Director about Shaakuntalam  Shaakuntalam release  Shaakuntalam third single Yelelo Yelelo song  ശകുന്തളയും കൂട്ടരും  ശാകുന്തളത്തിലെ മൂന്നാമത്തെ ലിറിക്കല്‍ വീഡിയോ  നിറവയറിലാണ് സാമന്ത പ്രത്യക്ഷപ്പെടുന്നത്  നിറവയറില്‍ സാമന്ത  സാമന്ത  ശാകുന്തളത്തില്‍ നിറവയറില്‍ സാമന്ത
ശാകുന്തളത്തില്‍ നിറവയറില്‍ സാമന്ത
author img

By

Published : Feb 2, 2023, 10:43 AM IST

Shaakuntalam third single released: തെന്നിന്ത്യന്‍ താര സുന്ദരി സാമന്തയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ശാകുന്തളം.' ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. 'ഏലേലോ ഏലേലോ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

Shaakuntalam song Yelelo Yelelo: കൈലാഷ് ഋഷിയുടെ വരികള്‍ക്ക് മണി ശര്‍മയുടെ സംഗീതത്തില്‍ അനുരാഗ് കുല്‍ക്കര്‍ണിയാണ് ഗാനാലാപനം. നിറവയറിലുള്ള സാമന്തയെയാണ് ഗാന രംഗത്തില്‍ കാണാനാവുക. ഭര്‍ത്താവ് ദുഷ്യന്തനെ കാണാനായി നിറവയറുമായി യാത്ര ചെയ്യുന്ന ശകുന്തളയാണ് ഗാന രംഗത്തില്‍.

  • " class="align-text-top noRightClick twitterSection" data="">

Samantha play title role in Shaakuntalam: സാമന്തയുടെ ആദ്യ പാന്‍ ഇന്ത്യ ചിത്രം കൂടിയാണ് ശാകുന്തളം. സിനിമയില്‍ ടൈറ്റില്‍ റോളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ശകുന്തളയായി സാമന്ത വേഷമിടുമ്പോള്‍ ദുഷ്യന്തനായി ദേവ് മോഹന്‍ വേഷമിടുന്നു. 'സൂഫിയും സുജാതയും' എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദേവ് മോഹന്‍.

Shaakuntalam songs: ശാകുന്തളത്തിലെ മൂന്നാമത്തെ ഗാനമാണ് 'ഏലേലോ ഏലേലോ'. നേരത്തെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 'മല്ലിക മല്ലിക', 'ഋഷിവനം ആകും' എന്നിങ്ങനെ തുടങ്ങുന്ന ഗാനങ്ങളാണ് നേരത്തെ പുറത്തിറങ്ങിയത്. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ട്രെയിലറും പോസ്‌റ്ററുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Shaakuntalam casts: കാളിദാസന്‍റെ അഭിജ്ഞാന ശാകുന്തളം എന്ന കൃതിയെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ഇതിഹാസ പ്രണയ കഥ പറയുന്ന സിനിമയില്‍ വന്‍ താരനിരയാണ് അണിനിരക്കുക. പ്രകാശ്‌ രാജ്‌, ഗൗതമി ബാലന്‍, മധുബാല, മോഹന്‍ ബാബു, കബീര്‍ ബേഡി, അനന്യ നാഗെല്ല തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

Allu Arjun daughter debut in Shaakuntalam: അല്ലു അര്‍ജുന്‍റെ മകള്‍ അല്ലു അര്‍ഹയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. അല്ലു അര്‍ഹയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'ശാകുന്തളം'. ഭരത രാജകുമാരന്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ അല്ലു അര്‍ഹ അവതരിപ്പിക്കുക. ചിത്രത്തില്‍ അസുര രാജാവായി കബീര്‍ ദുഹാന്‍ സിങും വേഷമിടും.

Samantha s costume designer in Shaakuntalam: പ്രഖ്യാപനം മുതല്‍ ശ്രദ്ധേയമായ ചിത്രത്തിലെ ഓരോ പുതിയ വിശേഷങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. ശാകുന്തളത്തിലെ സാമന്തയുടെ പോസ്‌റ്ററുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡയയില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. കോസ്റ്റ്യൂം ഡിസൈനര്‍ നീത ലുല്ലയാണ് സിനിമയില്‍ സാമന്തയെ ഒരുക്കുന്നത്‌ എന്ന് റിപ്പോര്‍ട്ടുകളുണ്ട്. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‌കാരം രണ്ട്‌ തവണ നീതു ലുല്ല നേടിയിട്ടുണ്ട്.

Director about Shaakuntalam: ഗുണശേഖര ആണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുക. ശാകുന്തളം കാവ്യനായകി എന്നാണ് 'ശാകുന്തള'ത്തെ കുറിച്ച്‌ സംവിധായകന്‍ പറയുന്നത്‌. ഗുണ ടീം വര്‍ക്‌സിന്‍റെ ബാനറില്‍ ഗുണശേഖരയുടെ മകള്‍ നീലിമ ഗുണയാണ് സിനിമയുടെ നിര്‍മാണം. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ് സിനിമയുടെ അവതരണം.

Shaakuntalam release: ശേഖര്‍ വി ജോസഫ്‌ ഛായാഗ്രഹണവും പ്രവീണ്‍ പുഡി എഡിറ്റിംഗും നിര്‍വഹിക്കും. മണി ശര്‍മയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ഫെബ്രുവരി 17നാണ് സിനിമയുടെ റിലീസ്.

Also Read: പുതിയ മിഷന് ഒരുങ്ങി സാമന്ത റൂത്ത് പ്രഭു; സിറ്റാഡെല്‍ ഫസ്‌റ്റ് ലുക്ക് പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.